ഴക്കാലമെത്തിയതോടെ പലതരം രോഗങ്ങളുടെ പിടിയിലാണ്‌ ഓരോരുത്തരും. ഇതിന് പ്രധാന കാരണമായി പറയുന്നത്  അണുബാധകള്‍ ഏറ്റവും കൂടുതല്‍ ഉണ്ടാകുന്ന കാലം കൂടിയാണ് കാലവര്‍ഷം എന്നത് കൊണ്ടാണ്.  ജല ജന്യ രോഗങ്ങള്‍ ഏറ്റവും കൂടുതല്‍ പടരുന്ന കാലം. പനിയാണ് ഇക്കാലത്ത് പ്രധാന വില്ലനായി എത്തുന്നതെങ്കിലും ഒന്നു ശ്രദ്ധിച്ചാല്‍ മഴക്കാല അസുഖങ്ങളെ ഒരു പരിധി വരെ നമുക്ക് മാറ്റി നിര്‍ത്താന്‍ കഴിയും. 

  • വിറ്റാമിന്‍: വിറ്റാമിന്‍ സിയുടെ അളവ് വര്‍ധിപ്പിക്കുക, ഇത് പനി- ജലദോഷം തുടങ്ങിയവക്കെതിരെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കും.
  • നനഞ്ഞാല്‍ കുളിക്കുക: മഴ നനഞ്ഞ ശേഷം അതേപടി വെറുതെ നടക്കുകയോ ടിവി കണ്ടിരിക്കുകയോ ചെയ്യരുത്. ആദ്യം തന്നെ കുളിച്ച് വൃത്തിയായി നിങ്ങളുടെ ശരീരത്തിലെ അണുക്കളെ ഒഴിവാക്കുക.
  • കാപ്പി ഒഴിവാക്കുക: കാപ്പിയുടെ ഉപയോഗം ശരീരത്തിലെ ജലത്തിന്റെ അളവ് കുറയ്ക്കും, ഇത് നിര്‍ജ്ജലീകരണത്തിലേക്ക് നയിക്കും. അതിനാല്‍ എത്ര ആകര്‍ഷകമായിരുന്നാലും, കാപ്പി മഴക്കാലത്ത് വര്‍ജ്ജിക്കുക.
  • വഴിയോര ഭക്ഷണങ്ങള്‍ ഒഴിവാക്കുക: മഴക്കാലത്ത് വഴിയോര ഭക്ഷണങ്ങള്‍, അത് എത്ര ആകര്‍ഷകമാണെങ്കിലും ഒഴിവാക്കുക. മഴക്കാലത്ത് എത്ര വൃത്തിയായി സൂക്ഷിച്ചതാണെങ്കിലും ഭക്ഷണ സാധനങ്ങളില്‍ അണുക്കള്‍ വളരാന്‍ സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ ശരീരമായിരിക്കും ഇവയുടെ അടുത്ത ഇര.
  • വെള്ളം കൂടുതല്‍ കുടിക്കുക: നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ദ്രാവക ഭക്ഷണങ്ങളുടെ അളവ് വര്‍ധിപ്പിക്കുക. എന്നാല്‍ ഇവയുടെ ശ്രോതസ് ശ്രദ്ധിക്കേണ്ടതാണ്. ചൂടാക്കാത്ത, ശുദ്ധമല്ലാത്ത, അടച്ചുറപ്പില്ലാത്ത വെള്ളം കുടിക്കരുത്. ശ്രദ്ധിച്ചില്ലെങ്കില്‍ ടൈഫോയിഡോ അതുപോലെയുള്ള ജലജന്യ രോഗങ്ങള്‍ പിടിപെടും.
  • ചൂടോടെ ഉപയോഗിക്കുക: ചായ, സൂപ്പ്, പാല്‍ എന്നിവയെല്ലാം പെട്ടെന്നുള്ള കാലാവസ്ഥ മാറ്റം കൊണ്ട് ഉണ്ടാകാന്‍ സാധ്യതയുള്ള അണുബാധയില്‍ നിന്നും നിങ്ങളുടെ ശരീരത്തെ രക്ഷിക്കുന്നവയാണ്. ഈ സമയത്ത് കഴിക്കാവുന്ന ഏറ്റവും ഉത്തമമായ പാനീയങ്ങളാണ് ഇവ.
  • കൊതുകിനെതിരെ കരുതല്‍: ഏറ്റവും കൂടുതല്‍ രോഗങ്ങള്‍ പടര്‍ത്തുന്ന ജീവികളാണ് കൊതുകുകള്‍. കാലവര്‍ഷം ഇവയുടെ പ്രിയപ്പെട്ട പ്രജനന കാലമാണ്. കൊതുകുകളില്‍ നിന്നും വീടിനെ സംരക്ഷിക്കുക അലെങ്കില്‍ ഇവയെ അകറ്റാനുള്ള ക്രീമുകള്‍ ഉപയോഗിക്കുക.
  • എസി ഓഫ് ചെയ്യുക: മഴ നനഞ്ഞ് വന്ന് നേരെ എസി മുറിയില്‍ കയറരുത്. ജലദോഷം, ചുമ, പനി എന്നിവ ക്ഷണിച്ചു വരുത്തലാകും ഇത്. 
  • ഭക്ഷണത്തിന് മുമ്പ് കഴുകുക: പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കും മുമ്പ് നന്നായി കഴുകുക. മഴക്കാലത്ത് ഇവ ഈര്‍പ്പമില്ലാത്ത സ്ഥലത്ത് സൂക്ഷിക്കുക. ഇല പച്ചക്കറികള്‍ കഴുകുമ്പോള്‍ ഓരോ ഇലയും വേര്‍പെടുത്തി കഴുകാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ വയറിളക്കം, ഭക്ഷ്യ വിഷബാധ എന്നിവയ്ക്കു സാധ്യത.
  • ശുചിയായിരിക്കുക: അവസാനമായി, എന്നാല്‍ പ്രധാനപ്പെട്ടത്, കുട്ടികള്‍ മഴയില്‍ കളിച്ച് നനഞ്ഞ് വീട്ടിലേക്ക് കയറിവരുമ്പോഴെല്ലാം വൃത്തിയായി കുളിക്കാന്‍ ആവശ്യപ്പെടുക. ഈ ചെറിയ മുന്‍കരുതലിന്റെ ഫലം നാം ഉദ്ദേശിക്കുന്നതിലും വലുതാണ്.