ഴയുടെ കാലമാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ചുമയുടെ കടുത്ത ബുുദ്ധിമുട്ടുകളിലൂടെ കടന്നുപോവുന്നു. ഏറെ പ്രധാനം ചുമ ഒരു രോഗലക്ഷണമാണ് എന്നതാണ്. വെറുമൊരു ചുമ എന്ന് നിസാരമാക്കിയാല്‍ അതിന് പിന്നില്‍ അപകടകാരിയായ രോഗങ്ങള്‍ ഒളിച്ചിരിപ്പുണ്ടെങ്കില്‍ കണ്ടെത്താനാവില്ല. അതിനാല്‍ ചുമ തുടക്കത്തില്‍ തന്നെ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. 

സാധാരണ ജലദോഷത്തിനൊപ്പം വരുന്ന ചുമ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ, ജലദോഷം മാറുന്നതിനൊപ്പം അപ്രത്യക്ഷമാവും. എന്നാല്‍ ജലദോഷത്തെ തുടര്‍ന്ന് ചിലരില്‍ ഉണ്ടാവുന്ന തൊണ്ട കുത്തിയുള്ള വരണ്ട ചുമ ദിവസങ്ങളോളമോ ആഴ്ചകളോളമോ നീണ്ടുനിന്നേക്കാം. രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന ചുമ ക്ഷയത്തിന്റെ ലക്ഷണമായാണ്
കണക്കാക്കുന്നത്. 

ചുമയോടൊപ്പമുള്ള ചില ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ അടിയന്തരമായി കാണണം. ചുമയോടൊപ്പമുള്ള താല്‍ക്കാലിക ബോധക്കേട്, ചുമയോടൊപ്പമുള്ള കഫത്തില്‍ രക്തം കാണുന്ന അവസ്ഥ, ചുമയോടൊപ്പം വിലക്കം പോലുള്ള നെഞ്ചുവേദനയും പെട്ടന്നുള്ള ശ്വാസതടസവും അനുഭവപ്പെടുന്നത് സ്‌പൊണ്ടാന്യസ് ന്യൂമോതെറാക്‌സ്, ചുമയെ തുടര്‍ന്ന് കണ്ണിന്റെ വെള്ളയിലെ ചെറിയ രക്തക്കുഴലുകള്‍ പൊട്ടി ഉണ്ടാകുന്ന സബ് കണ്‍ജങ്‌റ്റൈവല്‍ ഹെമറേജ് എന്നിവ പ്രധാന അപകടസൂചനകളാണ്. 

കൂടാതെ ചുമയെ തുടര്‍ന്നുള്ള ഛര്‍ദ്ദി, ഉറക്കമില്ലായ്മ, നിയന്ത്രണമില്ലാത്ത മൂത്രം പോക്ക്, നിയന്ത്രണമില്ലാതെ മലവിസര്‍ജനം,, ചുമയ്‌ക്കൊപ്പം ഗര്‍ഭപാത്രം ഇറങ്ങിവരുന്ന അവസ്ഥ എന്നിവയെല്ലാം അപായ സൂചനകളാണ്.

Content Highlight: Cough Causes, Symptoms and Diagnosis and risk factors