ഴക്കാലരോഗങ്ങളില്‍ ഏറെ ശ്രദ്ധയോടെ നേരിടേണ്ട രോഗങ്ങളില്‍ ഒന്നാണ് മലമ്പനി. അനോഫെലീസ് കൊതുകുകള്‍ വഴിയാണ് ഈ രോഗം പകരുന്നത്. ഇടവിട്ടുള്ള പനിയോടൊപ്പം വിറയലും പേശീവേദനയും തലവേദനയുമാണ് മലമ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. വിറയലോടുകൂടി ആരംഭിച്ച് തുടര്‍ന്ന് ശക്തമായ പനിയും വിയര്‍പ്പും ക്ഷീണവും ഉണ്ടാകാം. ദിവസേനയോ ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ പനിയും വിറയലും ആവര്‍ത്തിക്കുന്നത് മലമ്പനിയുടെ പ്രത്യേക ലക്ഷണമായി കരുതാം. മനംപിരട്ടല്‍, ഛര്‍ദ്ദി, വയറിളക്കം, ചുമ, തൊലിപ്പുറമെയും കണ്ണിലും മഞ്ഞനിറം എന്നിവയും ഉണ്ടാകാം. ഇത്തരം രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.

മലമ്പനി സ്ഥിരീകരിക്കാന്‍ രക്ത പരിശോധന അത്യാവശ്യമാണ്. വീടുകളിലോ ആരോഗ്യസ്ഥാപനങ്ങളിലോ വെച്ച് രക്തസാമ്പിളെടുക്കാവുന്നതാണ്. നിലവില്‍ പി എച്ച് സി/ സി എച്ച് സികളില്‍ പരിശോധിക്കാനുള്ള ലാബ് സൗകര്യമുണ്ട്. വീട്ടില്‍ വെച്ചുതന്നെ മലമ്പനിയാണോയെന്നറിയാനുള്ള റാപ്പിഡ് ടെസ്റ്റ് സംവിധാനവും ഇപ്പോള്‍ ലഭ്യമാണ്.

പ്രധാനമായും നമ്മള്‍ ചെയ്യേണ്ടത് വീടിന് ചുറ്റും അതുപോലെ പരിസരപ്രദേശങ്ങളിലും വെള്ളം കെട്ടി നില്‍ക്കുന്നില്ലെന്നത് ഉറപ്പു വരുത്തുകയാണ്. ഇത്തരം വെള്ളക്കെട്ടുകള്‍ മണ്ണിട്ട് നികത്തുകയോ ഒഴുക്കികളയുകയോ ചെയ്യേണ്ടതാണ്. കിണറുകള്‍, ടാങ്കുകള്‍, വെള്ളം സംഭരിച്ചുവയ്ക്കുന്ന പാത്രങ്ങള്‍ എന്നിവ കൊതുകു കടക്കാത്ത വിധ കൊതുകുവലയിട്ടു മൂടുകയോ തുണികൊണ്ട് മൂടുകയോ ചെയ്യുണം.