തൊടുപുഴ: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്​പത്രിവികസനത്തിനുവേണ്ടിയുള്ള 'മാതൃഭൂമി മിഷന്‍ മെഡിക്കല്‍ കോളേജ്' പദ്ധതി മറ്റുള്ളവര്‍ക്ക് മാതൃകയാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. തൊടുപുഴ ജില്ലാ ആസ്​പത്രിയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 
 
മെഡിക്കല്‍ കോളേജിനായി പദ്ധതി നടപ്പാക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ് 'മാതൃഭൂമി' സമീപിച്ചപ്പോള്‍ അപ്പോള്‍ തന്നെ അതിന് പിന്തുണ നല്‍കി. തുടര്‍ന്ന് യോഗം വിളിച്ചപ്പോള്‍ അഞ്ച് കോടി രൂപ ആസ്​പത്രിക്കായി ലഭിച്ചു. നടന്‍ കാളിദാസന്‍ ഉള്‍െപ്പടെയുള്ളവര്‍ പദ്ധതിക്കായി സംഭാവന നല്‍കി.
 
'മാതൃഭൂമി'യുടെ പ്രവര്‍ത്തനം മറ്റ് സ്ഥാപനങ്ങളും വ്യക്തികളും മാതൃകയാക്കിയാല്‍ പൊതുചികിത്സാ സൗകര്യം ഏറെ മെച്ചപ്പെടുത്താന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.