പാലക്കാട്: കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ നവീകരണത്തിനായുള്ള മാതൃഭൂമി മിഷന്‍ മെഡിക്കല്‍ കോളേജ് പദ്ധതിയിലേക്ക് പുതിയങ്കത്തുനിന്ന് സഹായം.

പുതിയങ്കം അണവങ്കോട്ട് കോമുമേനോന്‍, മേതില്‍ കല്യാണിക്കുട്ടിയമ്മ എന്നിവരുടെ സ്മരണയ്ക്കായി മക്കളും മരുമക്കളും ചേര്‍ന്ന് കമനീയം കുടുംബസംഗമത്തിന്റെ തുടര്‍ച്ചയായാണ് കാല്‍ലക്ഷം രൂപയ്ക്കുള്ള ചെക്ക് കൈമാറിയത്. നവംബര്‍ 12-ന് ചേര്‍ന്ന മൂന്നാം വാര്‍ഷിക കുടുംബയോഗമാണ് ഈ തീരുമാനമെടുത്തത്.

കുടുംബാംഗങ്ങളായ മേതില്‍ ശിവശങ്കരന്‍, വസന്ത വേണുഗോപാല്‍, സുകുമാരന്‍, ശോഭ രാധാകൃഷ്ണന്‍, അച്യുതന്‍കുട്ടി എന്നിവര്‍ ചേര്‍ന്ന് മാതൃഭൂമി ഓഫീസിലെത്തി ചെക്ക് കൈമാറി. മാതൃഭൂമി പാലക്കാട് യൂണിറ്റ് മാനേജര്‍ എസ്. അമല്‍രാജ് ഏറ്റുവാങ്ങി.