കോഴിക്കോട്: മെഡിക്കല്‍ കോളേജിന്റെ പരാധീനതകള്‍ പരിഹരിക്കാനുള്ള പദ്ധതിയിലേക്ക് വിരമിച്ച അധ്യാപകന്റെ കാല്‍ലക്ഷം രൂപയുടെ കൈത്താങ്ങ്.   പൊന്നാനി കടവനാട് കണ്ണോത്ത് ഹൗസില്‍ കെ. വേലപ്പനാണ് 25000 രൂപയുടെ ചെക്ക് മിഷന്‍മെഡിക്കല്‍ കോളേജ് പദ്ധതിയിലേക്കു നല്‍കിയത്. ട്രഷറിയില്‍ നിക്ഷേപിച്ച തുകയില്‍നിന്നാണ് ഒരുവിഹിതം മെഡിക്കല്‍ കോളേജിന് നല്‍കിയതെന്ന് വേലപ്പന്‍ പറഞ്ഞു.

മിഷന്‍ മെഡിക്കല്‍ കോളേജ് പദ്ധതി വലിയ വിജയമാവട്ടെ എന്നും അദ്ദേഹം ആശംസിച്ചു. 

 മാതൃഭൂമി മിഷന്‍ മെഡിക്കല്‍ കോളേജ് പദ്ധതിയിലേക്ക് ദയാപുരം  റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഏഴു പൂര്‍വവിദ്യാര്‍ഥികള്‍ 35,000 രൂപ സംഭാവന നല്‍കി. പൂര്‍വവിദ്യാര്‍ഥിയായ കെ. നവനീതില്‍നിന്ന് മാതൃഭൂമി മാനേജിങ്  ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍  തുക ഏറ്റുവാങ്ങി.