ഗുരുവായൂര്‍: കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ വികസനത്തിനായി 'മാതൃഭൂമി' ആരംഭിച്ച മിഷന്‍ മെഡിക്കല്‍ കോളേജ് പദ്ധതിയിലേക്ക് ജ്യോതി ലബോറട്ടറീസ് മാനേജിങ് ഡയറക്ടര്‍ എം.പി. രാമചന്ദ്രന്‍ 25 ലക്ഷം രൂപ നല്‍കി.

ഗുരുവായൂര്‍ ഏകാദശിദിനത്തില്‍ രാവിലെ കണ്ടാണശ്ശേരിയിലുള്ള എം.പി. രാമചന്ദ്രന്റെ വസതിയില്‍ മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ തുക ഏറ്റുവാങ്ങി. എം.പി. സിദ്ധാര്‍ഥന്‍, ടി.എ. വാമനന്‍ എന്നിവര്‍ സംബന്ധിച്ചു.മെഡിക്കല്‍ കോളേജിനെ കരകയറ്റാന്‍ മാതൃഭൂമി ചെയ്യുന്നത് കാരുണ്യത്തിന്റെ മഹാമാതൃകയാണെന്ന് എം.പി. രാമചന്ദ്രന്‍ പറഞ്ഞു.

മെഡിക്കല്‍ കോളേജിന്റെ കഷ്ടതകളും പോരായ്മകളും മാതൃഭൂമി പലതവണ ജനശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്. പദ്ധതിയില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദര്‍ശനം കഴിഞ്ഞാണ് മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ ചടങ്ങിനെത്തിയത്.