ഒന്‍പതുമാസം മുതല്‍ 15 വയസുവരെയുള്ള പ്രായം വളരെ പ്രധാനപ്പെട്ടതാണ്.  ശാരീരികമായും മാനസികമായും കൂഞ്ഞുങ്ങളുടെ വളര്‍ച്ചയുടെ പ്രായമാണിത്.   ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. 

  1. നിങ്ങള്‍ക്ക് ഒന്‍പതാം മാസം മുതല്‍ 15 വയസുവരെ പ്രായപരിധിയിലുളള കുട്ടികളുണ്ടെങ്കില്‍ ഏറ്റവുമടുത്ത കേന്ദ്രത്തിലെത്തി മീസില്‍സ് റുബെല്ല പ്രതിരോധ കുത്തിവെപ്പ് നല്‍കുക.
  2.  ഇതു സംബന്ധിച്ച് കുട്ടി പഠിക്കുന്ന സ്‌കൂളില്‍ നിന്ന് ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക
  3.  നിങ്ങളുടെ കുട്ടി പഠിക്കുന്ന സ്‌കൂളില്‍ പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നുണ്ടെങ്കില്‍, ഇത് കുട്ടിക്ക് ലഭിച്ചുവെന്ന് ഉറപ്പുവരുത്തുക
  4. പ്രതിരോധ കുത്തിവെപ്പ് കുട്ടിക്ക് നല്‍കാനായി കൊണ്ടു പോകുമ്പോള്‍ ഇമ്മ്യൂണൈസേഷന്‍ കാര്‍ഡ് മറക്കാതിരിക്കുക.
  5.  മീസില്‍സ്-റൂബെല്ല പ്രതിരോധത്തിന്റെ ഭാഗമായുളള കുത്തിവെപ്പുകളടക്കം എല്ലാ പ്രതിരോധ മരുന്നുകളും കുട്ടിക്ക് നല്‍കുക.