നമ്മുടെ നാട്ടില്‍ സാധാരണയായി കുട്ടികളില്‍ കണ്ടുവരുന്ന 'ചൂടുപനി' രോഗമാണ് റൂബെല്ല അല്ലെങ്കില്‍ 'ജര്‍മന്‍ മീസില്‍സ്'. റൂബെല്ല എന്ന വൈറസ് മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്. അണുബാധയുള്ള ഒരാളിന്റെ തൊണ്ടയിലും മൂക്കിലുമുള്ള സ്രവങ്ങളുടെ ചെറുകണങ്ങള്‍ വഴി വായുവിലൂടെയാണ് രോഗം പകരുന്നത്. ലക്ഷണങ്ങള്‍ ഉണ്ടാകുന്നതിന് ഒരാഴ്ച മുന്‍പും പിന്‍പുമായാണ് രോഗാണു പകരുന്നത്.  റൂബെല്ല  പ്രതിരോധ കുത്തിവെയ്പ്പ് നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.  

  •   ഒന്‍പതുമാസം മുതല്‍ 15 വയസ്സുവരെയുളള കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കുക
  •   നേരത്തെ എം.ആര്‍ പ്രതിരോധമരുന്ന് ലഭിച്ചിട്ടുണ്ടെങ്കിലും കുട്ടിക്ക് പ്രതിരോധ ദൗത്യത്തിന്റെ ഭാഗമായുളള കുത്തിവയ്പ് നിര്‍ബന്ധമായും നല്‍കുക
  •  എല്ലാ ഗവ. ആശുപത്രികളിലും എം.ആര്‍ കുത്തിവെപ്പ് സൗജന്യമായി നല്‍കുന്നു.
  • കുട്ടിയ പ്രതിരോധ കുത്തിവെപ്പിനായി കൊണ്ടുപോകുമ്പോള്‍ ഇമ്മ്യൂണൈസേഷന്‍/ മദര്‍ ആന്‍ഡ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കാര്‍ഡ് മറക്കാതിരിക്കുക.
  •  പ്രതിരോധ കുത്തിവെപ്പിനെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ അധ്യാപകര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശ-അംഗന്‍വാടി വര്‍ക്കര്‍മാര്‍ എന്നിവരില്‍ നിന്ന് ലഭ്യമാണ്