മാതൃഭൂമി പ്രവാസികളെ ആരോഗ്യശീലമുള്ളവരാക്കി മാറ്റാന്‍ സഹായിക്കുന്നതില്‍ സന്തോഷമുണ്ട്

മാത്യഭൂമി ആരോഗ്യമാസിക ഷാര്‍ജയില്‍ വച്ച് നടത്തുന്ന രണ്ടാമത് ഹെല്‍ത്ത് എക്സ്‌പോയ്ക്ക് ആശംസകള്‍ നേര്‍ന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ഷൈലജ. ഷാര്‍ജയില്‍ നടത്തുന്ന എക്സ്പോയിലൂടെ പ്രവാസികളെ ആരോഗ്യശീലമുള്ളവരാക്കി മാറ്റാന്‍ മാതൃഭൂമി സഹായിക്കുന്നതില്‍ ആരോഗ്യ വകുപ്പിന് വളരെയധികം സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു.മാതൃഭുമിയുടെ ആരോഗ്യ എക്സ്സ്പോയില്‍ എല്ലാവരും പങ്കെടുക്കണം. ഡോക്ടര്‍മാരെ കേള്‍ക്കുക, അവര്‍ പകര്‍ന്നു തരുന്ന അറിവുകള്‍ അനുസരിച്ച് ജീവിക്കാന്‍ ശ്രമിക്കുക.ഒപ്പം മാതൃഭൂമിക്കും ആരോഗ്യമാസിക നടത്തുന്ന എക്സ്പോയ്ക്കും എല്ലാ ആശംസകളും-കെ.കെ ഷൈലജ

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented