VP Gangadharan  ഡോ. വി.പി. ഗംഗാധരന്‍

(മെഡിക്കല്‍&പീഡിയാട്രിക്ക് ഓങ്കോളജി വിഭാഗം മേധാവി,വിപി എസ്എല്‍ ലേക്​ഷോർ  ഹോസ്‌പെറ്റില്‍ & റിസേര്‍ച്ച് സെന്റര്‍ കൊച്ചി,
വെല്‍കെയര്‍ ഹോസ്പറ്റില്‍ കൊച്ചി, കാരിത്താസ് കാന്‍സര്‍ സെന്റര്‍ കോട്ടയം)

ഡോ. വി.പി ഗംഗാധരന്‍, കേരളത്തിന് അകത്തും പുറത്തും മറുവാക്കില്ലാത്തവിധം അര്‍ബുദരംഗത്തെ അതികായന്‍. 1984 ല്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്ന് റേഡിയോപതിയില്‍ എം.ഡി നേടി. 1978 കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് കരസ്ഥമാക്കി. 1989 ല്‍ തിരുവനന്തപുരം ആര്‍.സി.സിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ &  മെഡിക്കല്‍ ഓങ്കോളജി വിഭാഗം മേധവിയായി  ചുമതലയേറ്റു. മജ്ജമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ യു.എസിലും യു.കെയിലും നടന്ന പരിശീലനപരിപാടിയില്‍ നാഷ്ണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ഡബ്ല്യു എച്ച് ഒ യുടെയും ഫെലോഷിപ്പോടെ പങ്കെടുത്തു. 

മജ്ജ മാറ്റിവയ്ക്കല്‍ ചികിത്സയുമായി ബന്ധപ്പെട്ടു 1995 യു എസ് സിലെ വാഷിങ്ടണ്‍ ഡി.സിയില്‍ നിന്നും 1997 ല്‍ യു.കെയില്‍ നിന്നും ട്രെയിനിങ്ങ് നേടി. 1995 ല്‍ യുഎസ്എ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഫെലോഷിപ്പ്  സ്വന്തമാക്കി. 1997 ല്‍ എബ്ല്യു.എച്ച്.ഒ ഫെലോഷിപ്പ് ലഭിച്ചു.  

ഡോ. വി. പി. ഗംഗാധരന്റെ നേത്യത്വത്തിലാണ് കേരളത്തിലെ ആദ്യത്തെ രക്തകോശസെല്‍ ട്രാന്‍സ്പ്ലാന്റെഷന്‍ നടന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു കേരളത്തിലെ ആദ്യത്തെ മെഡിക്കല്‍ ഓങ്കോളജി വിഭാഗം തിരുവനന്തപുരം ആര്‍ സി സി യില്‍ പ്രവര്‍ത്തനമാരംഭിച്ചത്.  കുട്ടികളിലെ ആദ്യത്തെ രക്തകോശസെല്‍ ട്രാന്‍സ്പ്ലാന്റെഷന്‍ നടത്തിയത് ഡോ. വി പി ഗംഗാധരന്റെ നേതൃത്വത്തിലായിരുന്നു. സ്വകാര്യ സര്‍ക്കാര്‍ മേഖലകളില്‍ ആദ്യത്തെ രക്തകോശസെല്‍ ട്രാന്‍സ്പ്ലാന്റെഷന്‍ യൂണിറ്റ് തുടങ്ങിയതും ഇദ്ദേഹമായിരുന്നു.

സ്തനാര്‍ബുദം കണ്ടെത്തുന്നതിനുള്ള ആദ്യത്തെ മൊബൈല്‍ തൊര്‍മ്മോമാമോഗ്രാം യൂണിറ്റ്, മൊബൈല്‍ റേഡിയോമാമോഗ്രാം യൂണിറ്റും അള്‍ട്രാസോണോഗ്രഫി യൂണിറ്റും ആദ്യമായി കേരളത്തില്‍ തുടങ്ങി. കാന്‍സര്‍ രോഗികള്‍ക്ക്  മാനസികവും ശാരീരികവും സാമ്പത്തികവുമായ സഹായം നല്‍കുന്ന കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റിയുടെ സ്ഥാപകന്‍ കൂടിയാണ് ഡോ. വി പി ഗംഗാധരന്‍. നിര്‍ധനരായ രോഗികള്‍ക്കു സൗജന്യ താമസ, ഭക്ഷണ,ചികിത്സ സൗകര്യങ്ങള്‍ ഈ സൊസൈറ്റിവഴി ലഭിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് പണമില്ലാതെയും ചികിത്സ നടത്താനുള്ള സൗകര്യം ഇതുവഴി ലഭ്യമാണ്.

കാന്‍സര്‍ രോഗികള്‍ക്കൊപ്പമുള്ള ദീര്‍ഘകാല അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന ഡോ വിപി ഗംഗാധരനെഴുതിയ പുസ്തകം 'ജീവിതമെന്ന അത്ഭുതം' 2004ല്‍ പ്രസിദ്ധീകരിച്ചു. ആ വര്‍ഷത്തെ  ബെസ്റ്റ് സെല്ലറായിരുന്നു ഈ പുസ്തകം. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ദിനപത്രങ്ങളിലും മാഗസിനുകളിലും ആഴ്ചപ്പതിപ്പുകളിലും കാന്‍സറുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെട്ടുന്ന നിരവധി ലേഖനങ്ങള്‍ എഴുതിവരുന്നു. ദേശീയവും അന്തര്‍ദേശീയവുമായ 35 പ്രസിദ്ധീകരണങ്ങളിലും മൂന്നു പാഠപുസ്തകങ്ങളിലും ഡോ. വി.പി ഗംഗാധരനെക്കുറിച്ചുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

36 അന്തര്‍ദേശിയ മള്‍ട്ടി സെന്റര്‍ ക്ലിനിക്കള്‍ ട്രയലുകളില്‍ പ്രിന്‍സിപ്പള്‍ ഇന്‍വെസ്റ്റിഗേറ്ററായി ഡോ.വി.പി ഗംഗാധരന്‍ പങ്കെടുത്തിട്ടുണ്ട്. ആയുര്‍വേദ മ്യൂസിക്ക് തെറാപ്പി ഉള്‍പ്പെടെ ഒമ്പത് പോസ്റ്റ്ഗ്രാജുവേറ്റ് ഗവേഷണങ്ങള്‍ക്കു മാര്‍ഗനിര്‍ദേശിയായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം റിജീണല്‍ കാന്‍സര്‍ സെന്റര്‍ പോസ്റ്റ് ഗ്രാജ്യുവേറ്റ് വിദ്യാര്‍ത്ഥികള്‍ക്കു റേഡിയോതെറാപ്പിയിലും ഇന്റേണല്‍ മെഡിസിനും പരിശീലനം നല്‍കി വരുന്നു. കൂടാതെ ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ ആന്‍ഡ് പീഡിയാട്രിക് ഓങ്കോളജി, ജെ കെ പാര്‍ട്ടിഷ്ണര്‍, അനല്‍സ് ഓഫ് സൗദി മെഡിന്‍ എന്നിവയുടെ പരിശോധകന്‍ കൂടിയാണ്. 

കാന്‍സര്‍ രംഗത്തെ സംഭവനകള്‍ക്കു 2005 ല്‍ കെ.ബാലക്യഷ്ണന്‍ അവാര്‍ഡ് ലഭിച്ചു. 2006 ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക്ക് ഹെറിറ്റേജിന്റെ ശാസ്ത്രരത്‌ന അവാര്‍ഡ്, 2007 ല്‍ ഇന്ദിരാഗാന്ധി നാഷ്ണല്‍ ഫൗണ്ടേഷന്റെ ഇന്ദിരാഗന്ധി അവാര്‍ഡ്, 2008 കേരള മാപ്പിളകല അക്കാദമി അവാര്‍ഡ്, ജെസിഐ ഇന്ത്യ അവാര്‍ഡ്, 2009 ലെ  സ്‌നേഹവാണി മാനവമിത്രം അവാര്‍ഡ്, 2009 ല്‍ ആദ്യത്തെ സംസ്ഥാന അവാര്‍ഡ്, ആശ്രയ അവാര്‍ഡ്, 2010 ല്‍ സില്‍വര്‍ സിറ്റിസണ്‍ അവാര്‍ഡ്,  2016 ല്‍ രാഷ്ട്രസേവ പുരസ്‌കാരം എന്നിവ ലഭിച്ചു. കൂടാതെ നിരവധി ദേശീയ- അന്തര്‍ദേശീയ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.