manu melvin joyകൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയിലെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ അസിസ്റ്റന്‍ഡ് പ്രൊഫസ്സറാണ് മനു മെല്‍വിന്‍ ജോയ്. ഗാമിഫിക്കേഷന്‍ ,ഡിസൈന്‍ തിങ്കിങ്ങ്,എച്ച് ആര്‍ അനലിറ്റിക്‌സ്,ടാലന്റ് റിറ്റന്‍ഷന്‍ എന്നിവയിലാണ് മനു മെല്‍വിന്‍ ജോയ് ഗവേഷണം ചെയ്യുന്നത്. 

പെന്‍സില്‍വാനിയ സര്‍വ്വകലാശാലയില്‍ നിന്ന് ഗാമിഫിക്കേഷനിലും യൂണിവേഴ്‌സിറ്റി ഓഫ് വിര്‍ജീനിയയില്‍ നിന്ന് ഡിസൈന്‍ തിങ്കിങ്ങിലും സര്‍ട്ടിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.വിവിധ ജേണലുകളില്‍ അനവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മെല്‍വിന്‍ ജോയ് ഈയിടെ 'ഫണ്‍ ഈസ് ദ ഫ്യൂച്ചര്‍ -എ കളക്ഷന്‍ ഓഫ് കംപല്ലിങ്ങ് ഗാമിഫിക്കേഷന്‍ സക്‌സസ് സ്റ്റോറീസ് 'എന്ന പേരില്‍ പുസ്തകവും പുറത്തിറക്കി.ദി ഹിന്ദു ഗ്രൂപ്പ്,ദി ഫെഡറല്‍ ബാങ്ക്,അപ്പോളൊ ടയേഴ്‌സ്,ദി പോപ്പുലര്‍ ഗ്രൂപ്പ് എന്നീ കേര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കുവേണ്ടിയും വിദ്യാഭ്യാസ സ്ഥാപനങ്ങളായ ജി എല്‍ ബജാജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ് (ഗ്രെയിറ്റര്‍ നോയിഡ),ബാപ്പുജി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് (ദേവാംഗരെ),കേരള വെറ്റിനറി ആന്റ് ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി എന്നിവക്കു വേണ്ടിയും ഗാമിഫിക്കേഷന്‍ സെഷനുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.