Dr. Gigy ജിജി കുരുട്ടുകുളം

(എംബിബിഡി,എംഡി(മെഡിസിന്‍)ഡിഎം(ന്യൂറോളജി).
 ന്യൂറോളജി ആന്റ് ഇന്റര്‍വെന്‍ഷന്‍ ന്യൂറോളജി വിഭാഗം മേധാവി, രാജഗിരി ഹോസ്പിറ്റല്‍, കേരള

കേരളത്തിലെ ആദ്യത്തെ ഇന്റര്‍വെന്‍ഷണല്‍ ന്യൂറോളജിസ്റ്റാണ് ഡോ. ജിജി കുരുട്ടുകുളം. ഇന്ത്യയിലെ പ്രമുഖ ഇന്റര്‍വെന്‍ഷന്‍ ന്യൂറോളജിസ്റ്റുകളിലൊരാളായ ജിജി കുരുട്ടുകുളം ആലുവ രാജഗിരി ആശുപത്രിയില്‍ ന്യൂറോളജി ആന്റ് ഇന്റര്‍വെന്‍ഷന്‍ ന്യൂറോളജി വിഭാഗം മേധാവിയാണ്.  

കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസും കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എംഡിയും കരസ്ഥമാക്കി. തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്നോളജിയില്‍ നിന്ന് ന്യൂറോളജി വിഭാഗത്തില്‍ ഡിഎം( ഡോക്ടര്‍ ഓഫ് മെഡിസിന്‍) നേടി. 

2004ല്‍ എന്‍ഡോവാസ്‌കുലാര്‍ ന്യൂറോഇന്റര്‍വെന്‍ഷന്‍സില്‍ ഫെല്ലോഷിപ്പ് ട്രെയിനിങ് നടത്തി. 

അമേരിക്ക അക്കാദമി ഓഫ് ന്യൂറോളജി, സൊസൈറ്റി ഓഫ് വാസ്‌കുലാര്‍ ആന്റ് ഇന്റര്‍വെന്‍ഷണല്‍ ന്യൂറോളജി, ന്യൂറോളജിക്കല്‍ സൊസൈറ്റി ഇന്ത്യ, ഇന്ത്യന്‍ അക്കാദമി ഓഫ് ന്യൂറോളജി, കേരള അസോസിയേഷന്‍ ഓഫ് ന്യൂറോളജിസ്റ്റ്, ഇന്റര്‍വെന്‍ഷണല്‍ ന്യൂറോളജി സബ്സെക്ഷന്‍ ഇന്‍ ഇന്ത്യന്‍ അക്കാദമി ഓഫ് ന്യൂറോളജി, ഇന്റര്‍വെന്‍ഷണല്‍ ന്യൂറോളജി സബ്സെക്ഷന്‍ ഇന്ത്യന്‍ സ്ട്രോക്ക് അസോസിയേഷന്‍ എന്നീ സംഘടനകളിലെ അംഗം കൂടിയാണ് ഡോ.ജിജി കുരുട്ടുകുളം.