dr vineethകൊച്ചിയിലെ റീജെന്‍കെയറിലൂടെ റീജെനറേറ്റീവ് തെറപ്പിയുടെ സവിശേഷതകള്‍ ദക്ഷിണേന്ത്യക്ക് പരിചയപ്പെടുത്തുകയാണ് ഡോ. വിനീത് എം.ബി. ഓര്‍ത്തോപീഡിക്സില്‍ എം.എസ് എടുത്ത ഡോ.വിനീത് സ്പോര്‍ട്സ് ഇഞ്ച്വറി, ട്രോമ സര്‍ജറി, റീജെനറേറ്റിവ് മെഡിസിന്‍ എന്നിവയില്‍ സ്പെഷ്യലൈസ് ചെയ്തിച്ചുണ്ട്. ആര്‍ത്തോസ്‌കോപി, ആര്‍ത്തോപ്ലാസ്റ്റി സര്‍ജറികളികളിലും പ്രാവീണ്യം തെളിയിച്ചിട്ടുള്ള സര്‍ജനാണ്.

ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ്, സണ്‍റൈസ് ഹോസ്പിറ്റല്‍, ശ്രീ ഗോകുലം മെഡിക്കല്‍ കോളജ് തുടങ്ങി കേരളത്തിലെ വിവിധ ആശുപത്രികളില്‍ പ്രവര്‍ത്തിക്കുമ്പോഴും റീജെനറേറ്റീവ് മെഡിസിനു കീഴില്‍ വരുന്ന സ്റ്റെം സെല്‍സ്, മൈക്രോ നീഡിലിംഗ്, പ്ലേറ്റ്ലെറ്റ് റിച്ച് പ്ലാസ്മ തുടങ്ങിയ പുതിയ പഠനശാഖകളോട് അദ്ദേഹത്തിന് പ്രത്യേക താല്‍പര്യമുണ്ടായിരുന്നു. 

അസ്ഥിരോഗങ്ങള്‍ മൂലം വിഷമതകള്‍ അനുഭവിക്കുന്ന രോഗികളെ ശസ്ത്രക്രിയ കൂടാതെ, റീജെനറേറ്റീവ് തെറപ്പിയിലൂടെ സാധാരണ ജീവിത്തിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ കൊച്ചിയില്‍ റീജെന്‍കെയര്‍ സ്ഥാപിച്ചു. ഇവിടെ ഓര്‍ത്തോപീഡിക്സ്, ഡെര്‍മറ്റോളജി, സ്പോര്‍ട്സ് മെഡിസിന്‍, ആര്‍ഡ്രോളജി എന്നിവയില്‍ മികവുറ്റ ചികിത്സ നല്‍കുന്നു.