dr s pappachanകോഴിക്കോട് മെഡിക്കല്‍ കോളജില്‍ 1975-1984 കാലഘട്ടത്തില്‍, മെഡിക്കല്‍ ബിരുദ, ബിരുദാനന്തര വിദ്യാഭ്യാസത്തില്‍ ഏറ്റവും അര്‍പ്പണ ബോധമുള്ള വിദ്യാര്‍ഥിയായിരുന്നു ഡോ. എസ്. പാപ്പച്ചന്‍. പഠനം പൂര്‍ത്തിയാക്കിയ ഉടനെ  കേരള സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലിക്ക് ചേര്‍ന്നു. സര്‍ക്കാര്‍ സര്‍വ്വീസ് കാലത്ത് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നിരവധി ആരോഗ്യ പരിപാടികളും ലാപ്രോസ്‌കോപി ശസ്ത്രക്രിയാ ക്യാമ്പുകളും സംഘടിപ്പിച്ചു.അമ്പത് മുതല്‍ എഴുപത്തയ്യായിരം ലാപ്രോസ്‌കോപിക് ശസ്ത്രക്രിയകളും ചെയ്തിട്ടുണ്ട്. ഉയര്‍ന്ന നിലവാരത്തിലുള്ള ചികിത്സയും സംവിധാനങ്ങളും ലഭ്യമാക്കി കൊണ്ടാണ് അദ്ദേഹം രോഗികളുടെ അസുഖം ഭേദമാക്കുത്. സര്‍ക്കാര്‍ സര്‍വ്വീസില്‍ ലാപ്രോസ്‌കോപി, ഗൈനക്കോളജി, പ്രസവചികിത്സ എന്നിവയുടെ ചുമതലയാണ് വഹിച്ചത്.

വന്ധ്യത മൂലം പ്രശ്‌നമനുഭവിക്കുന്ന ദമ്പതിമാര്‍ക്ക് വേണ്ടിയാണ് ഡോ. എസ്. പാപ്പച്ചന്‍ അടൂരില്‍ ലൈഫ്‌ലൈന്‍ ആശുപത്രി ആരംഭിക്കുന്നത്. മധ്യതിരുവിതാംകൂറില്‍ വന്ധ്യതാ ചികിത്സ ലഭ്യമാക്കുന്ന ആദ്യത്തെ ആശുപത്രിയാണ് ലൈഫ്‌ലൈന്‍. ആശുപത്രിക്ക് എന്‍എബിഎച്ച് അക്രഡിറ്റേഷനും കിട്ടിയിട്ടുണ്ട്. വന്ധ്യത, ഗൈനക്കോളജി, പ്രസവ ചികിത്സ, പീഡിയാട്രിക്‌സ്-നിയോനാറ്റോളജി, ജനിതക- ബറിയാട്രിക് പ്ലസ് ലാപ്രോസ്‌കോപി, യൂറോളജി, റേഡിയോളജി, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി എന്നിവയില്‍ നൂതനമായ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ചികിത്സാ സംവിധാനമുള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയാണ് ലൈഫ്‌ലൈന്‍.

ബിരുദാനന്തര കോഴ്‌സുകള്‍

എന്‍ബിഇ ,എഫ്ഒജിഎസ്‌ഐ എന്നിവയുമായി അഫിലിയേറ്റ് ചെയ്ത ആശുപത്രി.

* ഡിഎന്‍ബി വിദ്യാര്‍ത്ഥികള്‍ക്ക് പിജി പരിശീലനം നല്‍കുക വഴി ഗൈനക്കോളജി- ഒബ്‌സ്‌ടെട്രിക്‌സ് വിഭാഗങ്ങള്‍ക്ക് ദ് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് അക്രഡിറ്റേഷന്‍ അനുവദിച്ചു

* എന്‍ഡോസ്‌കോപി, ഇന്‍ഫര്‍ട്ടിലിറ്റി വിഭാഗങ്ങളിലെ ഫെലോഷിപ്പ് കോഴ്‌സുകള്‍ക്ക് എഫ്ഒജിഎസ്‌ഐ അക്രഡിറ്റേഷന്‍ ലഭിച്ചു

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍

പതിന്നാല് ജില്ലകളിലെ അര്‍ഹരായ വന്ധ്യതാ രോഗികള്‍ക്ക് സബ്‌സിഡി നിരക്കില്‍ സൗജന്യമായി ഐവിഎഫ് ചികിത്സ നല്‍കുന്നുണ്ട്.നിരവധി നിര്‍ധനരായ രോഗികള്‍ക്ക് ഇത് വഴി പ്രയോജനം ലഭിച്ചു.

പുതിയ സംഭവവികാസങ്ങള്‍

* ഡോ. പാപ്പച്ചന്‍ ലൈഫ്‌ലൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറാണ് ഡോ. എസ്. പാപ്പച്ചന്‍. ദേശീയ, അന്തര്‍ദ്ദേശീയ തലത്തില്‍ രോഗികള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുക എതാണ് സ്ഥാപനത്തിന്റെ ലക്ഷ്യം.

* അടൂര്‍ ലൈഫ്‌ലൈന്‍ മെഡിക്കല്‍ സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെയും മാനേജിങ് ഡയറക്ടറാണ് അദ്ദേഹം. കേരളത്തിലെ സ്വകാര്യ മേഖലയിലുള്ള ആദ്യത്തെ ജനിതക ലാബോറട്ടറി ഉള്ള സ്ഥാപനമാണ് ആര്‍ജിസിഎസ്. റീപ്രോഡക്ടീവ് ജനടിക്‌സ്, കാന്‍സര്‍ ജെനൊമിക്‌സ്, ഫാര്‍മാകൊജിനൊമികസ്, വെല്‍നസ് ജനറ്റിക് ടെസ്റ്റിങ് എന്നിവ നടത്താന്‍ കഴിയുന്ന അത്യന്താധുനിക സൗകര്യമാണ് ആര്‍ജിസിഎസ് ഒരുക്കിയിരിക്കുത്. കാരിയോടൈപ്പിങ്ങ്, എഫ്ഐഎസ്എച്ച്, ഡബിള്‍/ട്രിപ്പിള്‍/ക്വാഡ്രപ്പിള്‍ പരിശോധനകള്‍, പ്രിനാറ്റല്‍ ഡയഗനോസിസ്, പ്രൊഡക്ട് ഓഫ് കസപ്ഷൻ, ജനിതക പരിശോധന, എന്‍ഐപിടി, ഡൗണ്‍ സിന്‍ഡ്രേം തിരിച്ചറിയാനുള്ള സംവിധാനം എന്നീ ജനിതക പരിശോധനകള്‍ ഇവിടെയുണ്ട്.

അര്‍പ്പണമനോഭാവം, കാര്യക്ഷമത, സൂക്ഷ്മതത, കാരുണ്യം എിവയിലൂടെ രോഗികളുടെ സൗഖ്യം ഉറപ്പ് വരുത്താന്‍ ആശുപത്രി പ്രതിജ്ഞാബദ്ധമാണ്. സ്‌പെഷ്യലൈസ്ഡ് ഡോക്ടര്‍മാരായി സേവനമനുഷ്ഠിക്കുന്ന ഡോ പാപ്പച്ചന്റെ മക്കളും ഈ ലക്ഷ്യം സാക്ഷാത്ക്കരിക്കാന്‍ സദാ കര്‍മ്മനിരതരാണ്.