Dr.Rajeev jayadevanകേരളത്തിലെ മുന്‍നിര ഗാസ്ട്രോ എന്‍ട്രോളജിസ്റ്റുകളില്‍ പ്രമുഖനാണ് ഡോ.രാജിവ് ജയദേവന്‍. വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളെജില്‍ നിന്ന് എംബിബിഎസ് ബിരുദവും പിന്നീട് ജനറല്‍ മെഡിസിനില്‍ എംഡിയും കരസ്ഥമാക്കി. തുടര്‍ന്ന് ക്ളിനിക്കല്‍ എപിഡെമോളജിയിലും പൊതുജനാരോഗ്യത്തിലും നെതര്‍ലാന്റ്‌സിലെ ഇറാസ്മസ് സര്‍വ്വകലാശാലയില്‍ നിന്ന് പരിശീലനം നേടി. 19,000ത്തിലധികം എന്‍ഡോസ്‌കോപികള്‍ നടത്തിയത് വഴി അന്താരാഷ്ട്ര തലത്തില്‍ തന്നെ അദ്ദേഹം ശ്രദ്ധ നേടിയിട്ടുണ്ട്. 1996ല്‍ ഇംഗ്ളണ്ടില്‍ നിന്ന് എംആര്‍സിപി നേടി. ന്യൂയോര്‍ക്ക് മെഡിക്കല്‍ കൊളെജില്‍ നിന്ന് മെഡിസിനിലും ഗ്യാസ്ട്രോഎന്‍ട്രോളജിയിലും ബോര്‍ഡ് സര്‍ട്ടിഫിക്കേഷനും കരസ്ഥമാക്കി. കൊച്ചിയിലേക്ക് മടങ്ങുംമുമ്പ് യുഎസില്‍ 10 വര്‍ഷവും യുകെയില്‍ 3 വര്‍ഷവും സേവനമനുഷ്ഠിച്ചു.

നിലവില്‍ കൊച്ചിയിലെ സണ്‍റൈസ് ആശുപത്രിയുടെ ഡെപ്യൂട്ടി മെഡിക്കല്‍ ഡയറക്ടറാണ് ഡോ രാജീവ് ജയദേവന്‍. ഐഎംഎ കൊച്ചി ഘടകത്തിന്റെ പ്രസിഡണ്ടുമാണ്.