Dr. PHILIP John39 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള ഡോ ഫിലിപ്പ്  ജോണ്‍, കൊച്ചിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് സൈക്ക്യാട്രിസ്റ്റാണ്.തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ നിന്ന് എംബിബിഎസ് ബിരുദം നേടിയ ശേഷം ബംഗളൂരുവിലെ നിംഹാന്‍സില്‍ നിന്നാണ് സൈക്ക്യാട്രിയില്‍ എംഡി ബിരുദം നേടിയത്. മനോരോഗ ചികിത്സയെ മുഖ്യധാര ചികിത്സാ ശാഖയിലേക്ക് കൊണ്ടുവരാന്‍ നടത്തിയ ശ്രമങ്ങളിലൂടെയാണ് ഡോ ഫിലിപ്പ് ജോണ്‍ ശ്രദ്ധിക്കപ്പെടുന്നത്.ഡോക്ടര്‍ നടത്തിയ ശ്രമങ്ങളുടെ ഫലമായി മനോരോഗ ചികിത്സയോട് സമൂഹം പുലര്‍ത്തിയിരുന്ന അകല്‍ച്ച ഒരു പരിധി വരെ ഇല്ലാതാക്കാന്‍ കഴിഞ്ഞു.

കൊച്ചിയിലെ പീജെയ്‌സ് ചൈല്‍ഡ് ഗൈഡന്‍സ് ക്‌ളിനിക്കില്‍  മനോരോഗ ചികിത്സാ വിഭാഗത്തില്‍ കുട്ടികള്‍ക്കായുള്ള മനോരോഗ ചികിത്സ അവതരിപ്പിച്ചതും ഡോ ഫിലിപ്പ് ജോണിന്റെ നേതൃത്വത്തിലാണ്

ഇന്ത്യന്‍ സൈക്ക്യാട്രിക് സൊസൈറ്റിയുടെ വിശാഖ ഒറേഷന്‍ അവാര്‍ഡിന് ഡോ ഫിലിപ്പ് ജോണ്‍ അര്‍ഹനായിട്ടുണ്ട്.സ്പിരിച്ച്വാലിറ്റി ആന്റ് മെന്റല്‍ ഹെല്‍ത്ത് ടാസ്‌ക് ഫോഴ്‌സ് ,ഐപിഎസിന്റെ കോ ചെയര്‍പേഴ്‌സണാണ് അദ്ദേഹം.