dr pp venugopalകൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റാണ് ഡോ. പി.പി വേണുഗോപാല്‍. എമര്‍ജന്‍സി മെഡിസിനില്‍ 14 വര്‍ഷത്തിലേറെ പ്രവൃത്തി പരിചയമുള്ള ഇദ്ദേഹം ഈ രംഗത്തെ പ്രഗത്ഭ ഡോക്ടര്‍മാരില്‍ ഒരാളാണ്. ലോകത്തെ മികച്ച സ്ഥാപനങ്ങളില്‍ നിന്നും എല്ലാ ഇന്റര്‍നാഷണല്‍ ലൈഫ്- സപ്പോര്‍ട്ട് സര്‍ട്ടിഫിക്കേഷനിലും പരിശീലനം നേടിയിട്ടുള്ള ഡോ. വേണുഗോപാല്‍, എമര്‍ജന്‍സി മെഡിസിനിലെ വിവിധ പോസ്റ്റ് ഗ്രാജുവേറ്റ് മാസ്റ്റേഴ്സ് പ്രോഗ്രാമുകളുടെയും പോസ്റ്റ് ഗ്രാജുവേറ്റ് ഫെലോഷിപ്പ് പ്രോഗ്രാമുകളുടെയും ഫാക്കല്‍റ്റിയാണ്.