dr lisammaഎറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റാണ് ഡോ ലിസമ്മ ജോസഫ്. ഗൈനക്കോളജി, ഒബ്‌സറ്റെട്രിക്‌സ് എന്നിവയിലാണ് സ്‌പെഷ്യലൈസേഷന്‍.1984ല്‍ കോട്ടയം ഗവണ്‍മെന്റ് മെഡിക്കല്‍ കോളെജില്‍ നിന്ന് എംബിബിഎസ് ബിരുദം നേടിയ ശേഷം അതേ കൊളേജില്‍ നിന്ന് തന്നെ 1988ല്‍ ഡിജിഒ പൂര്‍ത്തിയാക്കി.1991ല്‍ അഹമ്മദാബാദ് ബി ജെ മെഡിക്കല്‍ കോളേജില്‍ നിന്ന് എംഡിയും കരസ്ഥമാക്കി.1991 ല്‍ ഡിഎന്‍ബിയും 2017ല്‍ എഫ്എംഎഎസും നേടി.
 
1988 മുതല്‍ 89 വരെ ചേര്‍ത്തല സെന്റ് ജോസഫ് ആശുപത്രിയിലും 1991 മുതല്‍ 93 വരെ ചേര്‍ത്തല എസ്എച്ച് ആശുപത്രിയിലും കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റായി സേവനമനുഷ്ഠിച്ചു.1993 ലാണ് എറണാകുളം മെഡിക്കല്‍ സെന്ററില്‍ ജോലിക്ക് ചേര്‍ന്നത്.