Dr. KV Gangadharanകേരളത്തിലെ അര്‍ബുദരോഗ ചികിത്സാ രംഗത്തെ പ്രമുഖരില്‍ ഒരാളാണ് ഡോ. കെവി ഗംഗാധരന്‍.  

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് 1995ല്‍ എംബിബിഎസും ഇന്റേണല്‍ മെഡിസിനില്‍ എന്‍എച്ച്എല്‍ മെഡിക്കല്‍ കോളേജ് അഹമ്മദാബാദില്‍ നിന്ന് 2000 -ല്‍ എംഡിയും പൂര്‍ത്തിയ ഡോക്ടര്‍ കെ.വി ഗംഗാധരന്‍. ഓങ്കോളജിയില്‍(സൂപ്പര്‍ സ്പെഷ്യാലിറ്റി) എം.ജെ മെഡിക്കല്‍ കോളേജ് അഹമ്മദാബാദില്‍ നിന്ന് 2004ല്‍ മറ്റൊരു എംഡിയും കരസ്ഥമാക്കി.  

2017 മുതല്‍ കോഴിക്കോട് മിംസ് ആശുപത്രിയില്‍ അര്‍ബുദരോഗ വിഭാഗം മേധാവിയായും 2016 മുതല്‍ എരഞ്ഞിപ്പാലം മലബാര്‍ ആശുപത്രിയില്‍ മലബാര്‍ ഓങ്കോളജി സെന്ററിന്റെ ഡയറക്ടറും അര്‍ബുദ വിഭാഗം മേധാവിയുമായി പ്രവര്‍ത്തിച്ചുവരുന്നു. എംഇഎസ് മെഡിക്കല്‍കോളജ്, ബേബി മെമ്മോറിയില്‍ ഹോസ്പിറ്റല്‍ കോഴിക്കോട് എന്നിവിടങ്ങളില്‍ അരുബുദ രോഗ വിഭാഗം മേധാവിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. എം.ജെ മെഡിക്കല്‍ കോളേജിന്റെ ഗുജറാത്ത് ക്യാന്‍സര്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സീനിയര്‍ റെസിഡന്റ് ആയി 2001 മുതല്‍ 2004 വരെ സേവനം അനുഷ്ടിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ്, പെരിന്തല്‍മണ്ണ അല്‍ഷിഫ ആശുപത്രി,എന്‍എച്ച്എല്‍ മെഡിക്കല്‍ കോളേജ് അഹമ്മദാബാദ് എന്നിവിടങ്ങളിലും ഡോക്ടര്‍ കെ.വി ഗംഗാധരന്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.

Content Highlight: Dr. KV Gangadharan|  Kerala Health Expo 2019