ഗൈനക്കോളജി,യൂറോളജി,സ്തനാര്‍ബുദം എന്നിവയുടെ ശസ്ത്രക്രിയകളില്‍ സ്‌പെഷ്യലൈസ് ചെയ്ത വിദഗ്ദ്ധയായ അക്കാദമീഷ്യനാണ് ഡോ കെ ചിത്രതാര.നിലവില്‍ വിപിഎസ് ലേക്ഷോര്‍ ആശുപത്രിയിലെ സര്‍ജിക്കല്‍ ആന്റ് ഗൈനക്ക് ഓങ്കോളജി വിഭാഗത്തിന്റെ മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമാണ് ഡോ കെ ചിത്രതാര.

Dr K Chitratharaകൈവരിച്ച നേട്ടങ്ങള്‍

*കേരളത്തിലെ ആദ്യത്തെ വനിതാ യൂറോളജിസ്റ്റ്

*1993 ല്‍ തിരുവനന്തപുരത്തെ റീജ്യണല്‍ ക്യാന്‍സര്‍ സെന്ററില്‍ ഗൈനക്കോളജിക്കല്‍ ക്യാന്‍സര്‍ ശസ്ത്രക്രിയ തുടങ്ങി

*1999ല്‍ തിരുവനന്തപുരത്ത് റീജ്യണല്‍ ക്യാന്‍സര്‍ സെന്ററില്‍ ജെനിറ്റൊ യൂറിനറി ശസ്ത്രക്രിയയും എന്‍ഡോസ്‌കോപിയും തുടങ്ങി.

*2008ല്‍ ജെയ്പീ ബ്രദേഴ്‌സ് പ്രസിദ്ധീകരിച്ച 'ഓവേറിയന്‍ ക്യാന്‍സര്‍ കോംപ്രഹന്‍സീവ്  ആന്റ് കണ്ടംപ്രറി മാനേജ്‌മെന്റ് 'എന്ന പുസ്തകത്തിന്റെ എഡിറ്റര്‍. പുസ്തകത്തിന് അഞ്ച് അധ്യായങ്ങളും സംഭാവന ചെയ്തു.

*2010ല്‍ ജെയ്പീ ബ്രദേഴ്‌സ് പ്രസിദ്ധീകരിച്ച 'സര്‍വിക്കല്‍ ക്യാന്‍സര്‍ -കോംപ്രഹന്‍സീവ് ആന്റ് കണ്ടംപ്രറി മാനേജ്‌മെന്റ് 'എന്ന പുസ്തകത്തിന്റെ എഡിറ്റര്‍.പുസ്ത്തിലെ 2 അധ്യായങ്ങള്‍ സംഭാവന ചെയ്തു.

*2015ല്‍ സ്പ്രിങ്ങര്‍ പ്രസിദ്ധീകരിച്ച 'യൂട്ടെറിന്‍ ക്യാന്‍സര്‍ ഡയഗണോസിസ് ആന്റ് മാനേജ്‌മെന്റ് 'എന്ന പുസ്തകത്തിന്റെ കോ എഡിറ്റര്‍

*2014ല്‍ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് 'സ്ത്രീകളിലെ അര്‍ബുദം' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു

*2007ല്‍ പ്രസിദ്ധീകരിച്ച 'സ്റ്റേറ്റ് ഓഫ് ആര്‍ട്ട് വജൈനല്‍ സര്‍ജറി' എന്ന പുസ്തകത്തിന് 2 അധ്യായങ്ങള്‍ സംഭാവന ചെയ്തു.

*2011ല്‍ ഡിഎസ്ടി കേരളയുടെ ഫണ്ടുപയോഗിച്ച്  'പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സ്‌ക്രീനിങ്ങ് ഇന്‍ കേരള' എന്ന വിഷയത്തില്‍ നടത്തിയ പൈലറ്റ് പഠനത്തിന്റെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍

*വിവിധ ജേണലുകളില്‍ 30 ഓളം പേപ്പറുകള്‍ പ്രസിദ്ധീകരിച്ചു

*1994ല്‍ യൂണിയന്‍ ഇന്റര്‍നാഷണല്‍ ക്യാന്‍സര്‍ കോണ്‍ഗ്രസ്, ഐസിആര്‍ഇടിടി ഫെല്ലോഷിപ്പ് സമ്മാനിച്ചു.

*തിരുവനന്തപുരത്തെ റീജ്യണല്‍ ക്യാന്‍സര്‍  സെന്ററില്‍ 'ലൂപ് ഇലക്ട്രോ സര്‍ജിക്കല്‍ എക്‌സിഷണല്‍ പ്രൊസിഡ്യുര്‍ '(എല്‍ഇഇപി) ആദ്യമായി അവതരിപ്പിച്ചു.

*ഡിഎസ്ടി കേരളയുടെ 'സ്‌പെക്യുലം എക്‌സാമിനേഷന്‍ ഇന്‍ ഡൗണ്‍സ്റ്റേജിങ്ങ് സര്‍വിക്കല്‍ ക്യാന്‍സര്‍' എന്ന പദ്ധതിയുടെ കോ ഇന്‍വെസ്റ്റിഗേറ്റര്‍

*2012ല്‍ എഫ്എഐഎസ് സമ്മാനിച്ചു

*2016ല്‍ അമേരിക്കന്‍ കോളെജ് ഓഫ് സര്‍ജന്‍സിന്റെ എഫ്എസിഎസ് ഫെല്ലൊ സമ്മാനിച്ചു

പുരസ്‌ക്കാരങ്ങളും അംഗീകാരങ്ങളും 

*2014ല്‍ എഫ്ഒജിഎസ്‌ഐ യുടെ ദേശീയ അവാര്‍ഡായ ഡോ ഡുരു ഷാ ഡിസ്റ്റിഗ്യൂഷ്ഡ് കമ്മ്യുണിറ്റി സര്‍വ്വീസ് അവാര്‍ഡ് 

*2015ലെ കമ്മ്യൂണിറ്റി സേവനത്തിനുള്ള ശ്രീരാമകൃഷ്ണ സേവാശ്രമം അവാര്‍ഡ്

*2014,2015 എന്നീ വര്‍ഷങ്ങളില്‍ കേരളത്തിലെ മികച്ച ഡോക്ടര്‍ക്കുള്ള മുസ്സിരിസ് ബിനാലെ അവാര്‍ഡ്

*2013ല്‍ ഗാന്ധിജയന്തി ദിനത്തില്‍  നടന്ന പൂണിത്തുറ പൗരാവലിയില്‍ ബെന്നി ബഹനാന്‍ എംഎല്‍എ ആദരിച്ചു

*2013ല്‍ പൂണിത്തുറ ആശ്രയ ആന്റ് കോപ്പറേറ്റീവ് സൊസൈറ്റിയ്ക്ക് വേണ്ടി പി രാജീവ് എംപി ആദരിച്ചു.

*2015ല്‍ പൂണിത്തുറ എന്‍എസ് എസ്  കരയോഗം,2014ല്‍ ചങ്ങനാശ്ശേരി സര്‍ഗ്ഗക്ഷേത്ര എന്നിവയുടെ ആദരം

Content Highlight:  Dr K Chitrathara Kerala Health Expo