BYJU SENADHIPANര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്ററോളജിസ്റ്റും ലാപ്രോസ്‌കോപ്പിക് ക്യാന്‍സര്‍ സര്‍ജനുമായ ഡോ. ബൈജു സേനാധിപന്‍ നിലവില്‍ പട്ടം എസ് യു ടി ഹോസ്പിറ്റലിലാണ് പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയാ വിഭാഗം മുന്‍ പ്രൊഫസറായ ഡോ. ബൈജു സേനാധിപന്‍, തിരുവനന്തപുരം ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ദുബായിലെ ഇന്റര്‍നാഷണല്‍ മോഡേണ്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലെ വിസിറ്റിംഗ് കണ്‍സള്‍ട്ടന്റായും സേവനമനുഷ്ഠിക്കുന്നു. 

അന്നനാളം,  ആമാശയം, കരള്‍, പാന്‍ക്രിയാസ്, പിത്തരസം, ചെറുകുടല്‍, വന്‍കുടല്‍, മലാശയം തുടങ്ങിയ ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ ക്യാന്‍സറുകള്‍ക്കായുള്ള കാന്‍സര്‍ കീഹോള്‍ സര്‍ജറിയിലെ അന്താരാഷ്ട്ര വിദഗ്ദ്ധനാണ് അദ്ദേഹം. സങ്കീര്‍ണ്ണമായ 2000 ലധികം ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ ക്യാന്‍സര്‍ ശസ്ത്രക്രിയകള്‍ ലാപ്രോസ്‌കോപ്പിക് വഴി അദ്ദേഹം വിജയകരമായി നടത്തിയിട്ടുണ്ട്. 

കേരളത്തില്‍ കീഹോള്‍ സര്‍ജറി പ്രചാരത്തിലെത്തുന്ന തുടക്കകാലമായ 1990 മുതല്‍ ഈ രംഗത്ത് വൈദഗ്ധ്യം നേടിയ ആളാണ് ഡോക്ടര്‍ ബൈജു സേനാധിപന്‍.