dr arun s menonകൊച്ചി എയിംസിലെ അസോസിയേറ്റ് പ്രൊഫസറും സീനിയര്‍ കണ്‍സള്‍ട്ടന്റ് എന്‍ഡോക്രൈനോളജിസ്റ്റുമാണ് ഡോ. അരുണ്‍ എസ് മേനോന്‍. പ്രമേഹത്തിലെ മൈക്രോവാസ്‌കുലര്‍ സങ്കീര്‍ണതകളും അമിതവണ്ണം, ഓസ്റ്റിയോപൊറോസിസ്, തൈറോയ്ഡ് രോഗങ്ങള്‍ എന്നിവയുടെ ചികിത്സയിലാണ് ഡോ. അരുണ്‍ എസ് മേനോന്റെ വൈദഗ്ധ്യം. 2007 ഫെബ്രുവരി മുതല്‍ 2011 ജൂണ്‍ വരെ യുകെയിലെ ഡര്‍ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ കണ്‍സള്‍ട്ടന്റ് എന്‍ഡോക്രൈനോളജിസ്റ്റായിരുന്നു. നിലവില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊച്ചി യൂണിറ്റിന്റെ ജോയിന്റ് സെക്രട്ടറി, കേരള എന്‍ഡോക്രൈന്‍ സൊസൈറ്റിയുടെ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ക്കൂടി വഹിക്കുന്നു.