താരതമ്യേന കുറഞ്ഞ ചിലവില്‍ മികവുറ്റ വന്ധ്യതാനിവാരണ ചികിത്സ ലഭ്യമാക്കുന്ന കേന്ദ്രങ്ങളാണ് യാനാ ഐവിഎഫ് ഫെര്‍ട്ടിലിറ്റി സെന്ററുകള്‍. കേരളത്തില്‍ എറണാകുളം, ആലുപ്പുഴ, കായങ്കുളം, പുനലൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലും ഇന്ത്യയ്ക്ക് പുറത്ത് മാലിദ്വീപ്, ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളിലും യാനാ ഐവിഎഫിന് സെന്ററുകളുണ്ട്.
സ്ത്രീകളിലും പുരുഷന്മാരിലുമുളള എല്ലാ വന്ധ്യതാ പ്രശ്നങ്ങള്‍ക്കും ഇവിടെ ലഭ്യമാണ്. വ്യക്തികേന്ദ്രീകൃതമായ ചികിത്സയാണ് ദമ്പതികള്‍ക്ക് ഇവിടെ നല്‍കുന്നത്.  ഓരോ രോഗിക്കും ഏറ്റവും കുറഞ്ഞത് ഒരു മണിക്കൂര്‍ അനുവദിച്ചുകൊണ്ടാണ് അപ്പോയ്ന്റ്മെന്റുകള്‍ നല്‍കുന്നത്. രോഗികളുടെ സംശയങ്ങളും ആകുലതകളും പരിഹരിക്കുന്നതിനായി ആവശ്യമെങ്കില്‍ അതില്‍ കൂടുതല്‍ സമയവും ഡോക്ടര്‍മാര്‍ മാറ്റി വയ്ക്കാറുണ്ട്. ചികിത്സയ്ക്കെത്തുന്ന രോഗികളുടെ പ്രശ്നങ്ങള്‍ കേട്ട്, പരിഹാരങ്ങള്‍ നിര്‍ദേശിച്ച് അവരെ ഏറ്റവും സ്വച്ഛമായ മനസോടെ സെന്ററില്‍ നിന്നും മടക്കി അയക്കുവാന്‍ യാനാ ഐവിഎഫ് സെന്ററുകള്‍ ശ്രദ്ധിക്കുന്നു. അവരുടെ മാനസികമായ സ്വാസ്ഥ്യം ചികിത്സയുടെ മേന്മയെ ഗുണകരമായി സ്വാധീനിക്കുകയും ചെയ്യും.

യാന ഐവിഎഫിന്റെ ഏത് സെന്ററില്‍ ചികിത്സയ്ക്കെത്തുന്ന രോഗിക്കും എല്ലാ ബ്രാഞ്ചിലുമുള്ള ഡോക്ടര്‍മാരുടെയും സാങ്കേതിക വിദഗ്ധരുടെയും സേവനം ലഭ്യമാക്കാറുണ്ട്. അതിനാല്‍ ഒരു ഡോക്ടറുടെയല്ല, ഒരു വിദഗ്ധ ടീമിന്റെ ചികിത്സയാണ് ഫലത്തില്‍ അവര്‍ക്ക് ലഭ്യമാകുക. വന്ധ്യതയുടെ കാരണം കണ്ടെത്താനും ഏറ്റവും അനുയോജ്യമായ ചികിത്സ ഏതെന്നു തീരുമാനിക്കാനുമെല്ലാം ഒരു ടീമിന്റെ മുഴുവന്‍ വൈദഗ്ധ്യവും അനുഭവസമ്പത്തും ഉപയോഗിക്കപ്പെടുന്നു. രോഗികളുടെ സൗകര്യം മുന്‍നിര്‍ത്തി ചികിത്സക്കിടയില്‍ മറ്റൊരു സെന്ററില്‍ ചികിത്സ തുടരണമെന്നുണ്ടെങ്കില്‍ അതും അനുവദിക്കാറുണ്ട്.

മികവുറ്റ ടീം, ആധുനിക സൗകര്യങ്ങള്‍

വന്ധ്യതാചികിത്സാരംഗത്ത് വിപുലമായ അനുഭവസമ്പത്തുള്ള ഇന്‍ഫേര്‍ട്ടിലിറ്റി സ്പെഷ്യലിസ്റ്റുകളും എംബ്രിയോളജിസ്റ്റുകളും ലാബ് പ്രൊഫഷണലുകളും അടങ്ങുന്നതാണ് യാനാ ഐവിഎഫിന്റെ ടീം. ഈ രംഗത്തെ ഏറ്റവും ആധുനികമായ ചികിത്സാരീതികളില്‍ പരിശീലനവും ലഭിച്ചിട്ടുള്ളവരാണ് ഇവര്‍. യാന ഐവിഎഫ് സെന്ററുകളിലെല്ലാം അത്യാധുനിക ചികിത്സാ സംവിധാനങ്ങളെല്ലാമുണ്ട്. അതുകൊണ്ടുതന്നെ സങ്കീര്‍ണമായ കേസുകളും ചികിത്സിച്ചു ഫലപ്രാപ്തി നേടാന്‍ പ്രയാസമുള്ള കേസുകളും യാനാ ഐവിഎഫ് സെന്ററുകള്‍ ഉപേക്ഷിക്കാറില്ല. മികച്ച വിജയ ശതമാനവും യാനാ ഐവിഎഫ് സെന്ററുകള്‍ക്കുണ്ട്.

ലഭ്യമായ ചികിത്സകളും സേവനങ്ങളും

വന്ധ്യതാ പ്രശ്നങ്ങളും മറ്റ് ആരോഗ്യ പ്രശ്നങ്ങളും കണ്ടെത്തുന്നതിനുള്ള ഏറ്റവും ആധുനികമായ രോഗ നിര്‍ണയ സംവിധാനങ്ങള്‍ യാന ഐവിഎഫ് സെന്ററുകളിലുണ്ട്.
IUI, IVF, TVOR, ICSI., PESA, TESA, IMSI, ഓവുലേഷന്‍ ഇന്‍ഡക്ഷന്‍, ഹോര്‍മോണല്‍ ഇവാലുവേഷന്‍, സെമന്‍ അനാലിസിസ്, സ്പേം വയബിലിറ്റി ടെസ്റ്റിംഗ്, ഹോസ് ടെസ്റ്റ്, സ്പേം ഫംഗ്ഷന്‍ ടെസ്റ്റ്, ഓവം പിക് അപ്, എംബ്രിയോ ട്രാന്‍സ്ഫര്‍, സ്പേം/ഓസൈറ്റ്സ് എംബ്രിയോ സൈറോപ്രിസര്‍വേഷന്‍, ഫ്രോസണ്‍ എംബ്രിയോ ട്രാന്‍സ്ഫര്‍, ഡോപ്ലാര്‍ അള്‍ട്രാസൗണ്ട് ഫോര്‍ വെരിക്കോസില്‍, മൈക്രോസര്‍ജിക്കല്‍ വെരിക്കോസെക്ടമി, സ്പേം ഫ്രീസിംഗ്, പി.ജി.എസ്, പുരുഷ ലൈംഗിക പ്രശ്നങ്ങള്‍ക്കുള്ള ചികിത്സകള്‍ തുടങ്ങിയ ചികിത്സകളും യാന ഐവിഎഫ് സെന്ററുകളില്‍ ലഭ്യമാണ്. ദമ്പതികള്‍ക്ക് കൗണ്‍സലിംഗ് സേവനങ്ങളും ഇവിടെ നല്‍കുന്നുണ്ട്.
രോഗികള്‍ക്ക് ചികിത്സാ സംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങളോ സംശയങ്ങളോ ഉണ്ടെങ്കില്‍ ഏതു സമയത്തും മൊബൈലില്‍ ബന്ധപ്പെടാനുള്ള സൗകര്യവും യാന ഐവിഎഫ് നല്‍കുന്നുണ്ട്.  

മിതമായ നിരക്കുകള്‍

യാന ഐവിഎഫ് കുറഞ്ഞ നിരക്കിലാണ് (Cost effetcive) ചികിത്സകള്‍ ലഭ്യമാക്കുന്നത്. തവണകളായി പണമടച്ച് ചികിത്സ തേടാനുള്ള സൗകര്യവും ഇവര്‍ നല്‍കുന്നുണ്ട്. ഇവിടെ നിന്ന് നിര്‍ദേശിച്ചിട്ടുള്ള കുത്തിവയ്പുകള്‍ പോലുള്ള ചികിത്സകള്‍ക്കായി യാന സെന്ററില്‍ തന്നെ വരണമെന്നും നിര്‍ദേശിക്കാറില്ല. രോഗികള്‍ക്ക് അടുത്തുള്ള ഗവണ്‍മെന്റ് ആശുപത്രികളിലോ ക്ലിനിക്കുകളിലോ പോയി കുത്തിവയ്പ്പുകള്‍ എടുക്കാവുന്നതാണ്.
വന്ധ്യതാപ്രശ്നങ്ങള്‍ ഏതുമാകട്ടെ, ഓരോ രോഗിക്കും ഏറ്റവും യോജിച്ച ചികിത്സാരീതികള്‍ കണ്ടെത്തി, ആ ചികിത്സ മികവോടെ നല്‍കിക്കൊണ്ട് അവരുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുകയാണ് യാന ഐവിഎഫ് ഫെര്‍ട്ടിലിറ്റി സെന്ററുകള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്
www.yanaivf.com

ഡിസംബര്‍ ഏഴ്, എട്ട് തീയതികളില്‍ കൊച്ചിയില്‍ നടക്കുന്ന കേരള ഹെല്‍ത്ത് എക്സ്പോയില്‍ യാന ഐവിഎഫ് ഫെര്‍ട്ടിലിറ്റി സെന്ററിന്റെ സ്റ്റാള്‍ ഉണ്ടായിരിക്കുന്നതാണ്.