1987ൽ തിരുവനന്തപുരത്ത് സ്ഥാപിതമായ ശ്രീ ഉത്രാടം തിരുനാൾ ഹോസ്പിറ്റൽ തുടക്കം മുതൽ ചികിത്സാനൈപുണ്യത്തിന്റെ പേരിൽ ശ്രദ്ധേയമായ ആശുപത്രിയാണ്. ആദ്യകാലത്തു തന്നെ ഇന്റർവെൻഷണൽ കാർഡിയോളജിക്കും ഓപ്പൺ ഹാർട്ട് സർജറിക്കും ആവശ്യമായ എല്ലാ സംവിധാനങ്ങളും ഇവിടെ ഉണ്ടായിരുന്നു. കേരളത്തിൽ ആദ്യമായി, മിടിച്ചുകൊണ്ടിരിക്കുന്ന ഹൃദയത്തിൽ കൊറോണറി ആർട്ടറി ബൈപാസ് സർജറി ചെയ്തത് എസ്.യു.ടിയിലാണ്. ആദ്യത്തെ മിട്രൽ വാൽവുലോപ്ലാസ്റ്റി ചെയ്തതും ഇവിടെയാണ്. ഇത്തരം ഒട്ടനവധി വിജയകഥകൾ എസ് യു ടിക്ക് പറയുവാനുണ്ട്.
 
ആതുരശുശ്രൂഷാരംഗത്ത് 32 വർഷത്തെ മികവുറ്റ പാരമ്പര്യമുള്ള എസ് യു ടി തലസ്ഥാനത്തെ ആദ്യത്തെ മൾട്ടി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയാണ്. 2013ൽ ഡോ. ബി ആർ ഷെട്ടിയുടെ നേതൃത്വത്തിലുള്ള ബിആർ ലൈഫ് എസ് യു ടി ഏറ്റെടുത്തു. അബുദാബി ആസ്ഥാനമായുള്ള ബിആർഎസ് വെഞ്ചേഴ്‌സിന്റെ ഭാഗമാണ് ബിആർ ലൈഫ്. ബിആർ ലൈഫിന്റെ കീഴിൽ ഇപ്പോൾ ഇന്ത്യയിൽ ആറ് ആശുപത്രികളാണുള്ളത്. വളരെ വേഗം വിപൂലീകരിച്ചുകൊണ്ടിരിക്കുന്ന ആശുപത്രി ശൃംഖലയായ ബിആർ ലൈഫിന്റെ കോർപ്പറേറ്റ് ഹെഡ് ക്വാർട്ടേഴ്‌സ് ബംഗ്ലൂരിലാണ്. ഇന്ത്യയിൽ ബിആർ ലൈഫ് ആദ്യമായി ഏറ്റെടുത്ത ആശുപത്രിയാണ് എസ് യു ടി.
sut
 
30 സ്‌പെഷ്യാലിറ്റി ഡിപ്പാർട്ടുമെന്റുകൾ 
 
എല്ലാവിധ സൂപ്പർ സ്‌പെഷ്യാലിറ്റികളുമുള്ള രണ്ട് ആശുപത്രികളേ തിരുവനന്തപുരത്തുള്ളു. അതിലൊന്ന് എസ് യു ടി ആണ്. അതുകൊണ്ടു തന്നെ രോഗികൾക്ക് ഏത് വിധത്തിലുള്ള ക്രോസ് റെഫറൻസ് വേണ്ടിവന്നാലും ഇവിടുത്തെ മറ്റ് ഡിപ്പാർട്ട്‌മെന്റുകളുടെ സേവനം എളുപ്പത്തിൽ ലഭ്യമാക്കാനും മികച്ച ചികിത്സകൾ അതിവേഗം നൽകാനും സാധിക്കുന്നു. 
 
പ്രശസ്തരും മികവുറ്റവരുമായ ഡോക്ടർമാരുടെ ഒരു കൂട്ടായ്മ തന്നെ എസ് യു ടിയിലുണ്ട്. 118 ഡോക്ടർമാരും 261 നഴ്‌സുമാരുമാണ് ഇവിടെയുള്ളത്. ഇവർ നൽകുന്ന മികവുറ്റ പേഷ്യന്റ് കെയർ ഈ ആശുപത്രിയെ കൂടുതൽ ജനപ്രിയമാക്കുന്നു.
 
തികച്ചും പേഷ്യന്റ് ഫ്രണ്ട്‌ലിയാണ് എസ് യു ടി. 'പൾസ് ബിഫോർ പേഴ്‌സ് എന്നാണ് ഇത് സംബന്ധിച്ച് ചെയർമാർ ബി. ആർ ഷെട്ടി പറയാറുള്ളത്. ഇതൊരു മാർഗരേഖയായി എപ്പോഴും ഞങ്ങളുടെ മുന്നിലുണ്ട്. ബില്ലിനേക്കാൾ രോഗികളുടെ ജീവനാണ് കൂടുതൽ പ്രാമുഖ്യം നൽകേണ്ടതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. വളരേയേറെ എംപ്ലോയ് ഫ്രണ്ട്‌ലിയായ കോർപ്പറേറ്റ് ലീഡറാണ് ഞങ്ങളുടെ ചെയർമാൻ. മാസത്തിന്റെ അവസാന ദിവസം ജീവനക്കാരുടെ അക്കൗണ്ടിൽ ശമ്പളം എത്തിയിരിക്കണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ട്. ജീവനക്കാരുടെ സർവവിധത്തിലുള്ള പുരോഗതിക്കും എസ് യു ടി പ്രാധാന്യം നൽകുന്നുണ്ട്. ഒപ്പം രോഗികളുടെ സുരക്ഷിതത്വം, പെട്ടെന്നുള്ള സുഖം പ്രാപിക്കൽ എന്നീ കാര്യങ്ങളിലെല്ലാം ഞങ്ങൾ അതീവ ശ്രദ്ധ പുലർത്തുന്നു,' എസ് യു ടിയുടെ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കേണൽ രാജീവ് മണ്ണാളി  വ്യക്തമാക്കുന്നു.
എല്ലാ സർജിക്കൽ ഡിപ്പാർട്ട്‌മെന്റിലും മിനിമലി ഇൻവേസിവ് അഥവാ തോക്കോൽ ദ്വാര ശസ്ത്രക്രിയകൾ ചെയ്യാൻ കഴിവുള്ള ഡോക്ടർമാരും അതിനാവശ്യമായ സംവിധാനങ്ങളും എസ് യു ടിയിലുണ്ട്. ആശുപത്രിയെ താക്കോൽ ദ്വാര ശസ്ത്രക്രിയകളുടെ മികവിന്റെ കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ പ്രവർത്തിക്കുന്നത്.
sut
 
മികച്ച ഒപി സൗകര്യവും ആത്മാർപ്പണമുള്ള ജീവനക്കാരും മികവുറ്റ പരിചരണവും എസ് യു ടിയുടെ മുഖമുദ്രയാണ്. 'ഗസ്റ്റ് റിലേഷൻസ്/ ഫ്രണ്ട് ഓഫീസിൽ വളരെ നല്ല ടീം ഉണ്ട്. ഒരു രോഗിക്ക്, ആശുപത്രിയുടെ ഗെയ്റ്റ് കടക്കുന്നതു മുതൽ തിരികെ തിരികെ പോകുന്നതു വരെ ലഭിക്കേണ്ട പരിചരണം എന്തായിരിക്കണമെന്ന് ഞങ്ങൾക്ക് വ്യക്തമായ രൂപരേഖയുണ്ട്. അതനുസരിച്ചുള്ള സേവനങ്ങളും സൗകര്യങ്ങളും ഞങ്ങൾ ഒരുക്കുന്നുണ്ട്. മികവുറ്റ ഇൻഫക്ഷൻ കൺട്രോൾ ടീം ഞങ്ങൾക്കുണ്ട്. ഹോസ്പിറ്റൽ അക്വേഡ് ഇൻഫക്ഷൻ നിയന്ത്രിക്കുന്നതിനുള്ള എല്ലാ കാര്യങ്ങളും അതീവ ഗൗരവത്തോടെ ഞങ്ങൾ പാലിക്കുന്നുണ്ട്. മേജർ സർജറി കഴിഞ്ഞവർക്കു പോലും ഇവിടെ നിന്ന് അണുബാധ പിടിപെടാനുള്ള സാധ്യത താരതമ്യേന വളരെ കുറവാണ്,' കേണൽ രാജീവ് മണ്ണാളി  പറയുന്നു.
 
എൻഎബിഎച്ച് അക്രഡിറ്റഡ് ഹോസ്പിറ്റലാണ് എസ്. യു. ടി. ശുചിത്വം മുൻനിർത്തി കേന്ദ്ര ഗവൺമെന്റ് ഈയിടെ ഏർപ്പെടുത്തിയ കായകൽപ്പ അക്രഡിറ്റേഷനും എസ്. യു. ടിക്ക് ലഭിച്ചിട്ടുണ്ട്. എല്ലാ പാരാമീറ്ററുകളിലും ദേശീയ നിലവാരത്തിലുള്ളതിനേക്കാളും വളരെ ഉയർന്ന നിലവാരത്തിലുള്ള അക്രഡിറ്റേഷനാണിത്. നിലവിൽ 220 ബെഡുകളുള്ള എസ് യു ടിയെ അടുത്തുതന്നെ 450/500 ബെഡുകളുള്ള ആശുപത്രിയാക്കാനുള്ള പ്രോജക്ടിന്റെ രൂപരേഖ തയ്യാറായിക്കൊണ്ടിരുക്കയാണ്. ഉടൻ തന്നെ അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിക്കും. അതിലൂടെ, എസ് യു ടി നൽകുന്ന മികവാർന്ന ആതുരശുശ്രൂഷയും സേവനങ്ങളും കൂടുതൽ പേർക്ക് പ്രാപ്യമാകും.
 
കൊച്ചിയിൽ ഡിസംബർ 7, 8 തീയതികളിലും ഷാർജയിൽ ഡിസംബർ 20നും നടക്കുന്ന കേരള ഹെൽത്ത് എക്‌സപോയിൽ എസ് യു ടിയുടെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്.