ദന്തസംബന്ധമായ പ്രശ്നങ്ങള്‍ക്ക് ഏറ്റവും നൂതനമായ ചികിത്സ ലഭ്യമാക്കുന്ന സ്പെഷ്യാലിറ്റി സെന്ററാണ് കൊച്ചിയില്‍ വൈറ്റിലയിലുള്ള സ്മൈല്‍ സെന്റര്‍. ഓറോ - മാക്സിലോഫേഷ്യല്‍ സര്‍ജനും ഇംപ്ലാന്റോളജിസ്റ്റുമായ ഡോ. പ്രശാന്ത് പിളള ഡയറക്ടറായുള്ള സ്മൈല്‍ സെന്ററില്‍ ഇമ്മീഡിയറ്റ് ലോഡിംഗ് ഡെന്റല്‍ ഇംപ്ലാന്റ്സ്, സ്മൈല്‍ കറക്ഷന്‍, കോസ്മെറ്റിക് ഡെന്റിസ്ട്രി, ഡെന്റോഫേഷ്യല്‍ ഡെന്റിസ്ട്രി എന്നിങ്ങനെ എല്ലാ വിധ ദന്തപ്രശ്നങ്ങള്‍ക്കും മികവുറ്റ ആധുനിക ചികിത്സ ലഭ്യമാണ്.

ദക്ഷിണേന്ത്യയില്‍ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഏറ്റവുമധികം ഇമ്മീഡിറ്റ് ലോഡ് സ്ട്രാറ്റജിക് ഇംപ്ലാന്റ് ചെയ്തിട്ടുള്ളത് സ്മൈല്‍ സെന്ററിലാണ്. ഡെന്റല്‍ ഇംപ്ലാന്റുകളുടെ സവിശേഷതകളെക്കുറിച്ച് ഡോ. പ്രശാന്ത് പിള്ള വിശദമാക്കുന്നു.

എന്താണ് ഡെന്റല്‍ ഇംപ്ലാന്റ്?

നഷ്ടപ്പെടുന്ന പല്ലുകള്‍ക്ക് പകരം കൃത്രിമമായി താടിയെല്ലുകളില്‍ പല്ലുകള്‍ വച്ചു പിടിപ്പിക്കുന്ന ആധുനിക ചികിത്സാ രീതിയാണ് ഡെന്റല്‍ ഇംപ്ലാന്റിംഗ്. ഇതില്‍ സ്വാഭാവികമായ വിധത്തില്‍, നമ്മുടെ പല്ലുകളുടെ വേരുകള്‍ക്ക് സമാനമായ ഘടനയിലാണ് കൃത്രിമ പല്ലുകള്‍ ഘടിപ്പിക്കുന്നത്.
ദഞ്ചര്‍, പ്ലേറ്റ്, ബ്രിഡ്ജ് എന്നിവ ഉപയോഗിച്ചുള്ള പരമ്പരാഗത രീതിയില്‍നിന്ന് വ്യത്യസ്തമായി, ഡെന്റല്‍ ഇംപ്ലാന്റിലൂടെ താടിയെല്ലിനോട് ബന്ധിപ്പിച്ച് ഉറപ്പിക്കുകയാണ് ചെയ്യുന്നത്. അപകടം, കേട്, രോഗം തുടങ്ങി കാരണങ്ങള്‍ കൊണ്ട് പല്ലുകള്‍ നഷ്ടപ്പെടുന്നവര്‍ക്ക് ഡെന്റല്‍  ഇംപ്ലാന്റ് ചെയ്യാവുന്നതാണ്. കാഴ്ച്ചയിലും അനുഭവത്തിലും സ്വാഭാവികതയുള്ളതിനാല്‍ പല്ല് മാറ്റിവെച്ച കാര്യം തന്നെ നിങ്ങള്‍ മറന്നു പോകും. ഡെന്റല്‍ ഇംപ്ലാന്റിലൂടെ പഴയുപോലെ ഭക്ഷണം ചവയ്ക്കുന്നതിനും ചിരിക്കുന്നതിനും സംസാരിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കും. അതിലൂടെ ആത്മവിശ്വാസവും വീണ്ടെടുക്കാനാകും.

ലഭ്യമായ ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ പല്ലുകള്‍ക്ക് സാധാരണയായി വലിയ തോതില്‍ ബൈറ്റിംഗ് പ്രഷര് (biting pressure) അനുഭവപ്പെടാറുണ്ട്. ശരാശരി 540 lbs./sq- inch  സമ്മര്‍ദമുണ്ടാകുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. സാധാരണ കൃത്രിമപ്പല്ല് ഘടിപ്പിക്കുന്നവര്ക്ക് ഇതിന്റെ പത്ത് ശതമാനം സമ്മര്‍ദം പോലും താങ്ങാനാകില്ല. എന്നാല്‍ ഡെന്റല്‍ ഇംപ്ലാന്റിന് 450 lbs./sq- inch സമ്മര്‍ദം വരെ താങ്ങാന്‍ സാധിക്കും. സര്‍ജിക്കല്‍ ഗ്രേഡ് ടൈറ്റാനിയം അലോയിയില്‍ നിന്നു നിര്‍മിക്കുന്ന ഡെന്റല്‍ ഇംപ്ലാന്റസ്, മനുഷ്യകോശങ്ങളുമായി ചേര്‍ന്നുപോകുന്ന  തരത്തിലുള്ള എല്ലാ ക്രമീകരണങ്ങളോടും കൂടിയാണ് നിര്‍മിക്കപ്പെടുന്നത്.

ഡെന്റല്‍ ഇംപ്ലാന്റ് ചെയ്യുമ്പോള്‍ വേദന അനുഭവപ്പെടുമോ?

സാധാരണയായി ലോക്കല്‍ അനസ്തേഷിയ നല്‍കിയ ശേഷമാണ് ഡെന്റല്‍ ഇംപ്ലാന്റ് സര്‍ജറി നടത്തുക. എന്നാല്‍ സങ്കീര്‍ണമായ സാഹചര്യത്തില്‍ സെഡേഷനോ ജനറല്‍ അനസ്തേഷിയയോ നല്‍കിയായിരിക്കും ഇംപ്ലാന്റിംഗ് നടത്തുക. അതുകൊണ്ട് തന്നെ ഇത് വേദനാജനകമല്ല.

എത്രകാലം വിശ്രമം വേണ്ടി വരും?

ഇംപ്ലാന്റ് ചെയ്ത ദിവസവും പിറ്റേന്നും വിശ്രമം വേണം. കഠിനാധ്വാനമുള്ള ജോലികള്‍ ഈ ദിവസങ്ങളില്‍ ഒഴിവാക്കണം. ശരിയായ വിശ്രമം ലഭിച്ചില്ലെങ്കില്‍ നീര് വരാന്‍ സാധ്യതയുണ്ട്.

ഇമ്മീഡിയറ്റ് ലോഡിംഗ് ഇംപ്ലാന്റോളജിയുടെ മേന്മകള്‍ എന്താണ്?

അഡ്വാന്‍സ്ഡ് ഇമ്മീഡിയറ്റ് ലോഡിംഗ് ഇംപ്ലാന്റ്സ് ഉപയോഗിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഇംപ്ലാന്റ് പൂര്‍ത്തിയാക്കി ഇവയ്ക്കു മുകളില്‍ പല്ലുകള്‍ വച്ചു പിടിപ്പിക്കാന്‍ സാധിക്കും. ഇമ്മീഡിയറ്റ് ലോഡിംഗ് ഇംപ്ലാന്റിംഗില്‍ പല്ലുകളുടെ രൂപകല്‍പ്പനയും പല്ലുകള്‍ ഘടപ്പിക്കുന്ന വിധവും പരമ്പരാഗത രീതിയില്‍ നിന്ന് വ്യത്യസ്തമാണ്. ബേസല്‍ (Basal), കോര്‍ട്ടികല്‍ (Cortical) ഡിസൈനുകളാണ് ഇവയില്‍ ഉപയോഗിക്കുന്നത്. താടിയെല്ലിനെ അടിസ്ഥാനമാക്കിയുള്ള പല്ല് വെച്ചുപിടിപ്പിക്കല്‍ രീതിയാണിത്. ഒറ്റ പീസ് മാത്രമുള്ള ഡിസൈന്‍ രീതിയാണ് ബേസല്‍ ഇംപ്ലാന്റ്സ്. പരമ്പരാഗത ക്രെസ്റ്റല്‍ ഇംപ്ലാന്റിനേക്കാള്‍ വിജയകരമായ രീതിയാണിത്. അണുബാധയ്ക്കുള്ള സാധ്യതകളും കുറവാണ്.

ഡെന്റല്‍ ഇംപ്ലാന്റ് പരാജയപ്പെടുമോ? എന്തൊക്കെ മുന്‍കരുതല്‍ എടുക്കണം?

ഡെന്റല്‍ ഇംപ്ലാന്റ് ഒരിക്കലും പരാജയപ്പെടുന്നില്ല. ഇംപ്ലാന്റ് ഘടിപ്പിക്കുന്ന മോണകളിലോ എല്ലിലോ ആണ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. വിജയകരമായി ഘടിപ്പിച്ച ഒരു ഇംപ്ലാന്റ് പരാജയപ്പെടുന്നെങ്കില്‍ അതിനു കാരണം രോഗിയുടെ അശ്രദ്ധ ആയിരിക്കും. കടുത്ത പ്രമേഹരോഗം ഉണ്ടെങ്കില്‍ ഒരുപക്ഷേ ഇംപ്ലാന്റ് പരാജയപ്പെട്ടേക്കാം. ഡെന്റല് ഇംപ്ലാന്റ് ചെയ്ത രോഗി വായിലെ ശുചിത്വം കാത്തുസൂക്ഷിക്കണം. അതുപോലെ കൃത്യമായ ഇടവേളകളില്‍ ചെക്ക്അപ്പ് നടത്തുകയും വേണം. നിങ്ങളുടെ യഥാര്‍ഥ പല്ലുകള്‍ കഴിഞ്ഞാല്‍ ഏറ്റവും മികച്ച പരിഹാരമാണ് ഡെന്റല്‍ ഇംപ്ലാന്റ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

Smile Centre, Kunjan Bava Road, Ponnurunni, Vyttila, Kochi - 682019
www.thesmilecentre.in