അലോപ്പതിയില്‍ റീജെനറേറ്റിവ് തെറപ്പി എന്നറിയപ്പെടുന്ന പുനര്‍ജീവന ചികിത്സയിലൂടെ അസ്ഥി സംബന്ധമായ പ്രശ്നങ്ങള്‍ ശസ്ത്രക്രിയ കൂടാതെ പരിഹരിക്കാം, ചര്‍മ- സൗന്ദര്യ പ്രശ്നങ്ങള്‍ ഒഴിവക്കാം. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്ഡിഎ) അംഗീകരിച്ചിട്ടുള്ള ഈ ചികിത്സ ലഭ്യമായ, ദക്ഷിണേന്ത്യയിലെ ഒരോയൊരു സ്ഥാപനമാണ് കൊച്ചിയില്‍ വൈറ്റിലയിലുള്ള റീജെന്‍കെയര്‍.  

രോഗികളുടെ സ്വന്തം രക്തത്തില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന പ്ലേറ്റ്ലെറ്റ് റിച്ച് പ്ലാസ്മ(പിആര്‍പി)/ സ്റ്റെം സെല്‍സ് ആരോഗ്യ പ്രശ്നങ്ങളുള്ള ശരീരഭാഗങ്ങളില്‍ കുത്തിവച്ച്, നശിച്ചുപോയ കോശങ്ങള്‍ പുനര്‍ജീവിപ്പിക്കുന്ന ചികിത്സാരീതിയാണ് റീജെനറേറ്റീവ് തെറപ്പി. നമ്മടെ ശരീരത്തിന് രോഗസൗഖ്യം പ്രദാനം ചെയ്യുന്ന പ്രാഥമിക ഘടകങ്ങളാണ് പിആര്‍പിയും സ്റ്റെംസെല്ലും. സ്വന്തം രക്തത്തില്‍ നിന്നുള്ള ഘടകങ്ങള്‍ മാത്രമുപയോഗിച്ച് ചികിത്സിക്കുന്നതിനാല്‍ അലര്‍ജി ഉണ്ടാകില്ല; പാര്‍ശ്വഫലങ്ങളുമില്ല. റീജെനറേഷന്‍ തെറപ്പിക്ക് ശസ്ത്രക്രിയകളെ അപേക്ഷിച്ച് ചികിത്സാചെലവു കുറവാണ്. ഇതിലൂടെ മറ്റ് ചികിത്സകളേക്കാള്‍ വേഗത്തില്‍ രോഗികള്‍ക്ക് സാധാരണ ജീവിതത്തിലേക്ക് എത്താനാകുന്നു.

ചികിത്സകള്‍ ഓര്‍ത്തോപീഡിക്സ് വിഭാഗത്തില്‍

എസിഎല്‍, പിസിഎല്‍, ലിഗമെന്റ് ടിയര്‍ തുടങ്ങിയ സ്പോര്‍ട്സ് ഇഞ്ച്വറികള്‍, ഓസ്റ്റിയോആര്‍ത്രൈറ്റിസ്, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ടെന്നിസ് എല്‍ബോ, ഗോള്‍ഫേഴ്സ് എല്‍ബോ, പ്ലാന്റാര്‍ ഫാഷിലൈറ്റിസ്, ടെന്റനൈറ്റിസ്, ബേഴ്സൈറ്റിസ്, ജംപേഴ്സ് നീ, ലിഗമെന്റ് സ്പ്രെയിന്‍ തുടങ്ങിയ അസ്ഥിസംബന്ധമായ വിവിധ പ്രശ്നങ്ങള്‍ക്ക് റീജെന്‍കെയറിലെ ഓര്‍ത്തോ വിഭാഗത്തില്‍ ചികിത്സ ലഭ്യമാണ്.

റീജെനറേറ്റീവ് മെഡിസിനിലെ ഓര്‍ത്തോജെന്‍ പി എന്ന മോഡേണ്‍ തെറപ്പിയിലൂടെയാണ് ഈ രോഗങ്ങള്‍ക്കു ചികിത്സിക്കുന്നത്. റീജെന്‍കെയര്‍ പേന്റന്റുള്ള പ്ലേറ്റ്ലെറ്റ് റിച്ച് പ്ലാസ്മ (പിആര്‍പി) കുത്തിവയ്പ്പാണ് ഓര്‍ത്തോജെന്‍ പി. രോഗിയില്‍ നിന്നും രക്തം ശേഖരിച്ചതിനു ശേഷം അത് കോണ്‍ഫിഗറേറ്റ് ചെയ്ത്, പല ലെയറുകളായി തിരിക്കുന്നു. അതില്‍ നിന്നും പ്ലാസ്മയും സ്റ്റെംസെല്‍സും അടങ്ങുന്ന ഭാഗം വേര്‍തിരിച്ചെടുത്ത്, ശരീരത്തില്‍ രോഗബാധിതമായ ഭാഗത്ത് ആവശ്യമായ ഡോസില്‍ കുത്തിവയ്ക്കുകയാണ് ചെയ്യുന്നത്.

ഓര്‍ത്തോജെന്‍ പി തെറപ്പി ഡേ കെയര്‍ പ്രോസീജിയറാണ്. ഇഞ്ചക്ക്ഷന് ഏകദേശം അര മണിക്കൂര്‍ മാത്രം സമയം മതിയാകും. രോഗ നിര്‍ണയം അടക്കമുള്ള ക്ലിനിക്കിലെ പ്രൊസീജിയറുകള്‍ക്ക് രണ്ട് മണിക്കൂര്‍ മതിയാകും. രോഗത്തിന്റെ അവസ്ഥയനുസരിച്ചാണ് കുത്തിവയ്പിന്റെ ഡോസ് തീരുമാനിക്കുക. ഏതു രോഗത്തിന്റെയും ആദ്യ സ്റ്റേജിലാണ് ചികിത്സ എടുക്കുന്നതെങ്കില്‍ ഒറ്റ സിറ്റിംഗ് മതിയാകും. രോഗം ഏതു ഘട്ടത്തിലാണ്, ഏത്ര തീവ്രതയുണ്ട് എന്നതിന് അനുസരിച്ച് കൂടുതല്‍ സിറ്റിംഗുകള്‍ ആവശ്യമായി വരും. റീജെനറേറ്റീവ് തെറപ്പി ചെയ്തവര്‍ വേദന മാറി, കുറച്ചുനാളുകള്‍ക്കു ശേഷം ഒരിക്കല്‍ കൂടി എംആര്‍ഐയോ എക്സ്റേയോ എടുത്തുനോക്കിയാല്‍ അതില്‍ വ്യത്യാസം കാണാം.

കോസ്മറ്റോളജിയിലെ ചികിത്സകള്‍

ചര്‍മ - സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് റീജനറേറ്റീവ് തെറപ്പി ഏറെ ഫലപ്രദമാണ്. റീജെന്‍കെയര്‍ പേറ്റന്റ് ഉള്ള ഡെര്‍മ പി എന്ന പ്ലേറ്റ്ലെറ്റ് റിച്ച് പ്ലാസ്മ ഉപയോഗിച്ചാണ് ഇവിടെ ചികിത്സിക്കുന്നത്. മുടി കൊഴിച്ചില്‍, പോസ്റ്റ് ട്രോമാറ്റിക് സ്‌കാര്‍സ്, ഫേഷ്യല്‍ റീജുവനേഷന്‍, മുഖക്കുരുവിന്റെ പാടുകള്‍, കരിമംഗല്യത്തിന്റെ പാടുകള്‍, ഡെര്‍മല്‍ ഫെയ്സ് ലിഫ്റ്റ്, വൂണ്ട് അള്‍സേര്‍സ് തുടങ്ങിയ പ്രശ്നങ്ങള്‍ക്കെല്ലാം ഇവിടെ ചികിത്സയുണ്ട്.
മുടികൊഴിച്ചിലിന് മികച്ച ഫലം നല്‍കുന്ന ചികിത്സയാണ് ഡെര്‍മ പി ഇഞ്ചക്ഷന്‍. മുടി കൊഴിച്ചില്‍ തടയുന്നതോടൊപ്പം മുടി വളരാനും ഇത് സഹായിക്കുന്നു. ഫേഷ്യല്‍ റീജുവനേഷനിലൂടെ മുഖത്തെ ചുളിവുകളും പാടുകളും പിഗ്മെന്റേഷനും മാറി ചര്‍മത്തിന്റെ ടോണും ടെക്സ്ചറും മെച്ചപ്പെടുന്നു. അതൊടൊപ്പം ചര്‍മത്തിന് മുറുക്കവും മൃദുലതയും ലഭിക്കുന്നു.

ഡെര്‍മ പി ഉപയോഗിച്ചുള്ള കോസ്മറ്റോളജി ചികിത്സകള്‍ക്ക് മറ്റു ചികിത്സകളേക്കാളും തെറപ്പികളേക്കാളും വേഗത്തില്‍ ഫലം കിട്ടാറുണ്ട്. മറ്റ് സിന്തറ്റിക്ക് ഫില്ലറുകളൊന്നും ഉപയോഗിക്കാതെ സ്വന്തം രക്തത്തില്‍ നിന്നുള്ള, പുനര്‍ജീവനത്തിന് സഹായകമായ ഘടകങ്ങള്‍ ഉപയോഗിച്ച് ചെയ്യുന്ന ഈ ചികിത്സ അലര്‍ജിയോ അണുബാധകളോ ഉണ്ടാക്കുകയുമില്ല.

1

ഓര്‍ത്തോപീഡിക്സ്, കോസ്മെറ്റോളജി വിഭാഗങ്ങള്‍ക്കു പുറമേ ആന്‍ഡ്രോളജി, ഡയബറ്റിക് അള്‍സറിനും റീജെന്‍കെയറില്‍ റീജെനറേറ്റീവ് ചികിത്സ ലഭ്യമാണ്. ആന്‍ഡ്രോളജി വിഭാഗത്തില്‍ പുരുഷന്മാരിലെ ഉദ്ധാരണ പ്രശ്നങ്ങള്‍ക്ക് റീജെനറേറ്റിവ് തെറപ്പി ഏറെ ഫലപ്രദമാണ്.
എഫ്ഡിഎ അംഗീകരിച്ച കിറ്റുകള്‍ ഉപയോഗിച്ചാണ് റീജെന്‍കെയറില്‍ റീജെനറേറ്റിവ് തെറപ്പി ചെയ്യുന്നത്. ആധുനിക രീതിയിലുള്ള ഇംപോര്‍ട്ടഡ് മെഷീനുകളാണ് ഇവിടെയുള്ളത്. റീജെനറേറ്റീവ് മെഡിസിന്‍, സ്പോര്‍ട് ഇഞ്ച്വറി, ട്രോമ സര്‍ജറി എന്നിവയില്‍ സ്പെഷ്യലൈസ് ചെയ്തിട്ടുള്ള ഓര്‍ത്തോ സര്‍ജനായ ഡോ. എം. ബി വിനീത്, കോസ്മറ്റോളജിസ്റ്റ് അശ്വതി മോഹന്‍, ട്രാന്‍ഫ്യുഷന്‍ മെഡിസിനില്‍ എംഡിയുള്ള ക്വാളിറ്റി കണ്‍ിട്രോള്‍ ഡോ. വിനു രാജേന്ദ്രന്‍ എന്നിവര്‍ക്കു പുറമേ യുറോളജിസ്റ്റും ഫിസിഷ്യനും അടങ്ങുന്നതാണ് കൊച്ചിയിലെ റീജെന്‍കെയര്‍ ടീം.

കൂടുതല്‍ വിവരങ്ങള്‍ക്ക്

റീജന്‍കെയര്‍
46/3052, റോക് സോസ് ടൂറിസ്റ്റ് ഹോമിന് എതിര്‍വശം
എന്‍എച്ച് ബൈപാസ്, വെണ്ണല പി.ഒ, കൊച്ചി- 682028
ഫോണ്‍- 91- 73065 67548
ഇമെയില്‍- regencaremedicine@gmail.com
www.otrhogencare.com