ത്തനംതിട്ട ജില്ലയില്‍, അടൂര്‍ - കായംകുളം റൂട്ടിലുള്ള പതിനാലാം മൈല്‍ എന്ന കൊച്ചുഗ്രാമത്തിന് കേരളത്തിന്റെ മെഡിക്കല്‍ ഭൂപടത്തില്‍ തിളക്കമാര്‍ന്ന സ്ഥാനമാണുള്ളത്. അതിനു കാരണം, വന്ധ്യതാചികിത്സാരംഗത്ത് ഏറെ പ്രശസ്തമായ ലൈഫ്‌ലൈന്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലാണ്. അത്യാധുനിക വന്ധ്യതാ ചികിത്സാ സംവിധാനങ്ങളുമായി, 2005ല്‍ അടൂരില്‍ ഡോ. പാപ്പച്ചന്‍ ലൈഫ്ലൈന്‍ ഹോസ്പിറ്റല്‍ ആരംഭിക്കുമ്പോള്‍ അഞ്ചു ഡോക്ടര്‍മാരും അന്‍പതു കട്ടിലുകളുമുള്ള ചെറിയൊരു ആശുപത്രിയായിരുന്നു അത്. ഒരു കുഞ്ഞിനു വേണ്ടി ഏറെക്കാലം കാത്തിരുന്ന ദമ്പതിമാര്‍ ഇവിടുത്തെ ചികിത്സയിലൂടെ അച്ഛനമ്മമാരായി മാറി. അവരിലൂടെ ഡോ. പാപ്പച്ചന്റെ കൈപ്പുണ്യത്തിന്റെ കഥകള്‍ പത്തനംതിട്ടയ്ക്ക് പുറത്തേക്കും പരന്നു. ചുരുങ്ങിയ കാലത്തിനുള്ളില്‍ ലൈഫ്‌ലൈന്‍ കേരളത്തിനകത്തും പുറത്തും അന്താരാഷ്ട്രതലത്തിലും അറിയപ്പെടുന്ന സ്പെഷ്യാലിറ്റി ഹോസ്പിറ്റലായി മാറി. അതിപ്രഗത്ഭരായ ഡോക്ടര്‍മാരുടെ കീഴില്‍ വന്ധ്യതയ്ക്ക് അത്യാധുനിക ചികിത്സകള്‍ താരതമ്യേന കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നു എന്നതും ഈ ആശുപത്രിയുടെ പ്രത്യേകതയാണ്. വന്ധ്യതാനിവാരണത്തിനുള്ള അത്യാധുനിക ചികിത്സാ സംവിധാനങ്ങളും അനുബന്ധ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.
 
ഡിപ്പാര്‍ട്ട്മെന്റുകള്‍ 14
 
ഇന്ന് ലൈഫ്‌ലൈന്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ 14 ഡിപ്പാര്‍ട്ട്മെന്റുകളുണ്ട്. ഫെര്‍ട്ടിലിറ്റി, ഒബ്സ്റ്റെട്രിക്സ് & ഗൈനക്കോളജി, ഗൈനക് ലാപറോസ്‌കോപ്പി, നിയോനേറ്റോളജി & പീഡിയാട്രിക്സ്, പീഡിയാട്രിക് സര്‍ജറി, യൂറോളജി & ആന്‍ഡ്രോളജി, ജനറല്‍, ലാപറോസ്‌കോപിക് & ബരിയാട്രിക് സര്‍ജറി, അനസ്തേഷ്യ, റേഡിയോളജി, ഫീറ്റല്‍ മെഡിസിന്‍, ജെനറ്റിക്സ്, നുട്രീഷ്യന്‍, ക്ലിനിക്കല്‍ സൈക്കോളജി, ഫിസിയോതെറപ്പി & ഡെവലപ്മെന്റ് തെറപ്പി എന്നീ ഡിപ്പാര്‍ട്ട്മെന്റുകളാണ് അവ. വന്ധ്യതാ നിവാരണ ചികിത്സയുമായി ബന്ധപ്പെട്ട ചില ഡിപ്പാര്‍ട്ട്മെന്റുകളുടെ വിശദാംശങ്ങള്‍ താഴെ ചേര്‍ക്കുന്നു.
 
ഫെര്‍ട്ടിലിറ്റി ഡിപ്പാര്‍ട്ട്മെന്റ്
 
ഡോ. എസ് പാപ്പച്ചന്റെ നേതൃത്വത്തിലുള്ള ഫെര്‍ട്ടിലിറ്റി ഡിപ്പാര്‍ട്ട്മെന്റ്, വന്ധ്യതയുടെ കാരണങ്ങള്‍ കൃത്യമായി കണ്ടുപിടിക്കുന്നതിനും ചികിത്സിച്ചു ഭേദമാക്കുന്നതിനുമുള്ള ആധുനിക ചികിത്സാ സംവിധാനങ്ങളെല്ലാമുള്ള വിഭാഗമാണ്. അനുഭവസമ്പത്തുള്ള പ്രഗത്ഭരായ ഡോക്ടര്‍മാരുടെ സേവനവും അത്യാധുനിക സാങ്കേതിക വിദ്യകളുടെ പിന്‍ബലവും ഈ വിഭാഗത്തിന്റെ പ്രത്യേകതകളാണ്.
 
കേരളത്തില്‍ ആദ്യമായി എംബ്രിയോസ്‌കോപ് ഏര്‍പ്പെടുത്തിയത് ഇവിടെയാണ്. ബീജത്തില്‍ അണുക്കളുടെ എണ്ണം ഒട്ടുമില്ലാത്തവരുടെ പോലും വന്ധ്യതാപ്രശ്നം പരിഹരിക്കാന്‍ കഴിയുന്ന MICRO TESE  എന്ന ആധുനിക ചികിത്സ ഇവിടെ ലഭ്യമാണ്. ഇതിനു പുറമേ IVF, ICSI, IMSI, TESA, VITRIFICATION, LASER HATCHING തുടങ്ങിയ ആധുനിക ചികിത്സകളും ലഭ്യമാണ്. കംപ്യൂട്ടറൈസ്ഡ് അസിസ്റ്റഡ് സ്പേം അനലൈസര്‍, സെമന്‍ ബാങ്കിംഗ്, എംബ്രിയോ ഫ്രീസിംഗ്, മൂന്ന് 4D സ്‌കാനിംഗ് മെഷീനുകള്‍, അത്യാധുനിക മള്‍ട്ടി ചേംബര്‍ കള്‍ച്ചര്‍ ഇന്‍ക്യുബേറ്റര്‍ തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇവിടെയുണ്ട്. 
lifeline
 
ഗൈനക്കോളജി
 
സ്ത്രീവന്ധ്യതയ്ക്കും മറ്റ് സ്ത്രീരോഗങ്ങള്‍ക്കും മികച്ച പരിഹാരമേകേകുന്ന ഗൈനക്കോളജി ആന്‍ഡ് ഒബ്‌സ്‌ട്രെറ്റിക്‌സ് വിഭാഗം പ്രസവം സുരക്ഷിതമാക്കാനും പ്രതിജ്ഞാബദ്ധമാണ്. നവജാതശിശുക്കളുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനവും ചലനങ്ങളും അറിയാനുള്ള സി.ടി.ജി മെഷീന്‍, ഗര്‍ഭസ്ഥശിശുവിന്റെ രക്തസംക്രമണം പരിശോധിക്കാനുള്ള ഡോപ്ലാര്‍ സ്റ്റഡീസ് തുടങ്ങിയ ആധുനിക സംവിധാനങ്ങള്‍ ഈ വിഭാഗത്തിലുണ്ട്. പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്തതാണ് ലൈഫ്ലൈന്‍ ഹോസ്പിറ്റലിലെ ലേബര്‍ റൂം. ആധുനിക രീതിയില്‍ സജ്ജീകരിച്ചിട്ടുള്ള ആറ് തിയേറ്ററുകളും 35 ബെഡുകളുള്ള പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡും ഡെലിവറി സ്യൂട്ടും ഇവിടെയുണ്ട്. പ്രസവ സമയത്ത് ഭര്‍ത്താവോ ബന്ധുക്കളോ ഒപ്പം വേണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് ഡെലിവറി സ്യൂട്ട് ഉപയോഗപ്പെടുത്താം. ഹൈ റിസ്‌ക്് പ്രഗ്‌നന്‍സി കൈകാര്യം ചെയ്യുന്നതിനായി അതിവിദഗ്ദ്ധരായ ഡോക്ടര്‍മാരുണ്ട്, അതിന് ആവശ്യമായ ആധുനിക സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. 
 
നിയോനാറ്റോളജി 
 
വന്ധ്യതാ ചികിത്സയുടെ പൂര്‍ണതയ്ക്ക് മികവുറ്റ ഇന്‍ഫെര്‍ട്ടിലിറ്റി, ഗൈനക്കോളജി ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കൊപ്പം കുറ്റമറ്റ നിയോനേറ്റല്‍ ഡിപ്പാര്‍ട്ട്മെന്റും ആവശ്യമാണ്. നവജാത ശിശുക്കള്‍ക്കായി ഉയര്‍ന്ന ഗുണനിലവാരമുള്ള പരിചരണം ഉറപ്പാക്കുന്ന നിയോനേറ്റോളജി ആന്‍ഡ് പീഡിയാട്രിക്‌സ് ഡിപ്പാര്‍ട്ട്മെന്റ് ലൈഫ്ലൈനിലുണ്ട്. ഇതിനു പുറമേ നിയോനേറ്റല്‍ ഐ.സി.യുവുണ്ട്. ജനിക്കുമ്പോള്‍ തീരെ തൂക്കം കുറഞ്ഞ ശിശുക്കള്‍ക്കായി 75 കിടക്കളോടു കൂടിയ ലെവല്‍ 4 യൂണിറ്റുണ്ട്. പത്തോളം വെന്റിലേറ്ററുകള്‍, ഹൈ ഫ്രീക്വന്‍സി ഓസിലേറ്ററി വെന്റിലേറ്റര്‍, ആര്‍ട്ടീരിയല്‍ ബ്ലഡ് ഗ്യാസ് അനലൈസര്‍, കാര്‍ഡിയാക് മോണിറ്ററുകള്‍, ഇന്‍കുബേറ്ററുകള്‍, ഇന്‍ ഹൗസ് ഇക്കോ മെഷീനുകള്‍ തുടങ്ങിയ സൗകര്യങ്ങളെല്ലാമുണ്ട്. മറ്റ് ആശുപത്രികളില്‍ നിന്ന് റഫര്‍ ചെയ്തുവരുന്ന കുഞ്ഞുങ്ങളെ ലൈഫ് ലൈനിലേക്ക് മാറ്റുന്നതിനായി സെര്‍വോ കണ്‍ട്രോള്‍ വെന്റിലേറ്ററും വാമറും അടങ്ങിയ നേറ്റല്‍ ട്രാന്‍സ്‌പോര്‍ട്ട് ആംബുലന്‍സുമുണ്ട്. 
 
ഫീറ്റല്‍ മെഡിസിന്‍
 
ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കില്‍ ഗര്‍ഭാവസ്ഥയില്‍ത്തന്നെ കണ്ടെത്താനും ചികിത്സിക്കാനും കഴിയുന്ന സാങ്കേതിക സൗകര്യങ്ങളുള്ള ഡിപ്പാര്‍ട്ട്മെന്റാണ് ലൈഫ്‌ലൈനിലെ ഫീറ്റല്‍ മെഡിസിന്‍ വിഭാഗം. അത്യാധുനിക റേഡിയോളജി വിഭാഗത്തിന്റെ സഹായത്തോടെ ചെയ്യുന്ന ആന്റി നേറ്റല്‍ സ്‌കാനിംഗിലൂടെ 99 ശതമാനം ആരോഗ്യപ്രശ്‌നങ്ങളും ഗര്‍ഭത്തില്‍ വച്ച് കണ്ടെത്താനും ചികിത്സിക്കാനും സാധിക്കും. ഗര്‍ഭസ്ഥശിശുവിന്റെ അവയവങ്ങള്‍ക്കും ആന്തരാവയവങ്ങള്‍ക്കും തകരാറുകളില്ലെന്ന് ഉറപ്പാക്കാന്‍ കഴിയുന്ന 3D & 4D അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് ഈ ഡിപ്പാര്‍ട്ട്മെന്റില്‍ ലഭ്യമാണ്. അതുപോലെ മള്‍ട്ടിപ്പിള്‍ പ്രഗ്‌നനന്‍സി ടെസ്റ്റുകള്‍, അനോമലി സ്‌കാനിംഗ്, അംനിയോ സെന്റസിസ് (ഫീറ്റല്‍ ബ്ലഡ് സാംപ്ലിംഗ്), ഫീറ്റല്‍ തെറപ്പികള്‍, എക്സിറ്റ് പ്രൊസീജിയര്‍, ഫീറ്റല്‍ ട്രാന്‍സ്ഫ്യൂഷന്‍ തുടങ്ങി നിരവിധി സൗകര്യങ്ങള്‍ ഇവിടെയുണ്ട്. അത്യാധുനിക സ്‌കാനിംഗ് സംവിധാനമായ GE Voluosn F10 സൗകര്യം മധ്യകേരളത്തില്‍ ആദ്യമായി ഏര്‍പ്പെടുത്തിയത് ഇവിടെയാണ്. 
 
ജനറ്റിക്സ്
 
വിദേശത്തുമാത്രം ലഭ്യമായിരുന്ന ജനിതക പരിശോധനാഫലങ്ങള്‍ ഇന്ത്യയില്‍ ആദ്യമായി ലഭ്യമാക്കിയത് ലൈഫ്‌ലൈന്‍ ഹോസ്പിറ്റലിലാണ്. ജനിതക തകരാറുകളും അര്‍ബുദ സാധ്യതകളും കൃത്യമായി കണ്ടെത്തുവാനും ഭാവിതലമുറയുടെ ജനിതക വൈകല്യങ്ങള്‍ കുറയ്ക്കുവാനും ഇവിടുത്തെ ജനറ്റിക്സ് ഡിപ്പാര്‍ട്ട്മെന്റിലൂടെ സാധിക്കുന്നു. ക്യാരിയോടൈപ്പിംഗ്, സിന്‍ഡ്രോം ഐഡന്റിഫിക്കേഷന്‍ തുടങ്ങി ഒട്ടേറെ ജനികത പരിശോധനകളും കൗണ്‍സലിംഗും ഇവിടെ ലഭ്യമാണ്.
 
ജെനറ്റിക്സ് ഡിപ്പാര്‍ട്ട്മെന്റിലൂടെ പാരമ്പര്യമായും അല്ലാതെയും ഉണ്ടാകുന്ന ക്യാന്‍സര്‍ (ഉദാഹരണമായി സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, കോളോറെക്ടല്‍ ക്യാന്‍സര്‍, ശ്വാസകോശ ക്യാന്‍സര്‍ എന്നിവ) രോഗം വരുന്നതിനുമുന്‍പ് കണ്ടുപിടിക്കാനും വരാതിരിക്കുവാനുളള മന്‍കരുതലുകള്‍ എടുക്കുവാനും സഹായിക്കുന്നു. ക്യാന്‍സറിന് ഫലപ്രദമായ മരുന്നുകള്‍ തീരുമാനിക്കുന്നതിനും ചികിത്സയുടെ പുരോഗതി അറിയുവാനും ജനിതക പരിശോധനകള്‍ സഹായിക്കും. 
 
മറ്റ് വിഭാഗങ്ങള്‍
 
ജനറല്‍ സര്‍ജറിക്കു പുറമേ പീഡിയാട്രിക് സര്‍ജറി, ലാപറോസ്‌കോപിക്, ബേരിയാട്രിക് സര്‍ജറി വിഭാഗങ്ങളും ഇവിടെയുണ്ട്. ശസ്ത്രക്രിയയിലൂടെ പരിഹരിക്കാവുന്ന വന്ധ്യതാപ്രശ്നങ്ങള്‍ ലാപറോസ്‌കോപിയിലൂടെ പരിഹരിച്ച് അതേ ദിവസം തന്നെ രോഗിക്ക് വീട്ടില്‍ പോകാനാകും. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ സാധാരണ ജീവിതം നയിക്കാനും കഴിയും. പുരുഷന്മാര്‍ക്ക് അച്ഛനാകുന്നതിലുള്ള തടസങ്ങള്‍ പരിഹരിക്കാന്‍ യൂറോളജി വിഭാഗം എന്നിവയ്ക്കു പുറമേ റേഡിയോജളി, അനസ്തേഷ്യ, നുട്രീഷ്യന്‍, ക്ലിനിക്കല്‍ സൈക്കോളജി, ഫിസിയോതെറപ്പി വിഭാഗങ്ങളും മികവുറ്റ രീതിയില്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. 
 
കൂടുതല്‍ വിവരങ്ങള്‍ക്ക് 
Lifeline Hospital
14th Mile, Melood P.O, Adoor
Kerala, India - 691 554 
Phone: +91 4734 223377, 226520, 224731 
E-mail: info@lifelinehospitalkerala.com
 
ഡിസംബര്‍ 7, 8 തീയതികളില്‍ കൊച്ചിയിലും 20-ാം തീയതി എക്സ്പോ സെന്റര്‍ ഷാര്‍ജയിലും നടക്കുന്ന കേരള ഹെല്‍ത്ത് എക്സ്പോയില്‍ ലൈഫ്‌ലൈന്‍  ഹോസ്പിറ്റലിന്റെ സ്റ്റാള്‍ ഉണ്ടായിരിക്കുന്നതാണ്.