കേരളത്തില്‍ ഏറ്റവുമധികം മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടക്കുന്ന ആശുപത്രികളിലൊന്നാണ് തൃശൂരിലെ മാക്സ്‌കെയര്‍ സ്പോര്‍ട്സ് ആന്‍ഡ് ആര്‍ത്രൈറ്റിസ് ക്ലിനിക്. 35 വര്‍ഷം മുമ്പ് സ്ഥാപിതമായ മാക്സ്‌കെയറില്‍ ദിവസേന രണ്ടും മൂന്നും വീതം മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടക്കുന്നുണ്ട്.

ശസ്ത്രക്രിയയ്ക്കു ശേഷം പിറ്റേന്നു തന്നെ പരസഹായം കൂടാതെ നടക്കാന്‍ രോഗികളെ പ്രാപ്തരാക്കുന്ന വിധത്തിലുള്ള നൂതനമായ മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ചെയ്യുന്ന പ്രശസ്ത സര്‍ജന്‍ ഡോ. പ്രേംകുമാറിന്റെ സേവനം മാക്സ്‌കെയറില്‍ ലഭ്യമാണ്. ഈ നൂതന ശസ്ത്രക്രിയയ്ക്കു ശേഷം രണ്ടാം ദിവസം രോഗിക്ക് ആശുപത്രിയില്‍ നിന്ന് പോകുവാനും സാധിക്കുന്നു.

ഏറ്റവും ആധുനിക രീതിയിലുള്ള, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ലാമിനാര്‍ ഫ്ളോ12 ഹെപ്പാ ഫില്‍റ്റേഴ്സ് ഓപ്പറേഷന്‍ തീയേറ്ററാണ് മാക്സ് കെയറിലുള്ളത്. അസ്ഥിരോഗ വിഗദ്ധര്‍ക്ക് പുറമേ കാര്‍ഡിയോളജി, അനസ്തേഷ്യ വിഭാഗത്തിലുള്ള ഡോക്ടര്‍മാരുടെ സേവനവും ഇവിടെ ലഭ്യമാണ്. അനുബന്ധ വിഭാഗങ്ങളിലെല്ലാം മികച്ച ടീമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. 

max care

മുട്ട് മാറ്റിവയ്ക്കേണ്ടി വരുന്ന സാഹചര്യത്തിലേക്ക് നയിക്കുന്ന രോഗങ്ങളെക്കുറിച്ചും മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെക്കുറിച്ചും മനസിലാക്കാം.

മുട്ടുതേയ്മാനം

കാല്‍മുട്ടിലെ തരുണാസ്ഥിക്ക് (ഇമൃശേഹമഴല) ഉണ്ടാകുന്ന തേയ്മാനത്തെയാണ് മുട്ടുതേയ്മാനം എന്ന് വിളിക്കുന്നത്. മുട്ടിലെ തരുണാസ്ഥി ദ്രവിക്കുന്നതു മൂലം അസ്ഥികള്‍ തമ്മില്‍ പരസ്പരം ഉരയുന്ന അവസ്ഥയാണിത്. അത് കടുത്ത വേദനയ്ക്കും കാരണമാകുന്നു.

തേയ്മാനം കുറയ്ക്കാനുള്ള മരുന്നുകളും ഫിസിയോതെറപ്പിയും കൊണ്ട് മുട്ടുവേദന പരിഹരിക്കാന്‍ കഴിയാതെ വന്നാല്‍ മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് ഏറ്റവും ഫലപ്രദമായ ചികിത്സ. ഏത് പ്രായത്തിലുള്ള രോഗികളിലും വിജയകരമായി ചെയ്യാന്‍ കഴിയുന്ന ശസ്ത്രക്രിയയാണിത്. തിമിരം ബാധിച്ച കണ്ണിലെ ലെന്‍സ് മാറ്റിവെയ്ക്കുന്നതുപോലെ, മുട്ടിലെ തേഞ്ഞുപോയ പ്രതലം മാറ്റിവെയ്ക്കുകയാണ് മുട്ടുമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ ചെയ്യുന്നുന്നത്.

max care

ശസ്ത്രക്രിയകൊണ്ടുള്ള പ്രയോജനങ്ങള്‍

മുട്ടുതേയ്മാനം മൂലം അസഹനീയമായ വേദന അനുഭവിച്ചിരുന്ന രോഗികള്‍ക്ക്, ഈ ശസ്ത്രക്രിയയിലൂടെ രണ്ടാം ജന്മം കിട്ടിയതുപോലുള്ള വ്യത്യാസമാണ് അനുഭവപ്പെടുക. അവര്‍ക്ക് പഴയതുപോലെ നടക്കാനും വ്യായാമം ചെയ്യാനും യാത്ര പോകാനുമെല്ലാം സാധിക്കുന്നു. സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നതിലൂടെ അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ഈ ശസ്ത്രക്രിയയിലൂടെ മുട്ടിനുണ്ടായിരുന്ന വളവുകള്‍ മാറ്റാനും കഴിയുന്നു.

ശസ്ത്രക്രിയ ചെയ്യുന്ന വിധം

മുട്ടുമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ പല വിധത്തില്‍ ചെയ്യാറുണ്ട്. സാധാരണയായി ചെയ്യുന്നത് തുടയിലെ മസില്‍ (Quadriceps) മുറിച്ച് അതിനെ വശങ്ങളിലേക്ക് മാറ്റി തേയ്മാനം വന്ന മുട്ടിലെ പ്രതലങ്ങള്‍ മാറ്റി കൃത്രിമപ്രതലങ്ങള്‍ വെയ്ക്കുന്നു. അതിനുശേഷം മസില്‍ തുന്നിച്ചേര്‍ക്കുന്നു. ഇതിനുവേണ്ടി 20-24 സെ.മീ. നീളമുള്ള മുറിവാണ് ഇടുന്നത്. ശസ്ത്രക്രിയ കഴിഞ്ഞാല്‍ നാല് ആഴ്ചയോളം (മസില്‍ ഉണങ്ങാന്‍ എടുക്കുന്ന സമയം) വാക്കറിന്റെ സഹായത്തോടെ മാത്രമേ നടക്കാന്‍ പാടുള്ളൂ.

maxcare
ഡോ. പ്രേംകുമാര്‍

പുതിയ ശസ്ത്രക്രിയാരീതി

ചെറിയ മുറിവിലൂടെ തുടയിലെ മസില്‍ മുറിക്കാതെ മുട്ടുമാറ്റിവെയ്ക്കുന്നതാണ് നൂതനരീതി. 9 സെ.മീ. നീളത്തിലുള്ള മുറിവ് മാത്രമാണ് ഇതിനായി ഇടുന്നത്. മസില്‍ മുറിക്കാത്തതിനാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വേദന വളരെ കുറവായിരിക്കും. ശസ്ത്രക്രിയയുടെ പിറ്റേന്ന് തന്നെ വാക്കറിന്റെയോ വടിയുടേയോ സഹായമില്ലാതെ രോഗിക്ക് നടക്കാന്‍ സാധിക്കും. രണ്ടു ദിവസംകൊണ്ട് പടികള്‍ കയറാനും സാധിക്കും. രോഗിക്ക് വളരെ പെട്ടന്നുതന്നെ സാധാരണ ജീവിതം നയിക്കാനാകും. രണ്ടു ദിവസത്തിനു ശേഷം ആശുപത്രിയില്‍ നിന്ന് പോകാവുന്നതാണ്. സ്വന്തംകാര്യങ്ങള്‍ പരസഹായം കൂടാതെ ചെയ്യാനാകും എന്നത് രോഗിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതൊടൊപ്പം ബന്ധുക്കള്‍ക്കും വലിയ തോതില്‍ ആശ്വാസകരമാണ്.

മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ

പഴയ രീതി

1. 20 -24 സെന്റിമീറ്റര്‍ മുറിവ്.
2. മസില്‍ മുറിക്കേണ്ടിവരുന്നു.
3. 5-7 ദിവസം ആശുപത്രിവാസം.
4. വേദന കൂടുതല്‍.
5. ചെലവ് കൂടുതല്‍.
6. സാധാരണ ഒരു സമയം ഒരു മുട്ടു മാത്രമാണ് മാറ്റിവെക്കാറ്.
7. ശസ്ത്രക്രിയയ്ക്ക് ശേഷം വാക്കറോ വടിയോ അഞ്ചാഴ്ച വരെ ആവശ്യമായിവരുന്നു

പുതിയ രീതി

1. 9 സെന്റിമീറ്റര്‍ താഴെ മുറിവ്.
2. മസില്‍ മുറിക്കുന്നില്ല.
3. പിറ്റേന്ന് തന്നെ വീട്ടില്‍ പോകാം.
4. വേദന വളരെ കുറവ്.
5. ചെലവ് കുറവ്.
6. രണ്ടു മുട്ടും അനായാസം ഒരേ സമയം മാറ്റിവെയ്ക്കാം.
7. ശസ്ത്രക്രിയയ്ക്ക് ശേഷം വാക്കറോ വടിയോ ആവശ്യമില്ല

കൂടുതല്‍ വിവരങ്ങള്‍ക്ക്

MAXCARE SPORTS AND ARTHRITIS CLINIC
ഗ്രീന്‍ പാര്‍ക്ക് റോഡ്, ഗെയിറ്റ് നമ്പര്‍: 30, വിയ്യൂര്‍ പാലത്തിന് സമീപം, തൃശ്ശൂര്‍
പരിശോധനാസമയം : Mon - Sat 10:00 am - 12.30 pm
Ph: 9496948422, 0487-2970184

MAXCARE HOSPITAL
ഓട്ടുപാറ, വടക്കാഞ്ചേരി
ഫോണ്‍: 04884 232321, 233321, 9495420145, 9497186684, 9496948422
www.kneereplacementkerala.com

ഡിസംബര്‍ ഏഴ്, എട്ട് തീയതികളില്‍ കൊച്ചിയില്‍ നടക്കുന്ന കേരള ഹെല്‍ത്ത് എക്സ്പോയില്‍ മാക്സ് കെയറിന്റെ സ്റ്റാള്‍ ഉണ്ടായിരിക്കുന്നതാണ്.

Content Highlights: Knee replacement surgery, Max Care Hospital, Kerala Health Expo 2019