ഷൊര്‍ണ്ണൂരില്‍ ഭാരതപ്പുഴയുടെ തീരത്ത് പ്രകൃതിരമണീയമായ പത്ത് ഏക്കര്‍ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ഒരു ഹെല്‍ത്ത് സാനിറ്റോറിയമാണ് കേരളീയ ആയുര്‍വേദ സമാജം. എല്ലാ സൗകര്യങ്ങളോടും കൂടിയ കോട്ടേജുകളും ജനറല്‍ വാര്‍ഡുമുള്ള സമാജത്തില്‍ സ്വന്തമായി ഭക്ഷണം പാകം ചെയ്യുന്നതിനും ആയുര്‍വേദ ചികിത്സക്ക് വിധിപ്രകാരമുള്ള ഭക്ഷണങ്ങള്‍ രോഗികള്‍ക്ക് നല്‍കുന്നതിനുള്ള സൗകര്യവുമുണ്ട്. 

കേരളത്തിലെ ആയുര്‍വേദ സമ്പ്രദായ പ്രകാരമുള്ള ചികിത്സ ഇന്നു കാണുന്ന രീതിയില്‍ പരിപുഷ്ടമാക്കിയതില്‍ കേരളീയ ആയുര്‍വേദ സമാജത്തിന് സുപ്രധാനമായ പങ്കുണ്ട്. ആയുര്‍വേദ ചികിത്സാരംഗത്ത് 119 വര്‍ഷത്തെ മഹനീയപാരമ്പര്യമുള്ള കേരളീയ ആയുര്‍വേദ സമാജം അഷ്ടവൈദ്യന്മാരുടെയും പ്രശസ്ത ഭിഷഗ്വരന്മാരുടെയും സേവനം കൊണ്ടും സാന്നിധ്യം കൊണ്ടും ഇന്നും ഏറ്റവും മികച്ചതും പരമ്പരാഗതവുമായ ചികിത്സ വാഗ്ദാനം ചെയ്യുന്നു. ഇവിടെ ലഭിക്കുന്ന വിദഗ്ധ ചികിത്സ, ഗുണമേന്‍മയുള്ള മരുന്ന്, ജീവനക്കാരുടെ ഇടപെടല്‍. എല്ലാം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നും വിദേശങ്ങളില്‍നിന്നുമുള്ള ധാരാളം രോഗികളെ സമാജത്തിലേക്ക് ആകൃഷ്ടരാക്കുന്നു. പരസ്യങ്ങളിലൂടെയല്ല, മറിച്ച് ഇവിടെ ചികിത്സ തേടിയ രോഗികളിലൂടെയാണ് കേരളീയ ആയുര്‍വേദ സമാജത്തിന്റെ പ്രശസ്തി വിപുലമാകുന്നത്.
ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ നിന്നുള്ള മരുന്നുകള്‍ക്ക് പുറമേ ഋഷിതുല്യരായ ഭിഷഗ്വരന്മാരുടെ നൂറ്റാണ്ടുകളുടെ അനുഭവസമ്പത്തില്‍ നിന്നും വികസിപ്പിച്ചെടുത്ത അമൂല്യങ്ങളായ മരുന്നുകള്‍ ഉള്‍പ്പെട്ട 500ല്‍ പരം ഔഷധങ്ങള്‍ ഇവിടെ നിര്‍മ്മിക്കുന്നു. ഇന്നും സമാജം ആയുര്‍വേദ മരുന്നുകളുടെ വിപണനരംഗത്ത് മത്സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. ഇവിടെ നിന്നു വാങ്ങുന്ന മരുന്നുകള്‍ക്ക് കേന്ദ്ര -സംസ്ഥാന ഗവണ്‍മെന്റുകളുടെ റീഇംപേഴ്സ്മെന്റ് ലഭിക്കുന്നതാണ്.

ആയുര്‍വേദവും മറ്റ് ആധുനിക ശാസ്ത്രത്തിലെ വിദഗ്ധരുടെ അഭിപ്രായവും ഉപദേശവും കണക്കിലെടുത്ത് രോഗികളെ പരിശോധിച്ച് ചികിത്സ നിശ്ചയിക്കുന്നതിനായി എല്ലാ മാസവും ആദ്യത്തെ ചൊവ്വാഴ്ചയും മൂന്നാമത്തെ ശനിയാഴ്ചയും കേരളത്തിലെ പ്രസിദ്ധ ആയുര്‍വേദ അലോപ്പതി ഭിഷഗ്വരന്മാര്‍ ഉള്‍പ്പെട്ട പാനല്‍ വര്‍ഷങ്ങളായി ഇവിടെ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

keraleeya

പ്രസിദ്ധ ആയുര്‍വേദ ഡോക്ടര്‍മാരായ അഷ്ടവൈദ്യന്‍ തൈക്കാട്ട് ദിവാകരന്‍ മൂസ്സ്, ഡോ. കെ.പി. മുരളീധരന്‍ BAM (റിട്ട. പ്രിന്‍സിപ്പാള്‍, ആയുര്‍വേദ കോളേജ്, കോയമ്പത്തൂര്‍), ഡോ. കെ. ശശീധരന്‍ MD(Ay), ഡോ. എം.പി. ഈശ്വര ശര്‍മ്മ MD(Ay), ഡോ. നിരുപമ MS(Ay), ഡോ. കെ. എസ് മീര BAMS, ഡോ. വി. വിനീഷ് MD(Ay), ഡോ. പി. രതീഷ് MD(Ay), ഡോ. എം. അര്‍ജുന്‍ MD(Ay), ഡോ. ടി. ശ്രീകുമാര്‍ MD(Ay), ആവണപ്പറമ്പ് മഹേശ്വരന്‍ നമ്പൂതിരിപ്പാട് (വിഷ ചികിത്സ), ഡോ. പി. സി. ഗോപിനാഥന്‍, ഡോ. മൃത്യുഞ്ജയപ്രസാദ് എന്നിവരാണ് ഇവിടത്തെ പ്രധാന ചികിത്സകര്‍.

കുട്ടികള്‍ക്കുണ്ടാകുന്ന ഓട്ടിസം, മാനസിക പിരിമുറുക്കം തുടങ്ങിയവയില്‍ ഗവേഷണം നടത്തുന്ന കേരളീയ ആയുര്‍വേദ സമാജത്തില്‍ അവയ്ക്കുള്ള ചികിത്സ ലഭ്യമാണ്. കൂടാതെ എല്ലാ ബാലരോഗ ചികിസകളും ഇവിടെ നടത്തിവരുന്നുണ്ട്. മുതിര്‍ന്നവരിലെ മാനസികമായ പിരിമുറുക്കത്തിനും അതുപോലുള്ള അസ്വസ്ഥതക്കും വിഗദ്ധ ചികിത്സ നല്‍കുന്ന 'സുചേതസ്' ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. അലോപ്പതിയിലെ സൈക്കോളജിസ്റ്റ്, സൈക്ര്യാട്രിസ്റ്റ് എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു പാനലാണ് ചികിത്സ നല്‍കുന്നത്. എല്ലാ മാസവും രണ്ടാമത്തെ ശനിയാഴ്ച ഈ സേവനം ലഭ്യമാണ്.

keraleeya

നല്ല സന്തതി, നല്ല സമൂഹം, നല്ല രാഷ്ട്രം എന്ന സമാജത്തിന്റെ രൂപീകരണ സമയത്തെ ആപ്തവാക്യം പ്രാബല്യത്തില്‍ വരുത്തുന്നതിനായി വേദഗ്രന്ഥങ്ങളെ ആസ്പദമാക്കി വിവാഹത്തോടെ തന്നെ പ്രത്യേക മരുന്നും ചികിത്സയും നല്‍കുന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യമായും വളരെ കുറഞ്ഞ ചിലവിലും ഇവിടെ ചികിത്സയും മരുന്നും നല്‍കി വരുന്നുണ്ട്. ധാരാളം രോഗികള്‍ ഈ ആനുകൂല്യം സ്വീകരിക്കാറുണ്ട്.

ആദ്യമായി പൊതു ജനങ്ങള്‍ക്കായി ആയുര്‍വേദ കോളേജ് ആരംഭിച്ചത് ആയുര്‍വേദ സമാജമാണ്. ബിരുദം നേടുന്നവര്‍ക്ക് വൈദ്യന്‍ എന്ന ബഹുമതി നല്‍കിയിരുന്നു. പിന്നീട് ബ്രിട്ടീഷ് ഗവണ്‍മെന്റ് വൈദ്യപാഠശാല അംഗീകരിച്ചതോടുകൂടി 'വൈദ്യശിരോമണി' എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. DAM കോഴ്സ് നിര്‍ത്തലാക്കി ഡിഗ്രി കോഴ്സ് തുടങ്ങിയതോടെയാണ് സമാജം കോളേജിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. സമാജം പ്രസിഡന്റായിരുന്ന അന്തരിച്ച പൂമുള്ളി നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്റെ സ്മാരകമായി രൂപീകരിച്ച ഭാരതീയ ശാസ്ത്ര വിദ്യാപീഠം ട്രസ്റ്റിന് അനുവദിച്ച സ്വാശ്രയ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഇപ്പോള്‍പ്രവര്‍ത്തിച്ചുവരുന്നു. ഇവിടെ ഇഇകങ ന്റെ സിലബസിനു പുറമെ, വിദ്യാര്‍ത്ഥികള്‍ക്ക് ഒരവബോധം നല്‍കുന്നതിനായി വാസ്തു ശാസ്ത്രം, തന്ത്ര ശാസ്ത്രം, ജ്യോതിഷം, നിമിത്ത ശാസ്ത്രം തുടങ്ങിയ ഭാരതീയ ശാസ്ത്രങ്ങള്‍ പഠിപ്പിക്കുന്നുണ്ട്.

തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലും, കേരളത്തിന് പുറത്ത് ചെന്നൈയിലും, ആന്റമാനിലെ പോര്‍ട്ട് ബ്ലയറിലുമായി, കേരള ആയുര്‍വേദ സമാജത്തിന്റെ കേന്ദ്ര ആസ്ഥാനമായ ഷൊര്‍ണൂരില്‍ നിന്ന് നേരിട്ട് നിയന്ത്രിക്കുന്ന ആറ് പൂര്‍ണ്ണ ചികിത്സാ കേന്ദ്രങ്ങളും 25 -ഓളം ഏജന്‍സികളും സമാജത്തിനുണ്ട്. കേരളീയ ആയുര്‍വേദ സമാജം ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനു തൊട്ടു പിറകിലാണ്. അതുകൊണ്ട് ഇന്ത്യയുടെ ഏതുഭാഗത്തു നിന്നുവരുന്നവര്‍ക്കും ട്രെയിനില്‍ സൗകര്യപ്രദമായി എത്താവുന്നതാണ്. ഇവിടെ നിന്നും കോഴിക്കോട്, നെടുമ്പാശ്ശേരി എന്നീ എയര്‍പോര്‍ട്ടുകളിലേക്ക് 90 കി.മീ. ദൂരവും കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടിലേക്ക് 110 കി.മീ. ദൂരവുമാണ് ഉള്ളത്.
ആയുര്‍വേദശാസ്ത്രത്തിന്റെ ഉന്നമനത്തിനുവേണ്ടി നീണ്ട വര്‍ഷങ്ങളായി സമാജം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്നും തുടര്‍ന്നു വരുന്നു. ഈയൊരു ലക്ഷ്യവും അതിനുവേണ്ടിയുള്ള ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങളും ശാസ്ത്രത്തോടു പുലര്‍ത്തുന്ന സത്യസന്ധതയുമാണ് സമാജത്തെ ഇന്നും മുന്നോട്ടു നയിക്കുന്നത്.

ചികിത്സാ കേന്ദ്രങ്ങള്‍

കേരളീയ ആയുര്‍വേദ സമാജം ഹോസ്പിറ്റല്‍
ഷൊര്‍ണൂര്‍-679123, പാലക്കാട് ജില്ല
ജവ: 0466 2222403, 2223383, 2223225

ബ്രാഞ്ചുകള്‍

തിരുവനന്തപുരം
ഡി.പി.ഐ. ജംഗ്ഷന്‍, തൈക്കാട്, തിരുവനന്തപുരം-695014
ജവ: 0471 2321810, 2338145

എറണാകുളം (1)
സൊസൈറ്റി റോഡ്, മരട്ടില്‍ കൊട്ടാരം ഭഗവതി ക്ഷേത്രം
മരട്, കൊച്ചി -682304
ജവ: 0484 4865573

എറണാകുളം  (2)
ബിടിഎസ്, തമ്പുരാട്ടി പറമ്പ് ജംഗ്ഷന്‍, ഇടപ്പള്ളി
കൊച്ചി- 682024
ജവ: 62353 71902

കോഴിക്കോട്
തെക്കുവീട് ലെയ്ന്‍, കണ്ണൂര്‍ റോഡ്, കോഴിക്കോട്-673001
ജവ: 0495 2306717, 2304478

പാലക്കാട്
ചെല്ലാ ടവര്‍, മഞ്ഞക്കുളം, പാലക്കാട്-678014
ജവ: 0491 2500528

ചെന്നൈ
301, ലോയ്ഡ്സ് റോഡ്, റോയാപേട്ട, ചെന്നൈ-600014
ജവ: 044 28132361

ആന്റമാന്‍
ക്വാറി ഹില്‍, പോര്‍ട്ട് ബ്ലെയര്‍, ആന്റമാന്‍-744104
ജവ: 03192 244445

ഡിസംബര്‍ ഏഴ്, ഏട്ട് തീയതികളില്‍ കൊച്ചിയിലും ഡിസംബര്‍ 20ന് ഷാര്‍ജയിലും നടക്കുന്ന കേരള ഹെല്‍ത്ത് എക്സ്പോയില്‍ കേരളീയ ആയുര്‍വേദ സമാജത്തിന്റെ സ്റ്റാള്‍ ഉണ്ടായിരിക്കുന്നതാണ്.