ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം മരണകരമായ രോഗങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഹൃദ്രോഗം (Ischaemic hetardisease). കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെടുന്നതിനു കാരണവും ഇതേ രോഗം തന്നെയാണ്.
ഹൃദ്രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയും മുന്‍നിരയിലാണ്. ഇന്ത്യയില്‍ത്തന്നെ ഏറ്റവും കൂടുതല്‍ ഹൃദ്രോഗികളുള്ള സംസ്ഥാന മാണ് നമ്മുടെ കേരളം. ദേശീയ ശരാശരിക്ക് മുകളിലാണ് കേരളത്തിന്റെ സ്ഥാനം. ഹൃദയാഘാതം മൂലം അകാലത്തില്‍ മരണമടയുന്ന ചെറുപ്പക്കാരുടെയും സ്ത്രീ കളുടെയും എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്.
 
എന്തുകൊണ്ട് ഹൃദയാഘാതം?
 
ഹൃദയധമനികള്‍ ചുരുങ്ങിപ്പോകുന്നതു മൂലം ഹൃദയത്തിനുണ്ടാകുന്ന തകരാറുകളാണ് ഇക്സീമിക് ഹാര്‍ട്ട് ഡിസീസ്. ഹൃദയധമനികളാണ് ഹൃദയപേശികളിലേക്ക് രക്തം എത്തിക്കുന്നത്. ഹൃദയധമനികളില്‍ ഏതെങ്കിലും ഒന്നില്‍ കൊഴുപ്പും കാല്‍സ്യവും അടിഞ്ഞുകൂടുന്നതു മൂലം അവ ചുരുങ്ങിപ്പോയാല്‍, ഹൃദയപേശികളിലേക്കുള്ള രക്തത്തിന്റെ ഒഴുക്കില്‍ തടസം നേരിടും. ഹൃദയത്തിന്റെ മസിലുകളിലേക്ക് ആവശ്യത്തിന് രക്തമെത്താതിരുന്നാല്‍ അത് ഹൃദയാഘാതത്തിന് വഴിയൊരുക്കും. എത്രയധികമായി ധമനികളില്‍ തടസമുണ്ടാകുന്നു എന്നതിന് അനുസരിച്ച് ഹൃദയാഘാതത്തിന്റെ തോതും വര്‍ധിക്കുന്നു.
 
എങ്ങനെ തടയാം?
 
ഹൃദയാരോഗ്യം കാക്കാനും ഹൃദയാഘാതത്തെ ചെറുക്കാനുമുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ നമുക്കറിയാം. ആ രോഗ്യപൂര്‍ണമായ ജീവിതശൈലിയും ഭക്ഷണക്രമീകരണവും വ്യായാമവും കൃത്യമായ പരിശോധകളും അതിനാവശ്യമാണെന്നും നാം മനസിലാക്കിയിട്ടുണ്ട്. എന്നാല്‍, ധമനികളിലെ ബ്ലോക്കുകള്‍ നേരത്തെ കണ്ടെത്തുവാന്‍ സഹായ കമായ പരിശോധ നാമാര്‍ഗമായ സി ടി കൊറോണറി ആന്‍ജിയോഗ്രാമിനെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം.
 
എന്താണ് സി ടി കൊറോണറി ആന്‍ജിയോഗ്രാം?
 
ഹൃദയധമനികളിലെ ബ്ലോക്കുകള്‍ ഏറ്റവും ഫലപ്രദമായി കണ്ടെത്താനുള്ള നൂതനമാര്‍ഗമാണ് സി ടി കൊറോണറി ആന്‍ജിയോഗ്രാം അഥവാ സി ടി എ. സാധാരണ ആന്‍ജിയോഗ്രാമില്‍ കാണപ്പെടാത്ത ബ്ലോക്കുകള്‍ പോലും സി.ടി.കൊറോണറി ആന്‍ജിയോഗ്രാമിലൂടെ കണ്ടുപിടിക്കാനാകും. ഹൃദയധമനികളുടെ മൂന്ന് ലെയറുകളുടെയും, അകത്തെയും പുറത്തെയും സൂക്ഷ്മവും വ്യക്തവുമായ ചിത്രങ്ങള്‍ അത് നല്‍കും. 
 
സി ടി കൊറോണറി ആന്‍ജിയോഗ്രാമിന്റെ സവിശേഷതകള്‍
 
സാധാരണ ആന്‍ജിയോഗ്രാമിനെ അപേക്ഷിച്ച് സി ടി കൊറോണറി ആന്‍ജിയോഗ്രാമിനുള്ള മേന്മകള്‍ എന്തൊക്കെയാണെന്നു നോക്കാം.
1.സാധാരണ ആന്‍ജിയോഗ്രാമില്‍ കാണാനാകാത്ത സോഫ്റ്റ് പ്ലാക്ക്/കാല്‍സ്യം പ്ലാക്ക്.
2.ഡെപ്പോസിറ്റുകള്‍ പോലും കണ്ടെത്താനാകും.
3.ധമനികളുടെ അകത്തെയും പുറത്തെയും ചിത്രങ്ങള്‍ ലഭ്യമാകും.
4.മിനിമലി ഇന്‍വേസീവ് പ്രൊസീജിയറാണിത്. (വേദന വളരെ കുറവാണ്.)
5.80-90 ശതമാനം റേഡിയേഷന്‍ കുറവാണ്.
6.ചെലവ് കുറവാണ്.
7.വേഗത്തില്‍ തീരുന്ന പ്രൊസീജിയറായതിനാല്‍ അഡ്മിറ്റ് ആകേണ്ട ആവശ്യമില്ല.
8.ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്കും സ്റ്റെന്റ് ഇട്ടിട്ടുള്ളവര്‍ക്കും ഈ
പരിശോധന ചെയ്യാനാകും.
 
സി ടി എ ചെയ്യുന്ന വിധം
 
സി ടി കൊറോണറി ആന്‍ജിയോഗ്രാമിന് വിധേയരാകുന്നവരുടെ കയ്യില്‍ 80 എംല്‍ കോണ്‍ട്രാസ്റ്റ് ഡൈ കുത്തിവയ്ക്കുന്നു. ഇത് ഹൃദയത്തിന്റെ മൂന്ന് പ്രധാന ധമനികളിലൂടെയും കടന്നുപോയി വൃക്കകളിലൂടെ പുറത്തുപോകുന്നു. അത് ധമനികളിലൂടെ കടന്നുപോകുമ്പോള്‍ എടുക്കുന്ന ചിത്രങ്ങളില്‍ നിന്ന് ബ്ലോക്കുകള്‍ വ്യക്തമാകും. ചുരുങ്ങിയ സമയം കൊണ്ട് പരിശോധന തീരും. സ്‌കാനിംഗിന് വെറും അഞ്ച് സെക്കന്റ് മാത്രം മതി. ബിപിയും മറ്റ് പരിശോധനാഫലങ്ങളും നോര്‍മലാണെങ്കില്‍, അര മണിക്കൂറിനുള്ളില്‍ സ്‌കാനിംഗ് പൂര്‍ത്തിയാക്കി ഡയഗ്‌നോസ്റ്റിക് സെന്ററില്‍ നിന്ന് മടങ്ങാവുന്നതാണ്. സ്‌കാനിംഗില്‍ ധമനികളുടെ മൂന്ന് പാളികളിലും അവയുടെ അകത്തും പുറത്തുമുള്ള എല്ലാ ബ്ലോക്കുകളും വ്യക്തമായി ലഭിക്കും. ധമനികളുടെ ഏത് ഭാഗമാണ് ചുരുങ്ങിയിട്ടുള്ളതെന്ന് ഇതില്‍ നിന്ന് കൃത്യമായി മനസിലാക്കാന്‍ കഴിയും.
 
സി ടി എ ചെയ്യുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
 
നാല് മണിക്കൂര്‍ ഫാസ്റ്റിംഗിനു ശേഷമാണ് സി ടി കൊറോണറി ആന്‍ജിയോഗ്രാം ചെയ്യുക. ഒന്‍പത് മണിക്കാണ് ഭക്ഷണം കഴിച്ചതെങ്കില്‍ ഒരു മണിക്കാണ് സി ടി എ ചെയ്യുക. പരിശോധനയ്ക്ക് വിധേയരാകുന്നവരുടെ പള്‍സ് റേറ്റ്, ബി.പി, സീറം ക്രിയാറ്റിന്‍ ലെവല്‍ എന്നിവ പരിശോധിച്ച് നോര്‍മലാണെന്ന് ഉറപ്പുവരുത്തും. വൃക്കകളുടെ പ്രവര്‍ത്തനം നോര്‍മലാണെന്ന് ഉറപ്പുവരുത്തുവാനാണ് സീറം ക്രിയാറ്റിന്‍ ലെവല്‍ പരിശോധിക്കുന്നത്. ഇതിനു പുറമേ 3- 5 എംഎല്‍ കോണ്‍ട്രാസ്റ്റ് കുത്തിവച്ച് അലര്‍ജി ഇല്ലെന്നും ഉറപ്പാക്കിയതിനു ശേഷമാണ് പരിശോധന നടത്തുക. പള്‍സ് റേറ്റും ബിപിയും നോര്‍മല്‍ അല്ലെങ്കില്‍ മരുന്ന് നല്‍കി അവ സാധാരണ നിലയില്‍ ആക്കിയതിനു ശേഷമേ സിടിഎ ചെയ്യാറുള്ളു. പരിശോധനയ്ക്കു വരുന്നവരോടൊപ്പം ഒരാളെങ്കിലും ഉണ്ടായിരിക്കേണ്ടതാണ്.
 
സി ടി എ ചെയ്യേണ്ടത് ആരെല്ലാം?
 
1. പാരമ്പര്യമായി ഹൃദ്രോഗമുള്ള കുടുംബത്തില്‍പ്പട്ടവര്‍
2. പ്രമേഹരോഗികള്‍
3. ഉയര്‍ന്ന കൊളസ്ട്രോള്‍ ഉള്ളവര്‍
4. ഉയര്‍ന്ന ബിപി ഉള്ളവര്‍
5. അമിതവണ്ണമുള്ളവര്‍
6. വ്യായാമമില്ലാത്ത ജീവിതശൈലിയുള്ളവര്‍
ഇവര്‍ക്കു പുറമേ ബൈപാസോ ആന്‍ജിയോഗ്രാമോ ചെയ്തിട്ട് രണ്ട് വര്‍ഷം പിന്നിട്ടവരും സി ടി എ ചെയ്ത് ഹൃദയധമനികളില്‍ ബ്ലോക്കില്ലെന്ന് ഉറപ്പാക്കുകയോ
ബ്ലോക്ക് ഉണ്ടെങ്കില്‍ ആവശ്യമായ ചികിത്സ തേടുകയും വേണം. അതുപോലെ 30 വയസിനു മുകളിലുള്ളവര്‍ സിടി കൊറോണറി ആന്‍ജിയോഗ്രാം ചെയ്ത്
ഹൃദയധമനികളില്‍ ബ്ലോക്കുകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുന്നത് ഉചിതമാണ്.
 
സി ടി എ ചെയ്യാന്‍ പാടില്ലാത്തവര്‍ ആരെല്ലാം?
 
കിഡ്നി ഫെയ്ലിയര്‍ വന്നവരും ക്രിയാറ്റിന്‍ ലെവല്‍ നോര്‍മല്‍ അല്ലത്തവരും
എരിത്തീമിയ (അബ്നോര്‍മല്‍ ഹാര്‍ട്ട്ബീറ്റ്) ഉള്ളവര്‍
പാലൂട്ടുന്ന അമ്മമാര്‍
ഗര്‍ഭിണികള്‍
മാസമുറ തെറ്റിയവര്‍ (ഗര്‍ഭിണിയാകാന്‍ സാധ്യതയുണ്ടെന്ന് സംശയമുള്ളവര്‍)
സാധാരണ ആന്‍ജിയോഗ്രാമിലേതു പോലെ, ബ്ലോക്ക് കണ്ടെത്തിയാല്‍ ഉടന്‍ അതേ ടേബിളില്‍വച്ചു തന്നെ ബ്ലോക്ക് പരിഹരിക്കുവാനോ സ്റ്റെന്റ് ഇടുവാനോ കഴിയില്ല എന്നതാണ് സി ടി കൊറോണറി ആന്‍ജിയോഗ്രാമിനുള്ള പരിമിതി. എന്നാല്‍ ട്രെഡ്മില്‍ ടെസ്റ്റിനേക്കാളും ആന്‍ജിയോഗ്രാമിനേക്കാളും ഫലപ്രദമാണ് ഈ പരിശോധന. ഇതിലൂടെ ഹൃദ്രോഗ സാധ്യത മൂന്‍കൂട്ടി കണ്ടെത്താം. അതുകൊണ്ടുതന്നെ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യതകളെ ഒഴിവാക്കാന്‍ കഴിയുന്നു. യുകെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലിനിക്കല്‍ എക്സലന്‍സ് (NICE), നെഞ്ചുവേദനയും ഹൃദയാഘാത ലക്ഷണങ്ങളുമായി എത്തുന്ന രോഗികളില്‍ ആദ്യം നടത്തേണ്ട പരിശോധനായി നിര്‍ദ്ദേശിക്കുന്നതും സി ടി കൊറോണറി ആന്‍ജിയോഗ്രാമാണ്.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്
 
വിവിഡ് ഡയഗ്‌നോസ്റ്റിക് സെന്റര്‍, എന്‍എച്ച് ബൈപാസ്, വൈറ്റില, കൊച്ചി
അപ്പോയ്ന്റ്മെന്റുകള്‍ക്കായി ബന്ധപ്പെടേണ്ട നമ്പര്‍: +91 9061 589 309
 
കൊച്ചിയില്‍ ഡിസംബര്‍ 7, 8 തീയതികളിലും ഷാര്‍ജയില്‍ ഡിസംബര്‍ 20നും നടക്കു കേരള ഹെല്‍ത്ത് എക്സപോയില്‍ വിവിഡിന്റെ സ്റ്റാള്‍ ഉണ്ടായിരിക്കുന്നതാണ്.