സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള ആയുര്‍വേദവും മോഡേണ്‍ മെഡിസിനിലെ അത്യാധുനിക സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തിക്കൊണ്ട് ഓര്‍ത്തോ- ന്യൂറോ റീഹാബിലിറ്റേഷന്‍ ചികിത്സകള്‍ ലഭ്യമാക്കുന്ന മികവിന്റെ കേന്ദ്രമാണ് ആയുര്‍ഗ്രീന്‍ ആയുര്‍വേദ ഹോസ്പിറ്റല്‍സ്.

ayurveda

മലപ്പുറം ജില്ലയിലെ എടപ്പാളിലുള്ള ആയുര്‍ഗ്രീനില്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കൊപ്പം ഓര്‍ത്തോപീഡിക്സ്, ന്യൂറോളജി, കാര്‍ഡിയോളജി, യൂറോളജി, ജനറല്‍ മെഡിസിന്‍, ഇഎന്‍ടി എന്നീ വിഭാഗങ്ങളിലെ വിസിറ്റിംഗ് ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാണ്. രോഗനിര്‍ണയം മുതല്‍ ചികിത്സയുടെ എല്ലാ ഘട്ടങ്ങളിലും ആയുര്‍വേദത്തിലെയും മോഡേണ്‍ മെഡിസിനിലെയും വിദഗ്ധ ഡോക്ടര്‍മാരുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തുന്നു. ഇരു വിഭാഗങ്ങളിലെയും ഡോക്ടര്‍മാര്‍ ഒരുമിച്ചു ചേര്‍ന്നാണ് രോഗിക്ക് ആവശ്യമായ  ചികിത്സകളും പരിചരണങ്ങളും നിശ്ചയിക്കുന്നത്.

ayurveda

ഫിസിയോതെറപ്പിക്കായി അത്യാധുനിക രീതിയിലുള്ള റോബോട്ടിക് യൂണിറ്റാണ് ഇവിടെയുള്ളത്. സ്വിറ്റ്സര്‍ലാന്‍ഡിലെ റെഹാ ടെക്നോളജീസിന്റെ  G-EO ഇവൊല്യൂഷന്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനറാണ് ഈ യൂണിറ്റിലുളളത്. ഇന്ത്യയില്‍ ആയുര്‍ഗ്രീനിലും ഡല്‍ഹിയിലെ മാക്സ് ഹോസ്പിറ്റലിലും മാത്രമാണ് ഈ റോബോട്ടുകള്‍ ഉള്ളത്. ഇതിനു പുറമേ മാനുവല്‍ ഫിസിയോതെറപ്പി, ഒക്യുപേഷണല്‍ തെറപ്പി, ഹൈഡ്രോതെറപ്പി, ബാലന്‍സ് ട്രെയിനിംഗ് തുടങ്ങിയ വിഭാഗങ്ങളെല്ലാം ഇവിടെയുണ്ട്. 26 ഫിസിയോതെറപ്പിസ്റ്റുകളാണ് ആയുര്‍ഗ്രീനില്‍ ഉള്ളത്. കേരളത്തില്‍ ഇത്രയേറെ ഫിസിയോതെറപ്പിസ്റ്റുകളുടെ സേവനം ലഭ്യമായ മറ്റ് സെന്ററുകള്‍ അധികമില്ല. രാജ്യാന്തര നിലവാരത്തിലുള്ള സേവനം ലഭ്യമാക്കുന്ന ആയുര്‍ഗ്രീനില്‍ 54 രാജ്യങ്ങളില്‍ നിന്നുള്ള രോഗികള്‍ ചികിത്സ തേടി എത്തിയിട്ടുണ്ട്.  

ayurveda
ഓര്‍ത്തോ ന്യൂറോ റീഹാബിലിറ്റേഷനുവേണ്ടിയുള്ള മികവിന്റെ കേന്ദ്രമായ ആയുര്‍ഗ്രീനില്‍ ആക്സിഡന്റ് കേസുകള്‍, സ്ട്രോക്ക്, ട്രോമാറ്റിക് ബ്രെയിന്‍ ഇഞ്ച്വറി, മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്, സെറിബ്രല്‍ പാള്‍സി, ഗില്ലിയന്‍ ബാരീ സിന്‍ഡ്രോം, പോസ്റ്റ് പോളിയോ സിന്‍ഡ്രോം തുടങ്ങിയ പ്രശ്നങ്ങള്‍ക്കെല്ലാം വിദഗ്ധ ചികിത്സ ലഭ്യമാണ്. വളര്‍ച്ചാ വൈകല്യങ്ങളുള്ള കുട്ടികള്‍ക്കും ഇവിട പ്രത്യേക ചികിത്സ നല്‍കി വരുന്നു. സെറിബ്രല്‍ പാള്‍സി, ഡെവലപ്മെന്റ് ഡിലേ, ഡെവലപ്മെന്റല്‍ കോ- ഓര്‍ഡിനേഷന്‍ ഡിസോര്‍ഡര്‍, ന്യൂറോ മസ്‌കുലാര്‍ ഡിസോര്‍ഡര്‍, അക്യുയേഡ് ബ്രെയിന്‍ ഇഞ്ച്വറി, ഡൗണ്‍ സിന്‍ഡ്രോം തുടങ്ങിയ രോഗങ്ങള്‍ക്കെല്ലാം വിദഗ്ധ ചികിത്സ ലഭ്യമാണ്.

ayurveda


ഭാരതത്തിന്റെ തനത് ശാസ്ത്രമായ ആശുര്‍വേദവും മോഡേണ്‍ മെഡിസിനും സമന്വയിപ്പിച്ചുകൊണ്ടുള്ള ഇന്റഗ്രേറ്റഡ് ഹെല്‍ത്ത് കെയറിലൂടെ ആയുര്‍വേദത്തിന്റെ സാധ്യതകള്‍ ഏറ്റവും ഫലപ്രദമായ രീതിയില്‍ ലഭ്യമാക്കുകയാണ് ആയുര്‍ഗ്രീന്‍. ഇത്തരമൊരു സമീപനത്തിലൂടെ,  ശാരീരികമായ വൈഷമ്യങ്ങളോടെ ഇവിടെയെത്തുന്ന രോഗികളുടെ ശാരീരിക ക്ഷമതയും ചലനക്ഷമതയും ബാലന്‍സും പരമാവധി മെച്ചപ്പെടുത്തിക്കൊണ്ട്, അവരെ ആരോഗ്യകരമായ ജീവിതത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ, മികവുറ്റതും മൂല്യവത്തുമായ ചികിത്സ നല്‍കുന്നു. അതിലൂടെ പ്രതീക്ഷയറ്റുപോയ നിരവധി രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും ആശ്വാസമാകുകയാണ് ആയുര്‍ഗ്രീന്‍ ആയുര്‍വേദ ഹോസ്പിറ്റല്‍സ്.  

ayurveda

കൂടുതല്‍ വിവരങ്ങള്‍ക്ക്

ആയുര്‍ഗ്രീന്‍ ആയുര്‍വേദ ഹോസ്പിറ്റല്‍സ്
എടപ്പാള്‍, മലപ്പുറം, കേരളം
Phone: +91 494 3055555 (India), +91 894 305 5555 (India), +971 50 7983209 (UAE)
Email: info@ayurgreenhospitals.com
Website: www.ayurgreenhospitals.com

ഡിസംബര്‍ ഏഴ്, എട്ട് തീയതികളില്‍ കൊച്ചിയില്‍ നടക്കുന്ന കേരള ഹെല്‍ത്ത് എക്സ്പോയില്‍ ആയുര്‍ഗ്രീന്‍ ആയുര്‍വേദ ഹോസ്പിറ്റല്‍സിന്റെ സ്റ്റാള്‍ ഉണ്ടായിരിക്കുന്നതാണ്.