ക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ആശുപത്രികളില്‍ ഒന്നായ കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി അത്യാധുനിക ചികിത്സ (Quaternary care)  ലഭ്യമാക്കുന്ന ആരോഗ്യപരിപാലന കേന്ദ്രമാണ്. എട്ട് മികവിന്റെ കേന്ദ്രങ്ങളും ഒരു മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുമുള്ള ആസ്റ്റര്‍ മെഡ്സിറ്റി ചികിത്സാ വൈദഗ്ധ്യവും സാങ്കേതിക മികവും സമന്വയിപ്പിച്ചുക്കൊണ്ട് രാജ്യാന്തര നിലവാരമുള്ള സമഗ്ര ചികിത്സ ലഭ്യമാക്കുന്നു.
കൊച്ചിയിലെ ചേരാനെല്ലൂരില്‍ മനോഹരമായ 40 ഏക്കര്‍ ക്യാമ്പസില്‍ സ്ഥിതിചെയ്യുന്ന ആസ്റ്റര്‍ മെഡ്സിറ്റി 670 കിടക്കകളോടു കൂടിയ ചികിത്സാകേന്ദ്രമാണ്. കാര്‍ഡിയാക് സയന്‍സസ്, നെഫ്രോളജി & യൂറോളജി, വിമെന്‍സ് ഹെല്‍ത്ത്, ഓര്‍ത്തോപീഡിക്സ്, ഓങ്കോളജി, ചൈല്‍ഡ് & അഡോളസെന്റ് ഹെല്‍ത്ത്, ന്യൂറോ സയന്‍സസ്, ഗ്യാസ്ട്രോഎന്ററോളജി & ഐഎല്‍സി, മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് എന്നീ എട്ട് മികവിന്റെ കേന്ദ്രങ്ങളാണ് (Centers of Excellence) ആസ്റ്റര്‍ മെഡ്സിറ്റിയിലുള്ളത്. കൂടാതെ 23 മള്‍ട്ടി സ്പെഷ്യാലിറ്റി സെന്ററുകളുമുണ്ട്.

രാജ്യാന്തര ചികിത്സാരംഗത്തെ സുവര്‍ണ മുദ്രയായ ജെസിഐ (ജോയിന്റ് കമ്മീഷന്‍ ഇന്റര്‍നാഷണല്‍) അക്രഡിറ്റേഷനുള്ള കേരളത്തിലെ ആദ്യത്തെ ആശുപത്രിയാണ് ആസ്റ്റര്‍ മെഡ്സിറ്റി. കേരളത്തില്‍ നിന്ന് ആദ്യമായി നഴ്സിംഗ് മികവിനുള്ള എന്‍എബിഎച്ച് അവാര്‍ഡ്, ഗ്രീന്‍ ഒ.ടി സര്‍ട്ടിഫിക്കേഷന്‍ എന്നിവ നേടിയതും ആസ്റ്റര്‍ മെഡ്സിറ്റി തന്നെയാണ്. എന്‍എബിഎച്ച് അക്രഡിറ്റേഷനും ഈ ആശുപത്രിക്കുണ്ട്. പ്രവര്‍ത്തനമാരംഭിച്ച് കുറഞ്ഞ കാലയളവിനുള്ളില്‍ ഈ നേട്ടങ്ങളെല്ലാം ആസ്റ്റര്‍ മെഡ്സിറ്റിയെ നേടിയെടുത്തു.  

ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള രാജ്യാന്തര ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ മുന്‍നിര സംരംഭമാണ് ആസ്റ്റര്‍ മെഡ്സിറ്റി. 2014-ല്‍ സ്ഥാപിതമായ കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി ഇന്ന് ഇന്ത്യയിലെ ഏറ്റവും വികസിതമായ ഹെല്‍ത്ത്കെയര്‍ ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ്. ജിസിസി രാജ്യങ്ങളില്‍ നിന്നും മറ്റ് വിദേശരാജ്യങ്ങളില്‍ നിന്നും നിരവിധി ആളുകള്‍ ഇവിടെ ചികിത്സക്കെത്തുന്നു. ഫലപ്രദവും കൃത്യതയാര്‍ന്നതുമായ സമഗ്രചികിത്സ നല്‍കുവാന്‍ തക്കവിധത്തില്‍, രോഗനിര്‍ണയത്തിനും രോഗശമനത്തിനുമുള്ള സാങ്കേതിക സംവിധാനങ്ങളെല്ലാം ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ലഭ്യമാണ്.

ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമാറ്റിക് ഡ്രഗ് ഡിസ്പെന്‍സിംഗ് ഫാര്‍മസി കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലേതാണ്. പൂര്‍ണമായും ഓട്ടോമേറ്റഡായ ഫാര്‍മസി റോബോട്ട് 100% കൃത്യതയോടെയും വേഗത്തിലും മരുന്നുകള്‍ വിതരണം ചെയ്യുന്നു. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ ഐസിയു/ ഇ- ഐസിയുവും കേരളത്തിലെ ആദ്യത്തെ മിനിമല്‍ ആക്സസ് റോബോട്ടിക് സര്‍ജറി സിസ്റ്റം, ഹൈബ്രിഡ് കാത്ത് ലാബ് എന്നിവയും ആസ്റ്റര്‍ മെഡ്സിറ്റിയിലാണ്.

സ്വന്തം മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള, ദേശീയ രാജ്യാന്തര തലത്തില്‍ പരിശീലനം ലഭിച്ചിട്ടുള്ള ഡോക്ടര്‍മാര്‍, വിദഗ്ധരായ നഴ്സുമാര്‍, ഡയറ്റീഷ്യന്‍മാര്‍, റീഹാബിലിറ്റേഷന്‍ തെറപ്പിസ്റ്റുകള്‍, ടെക്നീഷ്യന്മാര്‍ തുടങ്ങി ആരോഗ്യപരിപാലനത്തിന്റെ എല്ലാ മേഖലയിലും മികവോടെ പ്രവര്‍ത്തിക്കുന്ന സംഘമാണ് ആസ്റ്റര്‍ മെഡ്സിറ്റിയിലേത്.  

കൂടുതല്‍ വിവരങ്ങള്‍ക്ക്
ആസ്റ്റര്‍ മെഡ്സിറ്റി
+91 484 66 99 999
Email: astermedcity@asterhospital.com
Website: astermedicity.com

ഡിസംബര്‍ ഏഴ്, എട്ട് തീയതികളില്‍ കൊച്ചിയില്‍ നടക്കുന്ന കേരള ഹെല്‍ത്ത് എക്സ്പോയില്‍ ആസ്റ്റര്‍ മെഡ്സിറ്റിയുടെ സ്റ്റാള്‍ ഉണ്ടായിരിക്കുന്നതാണ്.