കൊച്ചി: കുട്ടികളിലെ ലഹരി ഉപയോഗത്തെക്കുറിച്ചും അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അധ്യാപകരും മാതാപിതാക്കളും ജാഗരൂകരായിരിക്കണമെന്ന് ഋഷിരാജ് സിങ്. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന 'മാതൃഭൂമി ആരോഗ്യമാസിക കേരള ഹെല്‍ത്ത് എക്സ്‌പോ' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദൈനംദിന ജീവിതത്തില്‍ നമ്മള്‍ കാണുന്ന പലതും കുട്ടികള്‍ ലഹരിക്കായി ഉപയോഗിക്കുന്നുണ്ട്. ഇത് മാതാപിതാക്കള്‍ മനസ്സിലാക്കണം. തുറന്ന ചര്‍ച്ചയിലൂടെ കുട്ടികളെ ചേര്‍ത്തുനിര്‍ത്തി ലഹരിയില്‍ നിന്ന് അവരെ മുക്തരാക്കാനും മുതിര്‍ന്നവര്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച കേരള ഹെല്‍ത്ത് എക്സ്‌പോയില്‍ ആരോഗ്യരംഗത്തെ വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ സംസാരിച്ചു. നവജാത ശിശുക്കളുടെ ആരോഗ്യം, മാനസികാരോഗ്യം, അസ്ഥിരോഗ വിഭാഗം, യോഗ പരിശീലനം, ന്യൂറോളജി തുടങ്ങിയ വിഭാഗങ്ങളിലാണ് ഡോക്ടര്‍മാര്‍ സംസാരിച്ചത്.
ഞായറാഴ്ച രാവിലെ 11.30-ന് കാന്‍സര്‍ രോഗ ചികിത്സയെക്കുറിച്ചും കാന്‍സര്‍ മേഖലയിലെ പുതിയ ചികിത്സാരീതികളെ കുറിച്ചും ജീവിതശൈലിയെയും രോഗപ്രതിരോധത്തെയും കുറിച്ചും ഡോ. വി.പി. ഗംഗാധരന്റെ നേതൃത്വത്തിലുള്ള സംഘം എക്സ്‌പോയില്‍ സംസാരിക്കും.
വൈകീട്ട് അഞ്ചിന് ഡോ. ഷോണ്‍ ടി. ജോസഫ്, ഡോ. ചിത്രതാര, ഡോ. കെ.വി. ഗംഗാധരന്‍, ഡോ. വി.പി. ഗംഗാധരന്‍ തുടങ്ങിയവരടങ്ങുന്ന വിദഗ്ധ പാനലാണ് കാന്‍സര്‍ രോഗത്തെയും പ്രതിരോധത്തെയും കുറിച്ച് സംസാരിക്കാനെത്തുന്നത്.
അതോടൊപ്പം ഗാസ്‌ട്രോളജി, നെഫ്‌റോളജി , ആശുപത്രി മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ ഡോക്ടര്‍മാര്‍ സംസാരിക്കും.