കൊച്ചി: പ്രഗത്ഭ ഡോക്ടര്‍മാരുടെ പങ്കാളിത്തത്തോടെ മാതൃഭൂമി ആരോഗ്യമാസിക കേരള ഹെല്‍ത്ത് എക്സ്പോയുടെ രണ്ടാമത് എഡിഷന്‍ ഷാര്‍ജയില്‍ ഡിസംബര്‍ 20ന് നടക്കും. ഷാര്‍ജയിലെ എക്സ്പോ സെന്ററിലാണ്‌  കേരള ഹെല്‍ത്ത് എക്സ്പോ അരങ്ങേറുക. അലോപ്പതി, ആയുര്‍വേദ മേഖലകളില്‍ നിന്നുള്ള മികച്ച ആശുപത്രികളും ഡയഗ്‌നോസ്റ്റിക് സെന്ററുകളും മറ്റ് സേവനദാതാക്കളും എക്സ്പോയില്‍ പങ്കെടുക്കും.  
 
വിദഗ്ധരായ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള ഹെല്‍ത്ത് സെമിനാറുകള്‍ എക്സ്പോയില്‍ ഉണ്ടായിരിക്കുന്നതാണ്. സ്ത്രീകളുടെ ആരോഗ്യം, ആരോഗ്യസംബന്ധമായ വ്യാജ വാര്‍ത്തകള്‍, അവയവദാനം, കാന്‍സര്‍ - പ്രതിരോധവും ജീവിതശൈലിയും, കുട്ടികളും സ്വഭാവ രൂപീകരണവും, എമര്‍ജന്‍സി മെഡിസിന്‍ തുടങ്ങിയ വിഷയങ്ങളില്‍ ഒരുക്കുന്ന ഹെല്‍ത്ത് സിംപോസിയം പൊതുജനങ്ങള്‍ക്ക് അറിവും അവബോധവും പകര്‍ന്നു നല്‍കും. ഷാര്‍ജയില്‍ നടക്കുന്ന എക്‌സ്‌പോയില്‍ പ്രമുഖ ആശുപത്രികളുടെയും ഡയഗ്‌നോസ്റ്റിക് സെന്ററുകളുടെയും സൗജന്യ ഹെല്‍ത്ത് ചെക്ക് അപ്പുകള്‍, അനുബന്ധ ചികിത്സാ സേവനങ്ങളുടെ സാന്നിധ്യം എന്നിവയും ഉണ്ടായിരിക്കുന്നതാണ്. 
 
കഴിഞ്ഞ വര്‍ഷം ഷാര്‍ജ എക്സ്പോ സെന്ററില്‍ മാതൃഭൂമി ഒരുക്കിയ കേരള ഹെല്‍ത്ത് എക്സ്പോയ്ക്ക് പ്രവാസി മലയാളികളില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിച്ചത്. കേരളത്തിലും ഇത്തരത്തില്‍ ഹെല്‍ത്ത് എക്സ്പോ സംഘടിപ്പിക്കണം എന്നത് സന്ദര്‍ശകരുടെ പ്രധാന നിര്‍ദേശങ്ങളില്‍ ഒന്നായിരുന്നു. അതിനാലാണ് ഇത്തവണ കേരളത്തിലും എക്സ്പോ ഒരുക്കിയത്. എക്സ്പോകളിലേക്കുള്ള പ്രവേശനം സൗജന്യമാണ്. 
 
കേരള ഹെല്‍ത്ത് എക്സ്പോയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ട നമ്പര്‍: 99614 64777, 96051 07076. കേരള ഹെല്‍ത്ത് എക്സ്പോയില്‍  രജിസ്റ്റര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യുക

Content Highlights: kerala health expo 2019