Dr.Vijayakumarകുട്ടികളിലുണ്ടാകുന്ന ജീവിതശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട വായനക്കാരുടെ സംശയങ്ങള്‍ 'മാതൃഭൂമി ഡോട് കോം കേരള ഹെല്‍ത്ത് എക്സ്പോ ഫെയ്‌സ്ബുക്ക് ലൈവി'ലൂടെ ഡോക്ടറോട് നേരിട്ട് ചോദിക്കാന്‍ അവസരം.

പ്രശസ്ത ശിശുരോഗ വിദഗ്ധന്‍ ഡോക്ടര്‍ മാധവ വിജയകുമാര്‍ മാതൃഭൂമി ഡോട് കോം ഫെയ്‌സ്ബുക്ക് പേജിലൂടെ വായനക്കാരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കും. ഇന്ന് രാവിലെ 11.00 മുതല്‍ ആരംഭിക്കുന്ന ലൈവിലൂടെ ഡോക്ടറുമായി തത്സമയം സംവദിക്കാം. സന്ദര്‍ശിക്കുക :www.facebook.com/mathrubhumidotcom

ആരോഗ്യമേഖലയില്‍ കേരളം പുലര്‍ത്തുന്ന മികവിനെ അഭിമാനപൂര്‍വം മധ്യപൂര്‍വേഷ്യയിലെ ജനങ്ങള്‍ക്കു മുന്നില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാതൃഭൂമി ഡോട്ട് കോം ഷാര്‍ജയില്‍ കേരള ഹെല്‍ത്ത് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്.

ഡിസംബര്‍ 14.15 തിയതികളിലായി ഷാര്‍ജ എക്‌സ്‌പോ സെന്ററിലാണ് കേരള ഹെല്‍ത്ത് എക്‌സ്‌പോ നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക:www.keralahealthexpo.com