health expo

കേരളത്തിലെ അതിവിദഗ്ധരായ ഡോക്ടര്‍മാരെ അണിനിരത്തിക്കൊണ്ട് ഷാര്‍ജയില്‍ ആദ്യമായി മാതൃഭൂമി ഡോട്ട് കോം കേരള ഹെല്‍ത്ത് എക്സ്പോ അവതരിപ്പിക്കുന്നു. ഡിസംബര്‍ 14, 15 തീയതികളില്‍ എക്സ്പോ സെന്റര്‍ ഷാര്‍ജയിലാണ് ഹെല്‍ത്ത് എക്സ്പോ നടക്കുന്നത്.

രജിസ്റ്റര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ..   https://www.keralahealthexpo.com/seminar

ആരോഗ്യസംബന്ധമായ വിവരങ്ങള്‍ വിശദമായി മനസിലാക്കുവാനും, വിവിധ വൈദ്യശാസ്ത്ര വിഭാഗങ്ങളിലെ പ്രഗത്ഭരായ ഡോക്ടര്‍മാരിലൂടെ നമ്മെ അലട്ടുന്ന ചെറുതും വലുതുമായ രോഗങ്ങളെക്കുറിച്ച് സംശയങ്ങള്‍ അകറ്റുന്നതിനുമുള്ള അവസരം കേരള ഹെല്‍ത്ത് എക്സ്പോയില്‍ ഉണ്ടായിരിക്കും. ഡോ. വി. പി. ഗംഗാധരന്‍ (ഓങ്കോളജി), ഡോ. ഫിലിപ്പ് അഗസ്റ്റ്യന്‍ (ഗ്യാസ്ട്രോഎന്ററോളജി), ഡോ. ജോര്‍ജി കെ.നൈനാന്‍ (നെഫ്രോളജി), ഡോ. ജിജി കുരുട്ടുകുളം (ന്യൂറോളജി), ഡോ. സോമിത് കുമാര്‍ (ആയുര്‍വേദം), ഡോ. ഷോണ്‍ ടി. ജോസഫ് (ഓങ്കോ സര്‍ജന്‍), ഡോ. ജോര്‍ജ് പി. എബ്രഹാം (യൂറോളജി), ഡോ. എസ് അബ്ദുള്‍ ഖാദര്‍ (കാര്‍ഡിയോളജി), ഡോ. മാധവ വിജയകുമാര്‍ (പീഡിയാട്രിക്സ്), ഡോ. സിറിയക് പാപ്പച്ചന്‍ (ഗൈനക്കോളജി) എന്നീ ഡോക്ടര്‍മാരാണ് ഹെല്‍ത്ത് സെമിനാറില്‍ പങ്കെടുക്കുന്നത്. 
    
കേരളത്തിലെയും യുഎഇയിലെയും പ്രമുഖ ഡോക്ടര്‍മാരും ആശുപത്രികളും സേവനദാതാക്കളും ഒരു കുടക്കീഴില്‍ അണിനിരക്കുന്ന ഈ എക്‌സ്‌പോയില്‍ പ്രവേശനം സൗജന്യമാണ്. രജിസ്ട്രേഷനു വേണ്ടി keralahealthexpo.com സന്ദര്‍ശിക്കുക.