ഷാര്‍ജ: മാതൃഭൂമി ഡോട്ട് കോം ഷാര്‍ജ എക്സ്‌പോ സെന്ററില്‍ നടത്തുന്ന കേരള ഹെല്‍ത്ത് എക്‌സ്പോ കാണാന്‍ സ്വദേശി പൗരന്മാരുള്‍പ്പെടെ മറുനാട്ടുകാരും ധാരാളമായി എത്തി.

ഷാര്‍ജ എക്സ്‌പോ സെന്ററിലൊരുക്കിയ പ്രദര്‍ശനത്തിലെ വിവിധ പവിലിയനുകള്‍ സന്ദര്‍ശിച്ച് കേരളത്തിലെ ചികിത്സാ സൗകര്യങ്ങള്‍ അന്വേഷിച്ചറിഞ്ഞാണ് അവര്‍ മടങ്ങിയത്. ചില സ്റ്റാളുകളിലൊരുക്കിയ പരിശോധനകളും നിര്‍വഹിച്ചു. കേരളത്തിലെ പ്രശസ്തരായ ഡോക്ടര്‍മാരുടെ സാന്നിധ്യമറിഞ്ഞ ചിലരാകട്ടെ അവരെ ക്കുറിച്ച് ചോദിച്ച് മനസ്സിലാക്കാനും വിവരങ്ങള്‍ ശേഖരിക്കാനും മറന്നില്ല. പ്രദര്‍ശനത്തിലെ എല്ലാ സ്റ്റാളുകളിലും ഇത്തരത്തില്‍ സ്വദേശി പൗരന്മാരുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.

Content Highlight: Kerala Health Expo 2018, Kerala Health Expo