യുര്‍വേദത്തിന്റെ കേരളീയമായ പരമ്പരാഗത പരിശുദ്ധി നൂറ് ശതമാനവും കാത്തുസൂക്ഷിച്ചുകൊണ്ട് പരമ്പരാഗത ആയുര്‍വേദ മരുന്നുകളും പേറ്റന്റ് മെഡിസിനുകളും ഉയര്‍ന്ന ഗുണമേന്മയോടെ നിര്‍മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന മുന്‍നിര ബ്രാന്‍ഡാണ് ശാന്തിഗിരി. ആയുര്‍വേദ, സിദ്ധ സമ്പ്രദായത്തിലുള്ള മരുന്നുകളുടെ ഏറ്റവും വലിയ ഉല്‍പാദകരും ശാന്തിഗിരി തന്നെയാണ്. ശാന്തിഗിരി ആശ്രമത്തിന് ആയുര്‍വേദ, സിദ്ധ ആശുപത്രികളും മെഡിക്കല്‍ കോളജുകളും ഗവേഷണ കേന്ദ്രങ്ങളുമുണ്ട്. ഉയര്‍ന്ന തോതിലുള്ള ചികിത്സാവിജയം ശാന്തിഗിരിയുടെ ആശുപത്രികളുടെ പ്രശസ്തി വര്‍ധിപ്പിക്കുന്നു. ഏതാണ്ട് എല്ലാവിധ രോഗങ്ങള്‍ക്കും ഇവിടെ വിദഗ്ധ ചികിത്സ ലഭ്യമാണ്.

നവജ്യോതി ശ്രീകരുണാകര ഗുരു തിരുവനന്തപുരത്ത് പോത്തന്‍കോട് സ്ഥാപിച്ച ശാന്തിഗിരി ആശ്രമം, ട്രാവന്‍കൂര്‍ - കൊച്ചിന്‍ ലിറ്റററി, സയന്റിഫിക് & ചാരിറ്റബിള്‍ സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ട് 1955 പ്രകാരം വോളന്ററി ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനായി രജിസ്റ്റര്‍ ചെയ്യപ്പെട്ടതാണ്. ശാന്തിഗിരി ആയുര്‍വേദ & സിദ്ധ വൈദ്യശാല എന്ന പേരില്‍ ഗുരു ആരംഭിച്ച സ്ഥാപനം ഇന്ന് ശാന്തിഗിരി ഹെല്‍ത്ത്കെയര്‍ ആന്‍ഡ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍ എന്നാണ് അറിയപ്പെടുന്നത്. ശാന്തിഗിരി ആശ്രമത്തിന്റെ പ്രധാനപ്പെട്ട മൂന്ന് ലക്ഷ്യങ്ങളായ അന്നദാനം, ആതുരസേവനം, ആത്മബോധനം എന്നിവയിലെ ആതുരസേവനം എന്ന ലക്ഷ്യം പൂര്‍ണമായും മനസിലാക്കപ്പെടുന്നതിനു വേണ്ടിയാണ് 1972ല്‍ ഈ പേര് നല്‍കിയത്. 

ശാന്തിഗിരിയുടെ ഗവേഷണ വിഭാഗം വികസിപ്പിച്ചെടുത്ത നൂറോളം ഔഷധങ്ങള്‍ ഉള്‍പ്പടെ 600 ആയുര്‍വേദ, സിദ്ധ മരുന്നുകള്‍ നിര്‍മിക്കുന്നു. ഇന്ത്യയിലും വിദേശത്തുമായി 400ല്‍ അധികം ഏജന്‍സികളും 84 ആശുപത്രികളും ഇവര്‍ക്കുണ്ട്. ആശ്രമത്തിന്റെ ശാന്തമായ അന്തരീക്ഷത്തില്‍, ഗുരുവിന്റെ ആശീര്‍വാദത്തോടെ പ്രാര്‍ത്ഥനകളുടെ അകമ്പടിയോടെയാണ് ഇവിടെ മരുന്നുകള്‍ നിര്‍മിക്കുന്നത്. അതുകൊണ്ടുതന്നെ ഈ മരുന്നുകള്‍ക്ക് ഫലസിദ്ധി ഏറുന്നു. ഗുണമേന്മയിലും ഫലത്തിലും ശാന്തിഗിരിയുടെ മരുന്നുകള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയുണ്ട്.

മരുന്ന് നിര്‍മാണത്തിന്റെ എല്ലാ പ്രക്രിയകളും അത്യാധുനിക സാങ്കേതിക വിദ്യകളുടെ മാനദണ്ഡങ്ങള്‍ക്കനുസിച്ച് നിഷ്‌കര്‍ഷയോടെയുള്ള ക്വാളിറ്റി കണ്‍ട്രോളിനും പരിശോധനകള്‍ക്കും വിധേയമാണ്. ശാന്തിഗിരിയുടെ മരുന്നുകളെല്ലാം സ്റ്റേറ്റ് ഡ്രഗ് കണ്‍ട്രോള്‍ അതോരിറ്റിയുടെ അംഗീകാരമുള്ളതും ഇന്ത്യയിലും വിദേശത്തും വില്‍ക്കുന്നതിനുള്ള ലൈസന്‍സുള്ളവയുമാണ്. മരുന്ന് നിര്‍മാണ യൂണിറ്റിന് ജിഎംപി സര്‍ട്ടിഫിക്കേഷനുമുണ്ട്. ഇന്ത്യയിലെമ്പാടുമുള്ള 84 ആശുപത്രികളും 400 ഏജന്‍സികളും ശാന്തിഗിരിക്ക് രാജ്യം മുഴുവനുമുള്ള സാന്നിധ്യത്തിന്റെ തെളിവുകളാണ്. ഇതിനു പുറമേ സൗജന്യമായി ഡോക്ടറുടെ കണ്‍സള്‍ട്ടേഷന്‍ ലഭ്യമാക്കുന്ന മൊബൈല്‍ ക്ലിനിക് സര്‍വീസും രാജ്യവ്യാപകമായി നല്‍കുന്നു.

manfctrng
നിര്‍മാണ് യൂണിറ്റ് 

സവിശേഷതകള്‍

റീയിംബേഴ്സബിളായ ആയുര്‍വേദ മരുന്നുകളുടെ ഗണത്തില്‍ സംസ്ഥാന ഗവണ്‍മെന്റും കേന്ദ്ര ഗവണ്‍മെന്റും അംഗീകരിച്ചിട്ടുള്ളതാണ് ശാന്തിഗിരിയുടെ മരുന്നുകള്‍. രാജ്യത്തെ എല്ലാ പ്രമുഖ ക്യാഷ്ലെസ് ട്രീറ്റ്മെന്റ് സേവനങ്ങളും ശാന്തിഗിരിയിലെ ആയുര്‍വേദ ചികിത്സയ്ക്ക് ലഭിക്കുന്നുണ്ട്. കേന്ദ്ര ഗവണ്‍മെന്റിന്റെ ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിലെ സയന്റിഫിക് & ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍ ശാന്തിഗിരി ആശ്രമത്തിലെ ഗവേഷണ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചിട്ടുണ്ട്. 

150- 200 കിടക്കകളോടു കൂടിയ രണ്ട് മെഡിക്കല്‍ കോളജുകള്‍ ശാന്തിഗിരിക്കുണ്ട്. തിരുവനന്തപുരത്ത് പോത്തന്‍കോടുള്ള ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളജില്‍ സിദ്ധയിലെ എല്ലാ വിഭാഗങ്ങളിലും വിദഗ്ധ ഡോക്ടര്‍മാരുമുണ്ട്. സിദ്ധയെ ലോകമെങ്ങും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തമിഴിനു പകരം ഇംഗ്ലീഷിലാണ് ഇവിടെ പഠിപ്പിക്കുന്നത്. പഠിപ്പിക്കാനായി ഇംഗ്ലീഷ് ഉപയോഗിക്കുന്ന ലോകത്തിലെ ഏക സിദ്ധ മെഡിക്കല്‍ കോളജും ഇതാണ്. പാലക്കാട് ഓലശേരിയിലുള്ള ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളജിലും എല്ലാ സ്പെഷ്യാലിറ്റികളിലുമുള്ള ഡോക്ടര്‍മാരുമുണ്ട്.കോട്ടയത്ത് ഉഴവൂരുള്ള നവജ്യോതി ശ്രീകരുണാകര ഗുരു ആയുര്‍വേദ സിദ്ധ ഗവേഷണകേന്ദ്രത്തില്‍ ആയുര്‍വേദത്തിലും സിദ്ധയിലും ക്ലിനിക്കല്‍ റിസേര്‍ച്ച് നടത്തുന്നു.

കെടിഡിസി ഹോട്ടലുകളുമായി സഹകരിച്ചുകൊണ്ട് ശാന്തിഗിരി ഹെല്‍ത്ത് ടൂറിസം പ്രചരിപ്പിക്കുന്നു. കോവളം, തിരുവനന്തപുരം, കുമരകം, മൂന്നാര്‍, തേക്കടി, കൊച്ചി എന്നിവിടങ്ങളിലെ കെടിഡിസി ഹോട്ടലുമായി ശാന്തിഗിരിക്ക് ടൈ അപ്പുണ്ട്. വിദേശീയര്‍ക്ക് ഇവിടെ ഉയര്‍ന്ന സൗകര്യങ്ങളോടെ ചികിത്സ ലഭ്യമാണ്.

പ്രത്യേക ചികിത്സകള്‍ ലഭ്യമായ രോഗങ്ങള്‍

കൊറോണറി ആര്‍ട്ടറി വെയിനിലെ ബ്ലോക്കുകള്‍ ഉള്‍പ്പെടെയുള്ള ഹൃദ്രോഗങ്ങള്‍, പോസ്റ്റ് സിഎവി (സ്ട്രോക്ക്), സര്‍വൈക്കല്‍ - ലംബാര്‍ സ്പോണ്ടിലോസിസ്, നടുവേദന, സന്ധിവേദന, പേശീവേദന, സ്പ്രെയിന്‍, ഉളുക്ക്, അമിതവണ്ണം, സോറിയാസിസ്, റുമാറ്റിസം, ആര്‍ത്രൈറ്റിസ്, പ്രമേഹം, ആസ്ത്മ, സൈക്കോസൊമാറ്റിക് ഡിസോര്‍ഡറുകള്‍, മൈഗ്രൈയ്ന്‍, സൈനസൈറ്റിസ്, ഹൈപ്പര്‍ടെന്‍ഷന്‍, ലൂക്കോറിയ, പൈല്‍സ്, നേത്രരോഗങ്ങള്‍, സ്പോര്‍ട്സ് ഇഞ്ച്വറികള്‍, വന്ധ്യത, സ്ത്രീ- ശിശു രോഗങ്ങള്‍ എന്നിവയില്‍ ശാന്തിഗിരിയില്‍ സവിശേഷ ചികിത്സ ലഭ്യമാണ്.  
  
ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ച മുന്‍ പ്രസിഡന്റ് ഡോ. എപിജെ അബ്ദുള്‍ കലാം ആരോഗ്യമേഖലയില്‍ ഇവര്‍ നല്‍കിയ സംഭാവനകളെ പ്രശംസിച്ചിട്ടുണ്ട്. ഉഴവൂരില്‍ മുന്‍ പ്രസിഡന്റ് കെ. ആര്‍. നാരായണന്‍ സംഭാവന ചെയ്ത സ്ഥലത്ത് സഥാപിച്ച ആയുര്‍വേദ & സിദ്ധ ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്. 

പൊതുജനങ്ങള്‍ക്ക് കേരളത്തിലെ പരമ്പരാഗത ആയുര്‍വേദ പഞ്ചകര്‍മ ചികിത്സകളും ആയുര്‍വേദ മരുന്നുകളും അതിന്റെ തനിമയോട നല്‍കുക എന്നതാണ് ശാന്തിഗിരിയുടെ കാഴ്ചപ്പാട്. ഗുരു രൂപപ്പെടുത്തിയ നവ ആരോഗ്യ ധര്‍മ സിദ്ധാന്തപ്രകാരം ആയുര്‍വേദ, സിദ്ധ സമ്പ്രദായത്തിന്റെ ശ്രേഷ്ഠത പ്രചരിപ്പിക്കുക, ആരോഗ്യമുള്ള രോഗമില്ലാത്ത ഇന്ത്യ പടുത്തുയര്‍ത്തുക എന്നതാണ് ശാന്തിഗിരിയുടെ പ്രധാന ലക്ഷ്യം.  

ചികിത്സാ കേന്ദ്രങ്ങള്‍
 

  • ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍  

 തിരുവനന്തപുരത്ത് പോത്തന്‍കോട് 200 കിടക്കകളോടു കൂടിയ ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളജില്‍ ആയുര്‍വേദ, സിദ്ധ ചികിത്സകളുണ്ട്. ഈ ശാഖകളിലെ എല്ലാ വിഭാഗത്തിലും സ്പെഷ്യലൈസ്ഡ് ഡോക്ടര്‍മാരുണ്ട്. രണ്ട് കിടപ്പുമുറികളും ലിവിംഗ് റൂമും ഉള്ള സ്യൂട്ട് റൂം ഇവിടെ ലഭ്യമാണ്. ഒരാള്‍ക്കുള്ള ഭക്ഷണമടക്കം ഈ സ്യൂട്ട് റൂമിന്റെ ഒരു ദിവസത്തെ വാടക 12,000 രൂപയാണ്. ഒരു ബെഡ് റൂമും ലിവിംഗ് റൂമും ബാല്‍ക്കണിയുമുള്ള സൂപ്പര്‍ ഡീലക്സ് റൂമുകള്‍ക്ക് ദിവസ വാടക 2500- 4000 രൂപയാണ്. മറ്റ് എസി, നോണ്‍ എസി റൂമുകള്‍ക്ക് ദിവസ വാടക 750 മുതല്‍ 2000 രൂപ വരെയാണ്. എല്ലാ മുറികളിലും ഋജഅആത, ടെലിവിഷന്‍, ഫ്രീ വൈ ഫൈ തുടങ്ങിയ സൗകര്യങ്ങളുണ്ട്.

  • ശാന്തിഗിരി ആയുര്‍വേദ ഹോസ്പിറ്റല്‍ & റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം

തിരുവനന്തപുരത്ത് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിനടുത്താണ് 80 കിടക്കകളോടു കൂടിയ ഈ ആശുപത്രി. 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ലഭ്യമായ ഈ ആശുപത്രിയില്‍ സാധാരണ റൂമുകളും സ്യൂട്ട് റൂമുകളുമുണ്ട്. 600 രൂപ മുതല്‍ 3500 രൂപ വരെയാണ് ദിവസ വാടക. എല്ലാ മുറികളിലും ഋജഅആത, ടെലിവിഷന്‍, ഫ്രീ വൈ ഫൈ തുടങ്ങിയ സൗകര്യങ്ങളുണ്ട്.

  • നവേജ്യാതി ശ്രീകരുണാകര ഗുരു റിസേര്‍ച്ച് സെന്റര്‍ ഫോര്‍ ആയുര്‍വേദ &  സിദ്ധ, ഉഴവൂര്‍, കോട്ടയം

മുന്‍ പ്രസിഡന്റ് കെ. ആര്‍ നാരാണയന്റെ ജന്മദേശത്ത്, അദ്ദേഹം സംഭാവന ചെയ്ത ഭൂമിയില്‍ സ്ഥാപിച്ചിട്ടുള്ള ഈ ആയുര്‍വേദ, സിദ്ധ ഗവേഷണ കേന്ദ്രത്തില്‍ 15 കിടക്കകളോടു കൂടിയ ആശുപത്രിയുണ്ട്. ഇവിടെ സാധാരണ റൂമുകളും സ്യൂട്ട് റൂമുകളുമുണ്ട്. 500 രൂപ മുതല്‍ 1500 രൂപ വരെയാണ് ദിവസ വാടക. എല്ലാ മുറികളിലും ടെലിവിഷന്‍, ഫ്രീ വൈ ഫൈ സൗകര്യങ്ങളുണ്ട്. 

  • ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളജ് ആശുപത്രി, ഓലശേരി, പാലക്കാട്

നഗരാതിര്‍ത്തിക്ക് പുറത്ത് സ്ഥിതിചെയ്യുന്ന ഈ ആശുപത്രിയില്‍ 150 കിടക്കകളുണ്ട്. മെഡിക്കല്‍ കോളജായതുകൊണ്ടുതന്നെ എല്ലാ വിഭാഗത്തിലും സ്പെഷ്യലൈസ്ഡ് ഡോക്ടര്‍മാരുണ്ട്. പൈല്‍സിന് വളരെ ഫലപ്രദമായ ആയുര്‍വേദത്തിലെ ശസ്ത്രക്രിയകളായ ക്ഷാരകര്‍മ, ക്ഷാരസൂത്ര ചികിത്സകള്‍ ഇവിടെ ലഭ്യമാണ്. സാധാരണ റൂമുകളും സ്യൂട്ട് റൂമുകളുമുണ്ട്. 440 രൂപ മുതല്‍ 1650 രൂപ വരെയാണ് ദിവസ വാടക. 

  • ശാന്തിഗിരി ആയുര്‍വേദ & സിദ്ധ ഹോസ്പിറ്റല്‍, കല്‍പ്പറ്റ, വയനാട്

പച്ചപ്പ് നിറഞ്ഞ വയനാട്ടിലെ മലനിരകളാല്‍ ചുറ്റപ്പെട്ട ഈ ആശുപത്രിയില്‍ ആയുര്‍വേദ, സിദ്ധ ചികിത്സകളെല്ലാം ലഭ്യമാണ്. ഇവിടുത്തെ തണുപ്പുള്ള അന്തരീക്ഷം ആയുര്‍വേദ ചികിത്സകള്‍ക്ക് അനുയോജ്യമാണ്. മുറികളുടെ ദിവസ വാടക 350 മുതല്‍ 600 രൂപ വരെയാണ്. 

  • ശാന്തിഗിരി ആയുര്‍വേദ & സിദ്ധ ഹോസ്പിറ്റല്‍, ഈസ്റ്റ് നടക്കാവ്, കോഴിക്കോട്

15 കിടക്കകളോടു കൂടിയ ഈ അശുപത്രിയില്‍ 24 മണിക്കൂറും ആയുര്‍വേദ, സിദ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്.
ശാന്തിഗിരി ആശുപത്രികളിലെ ബുക്കിംഗിനായി താഴെക്കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം
ഫോണ്‍: +91 94473 00880