തുരശുശ്രൂഷാരംഗത്ത് മികവുറ്റ ചികിത്സയുടെ 60 വര്‍ഷത്തെ പാരമ്പര്യമാണ് തിരുവല്ലയിലെ പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിക്കുള്ളത്. 1959-ല്‍ എട്ട് കിടക്കകളുമായി ആരംഭിച്ച ചെറിയ ക്ലിനിക്കാണ് 1000 കിടക്കകളുള്ള ഇന്നത്തെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി. ദക്ഷിണേന്ത്യയിലെ മുന്‍നിര ആശുപത്രികളിലൊന്നായ പുഷ്പഗിരി പ്രഗത്ഭരായ ഡോക്ടര്‍മാരിലൂടെ എന്നും വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നു. ചികിത്സയിലെയും ശസ്ത്രക്രിയകളിലേയും വിജയത്തിനൊപ്പം ആധുനികമായ ആരോഗ്യപരിപാലന സംവിധാനങ്ങളും ആശ്വാസദായകമായ പരിചരണവും പുഷ്പഗിരിയെ വേറിട്ടതാക്കുന്നു.  

1992ല്‍ ചാരിറ്റബിള്‍ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്ത് പുഷ്പഗിരി മെഡിക്കല്‍ സൊസൈറ്റി രൂപീകരിച്ചതു മുതല്‍ വളര്‍ച്ചയുടെ പാതയിലായിരുന്നു ഈ ആശുപത്രി. 2002-ല്‍ ഇവിടെ മെഡിക്കല്‍ കോളജ് ആരംഭിച്ചു. കേരളത്തിലെ ആദ്യ സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ ഒന്നാണ് പുഷ്പഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസേര്‍ച്ച് സെന്റര്‍. 2002-ല്‍ തന്നെ പുഷ്പഗിരി കോളജ് ഓഫ് നഴ്സിംഗ് സ്ഥാപിതമായി. 2010-ല്‍ പുഷ്പഗിരി റിസേര്‍ച്ച് സെന്ററും 2011-ല്‍ സെന്റര്‍ ഫോര്‍ വൈറോളജിയും സ്ഥാപിതമായതോടെ ആശുപത്രിയുടെ പ്രവര്‍ത്തനമേഖലകള്‍ കൂടുതല്‍ വികസിതമായി. 2004-ല്‍ കോളജ് ഓഫ് ഫാര്‍മസിയും 2006-ല്‍ കോളജ് ഓഫ് ഡെന്റല്‍ സയന്‍സസും 2008-ല്‍ കോളജ് ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സസും സ്ഥാപിതമായി. 2014-ല്‍ പ്രതീക്ഷ എന്ന ചെല്‍ഡ് ഡെവലപ്മെന്റ് സെന്റര്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ ജീവിതത്തില്‍ ആശ്വാസത്തിന്റെ വെളിച്ചം വിതറുന്നു.  

വിവിധ ഡിപ്പാര്‍ട്ട്മെന്റുകള്‍

അതിവിദഗ്ധ ചികിത്സ നല്‍കുന്നതിനായി എട്ട് സൂപ്പര്‍ സ്പെഷ്യാലിറ്റി ഡിപ്പാര്‍ട്ട്മെന്റുകളും എട്ട് സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ഡിപ്പാര്‍ട്ട്മെന്റുകളും ഏഴ് മെഡിക്കല്‍ സ്പെഷ്യാലിറ്റികളും അഞ്ച് സര്‍ജിക്കല്‍ സ്പെഷ്യാലിറ്റികളും എട്ട് മെഡിക്കല്‍ ഡിപ്പാര്‍ട്ട്മെന്റുകളും പുഷ്പഗിരിയിലുണ്ട്. ഇത് കൂടാതെ എട്ട് സ്പെഷ്യാലിറ്റി ക്ലിനിക്കിക്കുകളും ഇവിടെയുണ്ട്. കാര്‍ഡിയോളജി, ഗ്യാസ്ട്രോഎന്ററോളജി, നെഫ്രോളജി, നിയോനേറ്റോളജി, ന്യൂറോമെഡിസിന്‍, മെഡിക്കല്‍ ഓങ്കോളജി, എന്‍ഡോക്രൈനോളജി, റുമാറ്റോളജി എന്നിവയാണ് പുഷ്പഗിരിയിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ഡിപ്പാര്‍ട്ട്മെന്റുകള്‍.

pushpagiri medical college
ക്രിട്ടിക്കല്‍ കെയര്‍ ഐ.സി.യു

ന്യൂറോസര്‍ജറി, കാര്‍ഡിയോ വാസ്‌കുലാര്‍ & തൊറാസിക് സര്‍ജറി, സര്‍ജിക്കല്‍ ഗ്യാസ്ട്രോഎന്ററോളജി, യൂറോളജി, പീഡിയാട്രിക് സര്‍ജറി, സര്‍ജിക്കല്‍ ഓങ്കോളജി, പ്ലാസ്റ്റിക് & കോസ്മെറ്റിക് സര്‍ജറി, മാക്സിലോ ഫേഷ്യല്‍ സര്‍ജറി എന്നിവയാണ് സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ഡിപ്പാര്‍ട്ട്മെന്റുകള്‍. ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്സ്, ഗൈനക്കോളജി, ഡെര്‍മറ്റോളജി, സൈക്യാട്രി, പള്‍മണറി മെഡിസിന്‍, ഫിസിക്കല്‍ മെഡിസിന്‍ എന്നീ മെഡിക്കല്‍ സ്പെഷ്യാലിറ്റികളുമുണ്ട് ഇവിടെ.

pushpagiri medical college
കാത്ത് ലാബ്

സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്ന രോഗങ്ങള്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ക്കുമായി 24 സ്പെഷ്യാലിറ്റി ക്ലിനിക്കുകളാണ് പുഷ്പഗിരിയിലുള്ളത്. ഫെര്‍ട്ടിലിറ്റി ക്ലിനിക്, ജീറിയാട്രിക്് ക്ലിനിക്, റുമാറ്റിക് ക്ലിനിക്, ഡയബറ്റിക് ക്ലിനിക്, തൈറോയ്ഡ് ക്ലിനിക്, സ്പീച്ച് തെറപ്പി ക്ലിനിക്, ആസ്മ ക്ലിനിക്, പീഡിയാട്രിക് ആസ്മ ക്ലിനിക്, അലര്‍ജി ക്ലിനിക്, ഡീ-അഡിക്ഷന്‍ ക്ലിനിക്, ഹെഡ്എയ്ക് ക്ലിനിക് എന്നിങ്ങനെ വിവിധങ്ങളായ പ്രശ്നങ്ങള്‍ക്ക് പരിഹാരമേകുന്നു ഈ സ്പെഷ്യാലിറ്റി ക്ലിനിക്കുകള്‍. 
 

pushpagiri medical college
1.5 ടെസ്ല എം.ആര്‍.ഐ 


രോഗികള്‍ക്ക് വിഗദ്ധ ചികിത്സയും പരിചരണവും നല്‍കുന്നതിനായി ഏഴ് ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളുണ്ട്. കാര്‍ഡിയാക് കൊറേണറി ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്, സര്‍ജിക്കല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്, ന്യൂറോ സര്‍ജറി ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്, നിയോനേറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്, പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്, കാര്‍ഡിയോ തൊറാസിക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് എന്നിവയാണവ. വിവിധ വിഭാഗങ്ങളിലായി പ്രഗത്ഭരായ 500 ഡോക്ടര്‍മാര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.

pushpagiri medical college
ഓപ്പറേഷന്‍ തിയേറ്റര്‍

ചികിത്സാരംഗത്ത് കൈവരിക്കുന്ന നിരവധിയായ നേട്ടങ്ങള്‍ക്കൊപ്പം സാമൂഹിക പ്രതിബദ്ധതയും സേവനസന്നദ്ധതയും പുഷ്പഗിരിയുടെ മാറ്റ് കൂട്ടുന്നു. പ്രളയത്തിന്റെ നാളുകളില്‍ പ്രളയബാധിക പ്രദേശങ്ങളിലെ ക്യാമ്പുകളില്‍ നിന്നും എത്തുന്ന എല്ലാ രോഗികള്‍ക്കും അത്യാഹിത വിഭാഗത്തിലും ജനറല്‍ വാര്‍ഡിലും എല്ലാ ചികിത്സകളും സൗജന്യമായി നല്‍കിയിരുന്നു. 

വിവരങ്ങള്‍ക്ക് കടപ്പാട്: പുഷ്പഗിരി മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍, തിരുവല്ല- 689 101

www.pushpagiri.in

content highlights: pushpagiri medical college