ധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തികൊണ്ട് രാജ്യാന്തര നിലവാരത്തിലുള്ള മികച്ച ചികിത്സ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുകയാണ് എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എംവിആര്‍സിസിആര്‍ഐ). കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്റെ സംരംഭമായ കാന്‍സര്‍ ആന്‍ഡ് അലൈഡ് എയ്ല്‍മെന്റ്സ് റിസേര്‍ച്ച് (കെയര്‍) ഫൗണ്ടേഷന്റെ ഒരു യൂണിറ്റാണ് സഹകരണ മേഖലയിലെ ആദ്യത്തെ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടായ ഈ ആശുപത്രി. കേരളത്തില്‍ സഹകരണ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ മികവുറ്റ സംഭാവനകള്‍ ചെയ്ത അന്തരിച്ച സിഎംപി നേതാവ് എം. വി. രാഘവന്റെ പേരാണ് ഇതിന് നല്‍കിയിട്ടുള്ളത്. 

കോഴിക്കോട് വെള്ളലശേരിയില്‍ 20 ഏക്കറില്‍ ആറ് ലക്ഷം സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തില്‍ ഒരുക്കിയിട്ടുള്ള എംവിആര്‍സിസിആര്‍ഐ 2017 ജനുവരിയിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. അന്നു മുതല്‍ എംവിആര്‍സിസിആര്‍ഐ കേരളത്തിനകത്തും പുറത്തുമുള്ള കാന്‍സര്‍ രോഗികള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള ചികിത്സ ഇവിടെ ലഭ്യമാക്കുന്നു. ചികിത്സയ്ക്കു പുറമേ ഗവേഷണത്തിലും ശ്രദ്ധ പതിക്കുന്ന എംവിആര്‍സിസിആര്‍ഐയില്‍ ടിഷ്യൂ ബാങ്കിംഗിനുള്ള സൗകര്യത്തോടു കൂടിയ അത്യാധുനിക മോളിക്കുലാര്‍ ഓങ്കോളജി ലാബുമുണ്ട്.

ശരീരത്തെ ബാധിക്കുന്ന എല്ലാവിധ കാന്‍സറുകളും കണ്ടെത്താനും അവയ്ക്ക് മികച്ച ചികിത്സ ലഭ്യമാക്കാനുമുള്ള സംവിധാനങ്ങള്‍ എംവിആര്‍സിസിആര്‍ഐയില്‍ ഉണ്ട്. 300 കിടക്കളോടു കൂടിയ ഈ ആശുപത്രി 450 കോടി രൂപയുടെ പ്രോജക്ടാണ്. 150 കോടി രൂപ ചെലവിട്ടാണ് ഇവിടെ അത്യാധുനിക ഉപകരണങ്ങള്‍ സജ്ജീകരിച്ചിട്ടുള്ളത്. പ്രഗത്ഭരായ 54 ഡോക്ടര്‍മാരുടെ സംഘമാണ് ഇവിടെയുള്ളത്. 

MVR

ക്ലിനിക്കല്‍ സര്‍വീസുകള്‍

മെഡിക്കല്‍ ഓങ്കോളജി, സര്‍ജിക്കല്‍ ഓങ്കോളജി, പീഡിയാട്രിക് ഓങ്കോളജി, ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ്, ക്ലിനിക്കല്‍ ഹീമറ്റോളജി, ന്യൂക്ലിയാര്‍ മെഡിസിന്‍, റേഡിയേഷന്‍ ഓങ്കോളജി, ഗൈനക്കോളജിക് ഓങ്കോളജി, ന്യൂറോ ഓങ്കോളജി, കമ്യൂണിറ്റി ഓങ്കോളജി, ക്രിട്ടിക്കല്‍ കെയര്‍ സര്‍വീസ് (ഐസിയു, പിഐസിയു, എച്ച്ഡിയു), എമര്‍ജന്‍സി സര്‍വീസസ്, അനസ്തേഷ്യോളജി, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍, ഡെന്റിസ്ട്രി, നുട്രീഷന്‍ ഓങ്കോളജി, സൈക്കോ ഓങ്കോളജി എന്നീ 17 ക്ലിനിക്കല്‍ വിഭാഗങ്ങളുണ്ട്. മെഡിക്കല്‍ ഓങ്കോളജിയില്‍ കീമോതെറപ്പി, ഹോര്‍മോണ്‍ തെറപ്പി, ടാര്‍ഗറ്റഡ് തെറപ്പി, ഇമ്യൂണോതെറപ്പി എന്നീ ചികിത്സകളെല്ലാം ലഭ്യമാണ്. 

2017 ജനുവരിയില്‍ പ്രവര്‍ത്തനമാരംഭിച്ച എംവിആര്‍സിസിആര്‍ഐയില്‍ ഇതുവരെ 1200ഓളം മേജര്‍ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ, 1800ഓളം ശസ്ത്രക്രിയകള്‍ ചെയ്തുകഴിഞ്ഞു. സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗത്തില്‍ ഹെഡ് & നെക്ക് യൂണിറ്റ്, തോറാസിക് ഓങ്കോളജി യൂണിറ്റ്, ബോണ്‍ ആന്‍ഡ് സോഫ്റ്റ് ടിഷ്യൂ ഓങ്കോളജി യൂണിറ്റ്, ബ്രെസ്റ്റ് ഓങ്കോളജി യൂണിറ്റ്, അപ്പര്‍ & ലോവര്‍ ഗ്യാസ്ട്രോ- ഇന്റസ്റ്റിനല്‍ ഓങ്കോളജി യൂണിറ്റ്, ജെനിറ്റോയൂറിനറി ഓങ്കോളജി യൂണിറ്റ്, ഗൈനക്കോളജിക്കല്‍ ഓങ്കോളജി യൂണിറ്റ്, ന്യൂറോ ഓങ്കോളജി സര്‍ജറി യൂണിറ്റ് എന്നീ വിഭാഗങ്ങളാണ് ഉള്ളത്.

MVR

രോഗനിര്‍ണയത്തിനായുള്ള ലബോറട്ടറി സര്‍വീസസില്‍ ക്ലിനിക്കല്‍ ബയോകെമിസ്ട്രി, ഹീമറ്റോളജി, ക്ലിനിക്കല്‍ മൈക്രോബയോളജി & സീറോളജി, ക്ലിനിക്കല്‍ പതോളജി, ഹിസ്റ്റോപതോളജി, മോളിക്കുലാര്‍ ഓങ്കോളജി എന്നിവ ഉള്‍പ്പെടുന്നു. ഡയഗ്‌നോസ്റ്റിക് ഇമേജിംഗില്‍ എക്സ് റേ, സിടി സ്‌കാനിംഗ്, എംആര്‍ഐ, അള്‍ട്രാസോണോഗ്രഫി, SPECT, PET, മാമോഗ്രഫി, DSA, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി, ഫ്ളൂറോസ്‌കോപ്പി, ബ്രോങ്കോസ്‌കോപ്പി, ബോണ്‍ ഡെന്‍സിറ്റോമെട്രി തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നു. ഇതിനു പുറമേ PET, എക്കോ, ECG, എന്‍ഡോസ്‌കോപ്പി എന്നിവയും ലഭ്യമാണ്. 

ഇതു കൂടാതെ, എല്ലാ സജ്ജീകരണങ്ങളോടു കൂടിയ മൊബൈല്‍ കാന്‍സര്‍ സ്‌ക്രീനിംഗ് യൂണിറ്റും, സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളില്‍ സാറ്റലൈറ്റ് ഔട്ട്-പേഷ്യന്റ് ഡിപ്പാര്‍ട്ട്മെന്റ് സെന്ററുകളും സ്ഥാപിക്കാന്‍ മാനേജ്മെന്റ് ലക്ഷ്യമിടുന്നു.    

ചികിത്സാ സഹായം

കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്റെ 'മാസ് കെയര്‍ കാന്‍സര്‍' പദ്ധതിയിലൂടെ എംവിആര്‍സിസിആര്‍ഐ കാന്‍സര്‍ രോഗികള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ ചികിത്സാ സഹായം ലഭ്യമാക്കുന്നുണ്ട്. ഈ ബാങ്കിന്റെ ഏതെങ്കിലും ബ്രാഞ്ചില്‍ 10000 രൂപയോ അതിന്റെ ഗുണിതങ്ങളോ നിക്ഷേപിക്കുന്നവര്‍ക്കാണ് ഇത്തരത്തില്‍ ചികിത്സാസഹായം ലഭിക്കുന്നത്. ചേരുന്ന സമയത്ത് കാന്‍സര്‍ രോഗിയല്ലാത്ത 60 വയസുവരെ പ്രായമുള്ള ആര്‍ക്കും ഇതില്‍ ചേരാം. ഈ പദ്ധതി പ്രകാരം 70 വയസുവരെ അവര്‍ക്ക് ചികിത്സാ സഹായം ലഭിക്കുന്നതാണ്.