ഫാര്‍മസ്യൂട്ടിക്കല്‍, ജനറിക്, കോസ്മെറ്റിക് ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്ന മെഡ്7 ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പ്, യു.എ.ഇയിലെ മെഡിക്കല്‍ ഹെല്‍ത്ത് കെയര്‍ രംഗത്തെ മുന്‍നിര കമ്പനികളിലൊന്നാണ്. 

നാല് ദശാബ്ദങ്ങളായി ജിസിസി രാജ്യങ്ങളില്‍ ഹെല്‍ത്ത് കെയര്‍ രംഗത്തുള്ള പ്രമുഖര്‍ നേതൃത്വം നല്‍കുന്ന മെഡ്7-ന് ഇന്ന് ഇരുന്നൂറിലധികം റീട്ടെയില്‍ ഫാര്‍മസി ശൃംഖലകളുണ്ട്. പതിനായിരത്തിലധികം ഉത്പന്നങ്ങള്‍ ജി.സി.സി രാജ്യങ്ങളില്‍ ഇവര്‍ വിതരണം ചെയ്യുന്നു. പ്രമുഖ ഡ്രഗ് നിര്‍മാതാക്കളുടെ വിവിധ ശ്രേണികളിലെ ഫാര്‍മസ്യൂട്ടിക്കല്‍/ലൈഫ് സ്‌റ്റൈല്‍ ഉത്പന്നങ്ങളെല്ലാം വിതണം ചെയ്യുന്നുണ്ട്. ഇക്കൂട്ടത്തില്‍ മെഡിക്കല്‍ സപ്ലൈസില്‍ നിന്നുള്ള 10000ല്‍ അധികം ഉത്പന്നങ്ങള്‍ മുതല്‍ യൂറോപ്യന്‍ യൂണിയന്‍, നോര്‍ത്ത് അമേരിക്ക, ആസ്ട്രേലിയ, ഏഷ്യ എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത ജെനറിക് ഐറ്റംസ് വരെയുണ്ട്. ഇത്തരത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂതനമായ ഹെല്‍ത്ത് കെയര്‍ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചു കൊടുക്കുന്നതില്‍ നിഷ്‌കര്‍ഷ പുലര്‍ത്തുന്ന ഗ്രൂപ്പാണ് മെഡ്7.  

റീട്ടെയ്ല്‍ ഫാര്‍മസി രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച മെഡ്7-ന്റെ മുന്നേറ്റം വികസനത്തിന്റെ പാതയിലൂടെയായിരുന്നു. ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തെ ഏഴ് പ്രമുഖര്‍ സംയോജിച്ചു രൂപീകരിച്ച ഈ കമ്പനി, ഒമാന്‍, ഖത്തര്‍, ബഹറിന്‍ പോലുള്ള ജിസിസി രാജ്യങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. മെഡ്സെവന്‍ വണ്‍ എന്ന സ്വന്തം പ്രോഡക്ട് റേഞ്ചും വിപണിയിലെത്തിക്കുവാന്‍ ഗ്രൂപ്പിന് സാധിച്ചു. 

med

ജിസിസി രാജ്യങ്ങളില്‍ 200ലേറെ ഫാര്‍മസി ശൃംഖലകളുള്ള മെഡ്7ന് ഡ്രഗ് സ്റ്റോറുകള്‍ക്കു പുറമേ ഓണ്‍ലൈന്‍ സ്റ്റോറുകളും ക്ലിനിക്കുകളുമുണ്ട്. യുഎഇ, സൗദി അറേബ്യ, ഒമാന്‍, ബഹറിന്‍, ഇന്ത്യ എന്നിവിടങ്ങളിലാണ് ഫാര്‍മസികളുള്ളത്. യു.എ.ഇയില്‍ ക്ലിനിക്കുകളും ഡ്രഗ് സ്റ്റോറുകളുമുണ്ട്. യുഎഇയിലെ ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മെഡ്7 സ്ഥാപിച്ചതാണ് ഈ ക്ലിനിക്കുകള്‍. അനുഭവ സമ്പന്നരായ ഡോക്ടര്‍മാരുടെയും ന്ഴ്സുമാരുടെയും സേവനം ലഭ്യമാക്കുന്ന ക്ലിനിക്കുകളില്‍ അത്യാധുനിക ഉപകരണങ്ങളും സജ്ജീകരിച്ചിരിക്കുന്നു. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മാനേജ്മെന്റും തേര്‍ഡ് പാര്‍ട്ടി അഡ്മിനിസ്ട്രേഷന്‍ സര്‍വീസുകളും ഇവര്‍ നല്‍കുന്നുണ്ട്. റീട്ടെയ്ല്‍ ഫാര്‍മസി പോലെ മെഡ്7 ക്ലിനിക്കുകളും വളര്‍ച്ചയുടെ പാതയിലാണ്.

ഉയര്‍ന്ന യോഗ്യതയുള്ള മാനേജ്മെന്റ് ടീമും ഫാര്‍മസ്യൂട്ടിക്കല്‍, ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകളുമാണ് മെഡ്7ല്‍ ഉള്ളത്. ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുന്നതിനായി ഏറ്റവും നൂതനമായ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ളതും യൂസര്‍ ഫ്രണ്ട്ലിയുമായ സോഫ്റ്റ്വെയറാണ് ഉപയോഗിച്ചിട്ടുള്ളത്. മികച്ച സ്റ്റാഫ് ട്രെയിനിംഗ് പ്രോഗ്രാമുകളും ഉയര്‍ന്ന പിന്തുണ നല്‍കുന്ന ഫ്രാഞ്ചൈസി സര്‍വീസുകളും നിരവധി സി.എസ്.ആര്‍ പ്രവര്‍ത്തനങ്ങളും മെഡ്7നെ വേറിട്ടതാക്കുന്നു.
 
ഉപഭോക്താക്കള്‍ക്ക് എല്ലാ ഔട്ട്ലെറ്റുകളിലും മികച്ച സേവനം ലഭ്യമാക്കുന്നതില്‍ മെഡ്7 പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നു. ഈ ലക്ഷ്യത്തോടെ ഓപ്പറേഷന്‍സ്, സെയില്‍സ്, രജിസ്ട്രേഷന്‍, ഹ്യൂമന്‍ റിസോഴ്സസ് എന്നീ വിഭാഗങ്ങളിലായി പ്രഗത്ഭരായ ജീവനക്കാരുടെ ഒരു നിര തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. 

ഒരു കുടുംബത്തിന് ആവശ്യമായ എല്ലാ വിധ ഉത്പന്നങ്ങളും മെഡ്7ല്‍ ലഭ്യമാണ്. ബേബി കെയര്‍, സ്‌കിന്‍ കെയര്‍, ലൈഫ്സ്‌റ്റൈല്‍, നുട്രീഷ്യന്‍, മദര്‍ കെയര്‍ ഉല്‍പ്പന്നങ്ങളെല്ലാം ഇക്കൂട്ടത്തിലുണ്ട്. അവയെല്ലാം ഗുണമേന്മയില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവയുമാണ്. അമ്മയുടേതു പോലുള്ള ശ്രദ്ധയോടെ ഉപഭോക്താക്കളുടെ ആരോഗ്യം കാക്കാന്‍, രോഗം മൂലം വേദന അനുഭവിക്കുന്നവരുടെ ആരോഗ്യം വീണ്ടെടുക്കാന്‍ മെഡ്7 പുലര്‍ത്തുന്ന ജാഗ്രതയാണ് അവരെ മെഡിക്കല്‍ ഹെല്‍ത്ത് കെയര്‍ രംഗത്തെ മുന്‍നിര കമ്പനിയായി എന്നും നിലനിര്‍ത്തുന്നത്.