ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറില്‍ ആരോഗ്യ പരിപാലനത്തിന് അതിരുകളില്ല. 1987 ല്‍ ഒരേയൊരു മെഡിക്കല്‍ സെന്റര്‍ മാത്രമായി ആരംഭിച്ച ഗ്രൂപ്പ്, ഇന്ന് ആരോഗ്യപരിപാലന രംഗത്ത് നവീനതയുടെയും പരിധികളില്ലാത്ത പരിചരണത്തെയും പ്രതിനിധാനം ചെയ്യുന്നു. 30 വര്‍ഷത്തെ പാരമ്പര്യമുള്ള ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന് ഇപ്പോള്‍ ഒന്‍പത് രാജ്യങ്ങളിലായി 18 ആശുപത്രികളുണ്ട്; 19151 ജീവനക്കാരും 2031 ഡോക്ടര്‍മാരുമുണ്ട്. MENA (Middle East and North Africa) റീജിയണിലെ ഏറ്റവും വലുതും അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്നതുമായ കൂട്ടായ്മകളിലൊന്നായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍, ആരോഗ്യപരിപാലരംഗത്ത് എല്ലാ തരത്തിലുള്ള സേവനങ്ങള്‍ നല്കുന്നു. വിസ്തൃതമായ ആ പോര്‍ട്ട്ഫോളിയോയില്‍ ആശുപത്രികളും ക്ലിനിക്കുകളും ഡയഗ്നോസ്റ്റിക് സെന്ററുകളും റീറ്റെയ്ല്‍ ഫാര്‍മസികളും ഉള്‍പ്പെടുന്നു.
വൈദ്യശാസ്ത്ര രംഗത്ത് നവീനത, മികവിന്റെ സംസ്കാരം എന്നിവയാല്‍ പ്രേരിതമായി ലോകോത്തര നിലവാരത്തിലുള്ള രോഗീകേന്ദ്രീകൃതമായ ആശുപത്രികള്‍ സ്ഥാപിക്കുവാനായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ നടത്തുന്ന പരിശ്രമത്തിന്റെ തുടര്‍ച്ചയാണ് ദുബായിലെ ആസ്റ്റര്‍ ഹോസ്പിറ്റല്‍. രോഗികളുടെ സുഖവും സ്വാസ്ഥ്യവും മനസില്‍ സൂക്ഷിച്ചുകൊണ്ടാണ് ഈ ആശുപത്രിയിലെ എല്ലാ കാര്യങ്ങളും രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. സ്വച്ഛമായ അന്തരീക്ഷവും വിശാലമായ അകത്തളങ്ങളും നൂതനമായ സംവിധാനങ്ങളും രോഗസൗഖ്യത്തിന് പ്രേരകമായ വിധത്തില്‍ പോസിറ്റീവായ അന്തരീക്ഷം സൃഷ്ടിക്കുന്നു.
ഏറ്റവും നവീനമായ നിയോനേറ്റല്‍ ഇന്റന്‍സിവ് കെയര്‍ യൂണിറ്റോടു കൂടിയ യുഎഇയിലെ ആസ്റ്റര്‍ ഹോസ്പിറ്റല്‍, ഒരു കുടക്കീഴില് വിവിധ സ്പെഷ്യാലിറ്റികളിലുള്ള ചികിത്സകളും ശസ്ത്രക്രിയകളും ലഭ്യമാക്കുന്നു. എല്ലാ ഡിപ്പാര്‍ട്ട്മെന്റുകളിലും പ്രത്യേക പരിശീലനം നേടിയ മെഡിക്കല്‍ സംഘവും പൂര്‍ണ സജ്ജീകരണങ്ങളോടു കൂടിയ സൗകര്യങ്ങളുമുണ്ട്. കണ്‍സള്‍ന്റ് ഡോക്ടര്‍മാര്‍, ശസ്ത്രക്രിയാ വിദഗ്ധര്‍, പരിശീലനം നേടിയ നഴ്സുമാര്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവര്‍ക്കു പുറമേ അനുബന്ധ മേഖലയിലെ ജീവനക്കാരും ഇതില്‍ ഉള്‍ക്കൊള്ളുന്നു.
അതിവേഗം വളര്‍ന്നു വരുന്ന ഒരു പ്രമുഖ മെഡിക്കല്‍ ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ് ഇന്ത്യ. മറ്റ് വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ആരോഗ്യപരിപാലന ചെലവുകളുടെ കാര്യത്തില്‍ ഇന്ത്യ വളരെയേറെ മത്സരസ്വഭാവമുള്ളതാണ്. അതുകൊണ്ടുതന്നെ ഏഷ്യയുടെ തെക്കുകിഴക്കന്‍ ഭാഗങ്ങളില്‍ നിന്നും MENA റീജിയനുകളില്‍ നിന്നുമുള്ള രോഗികള്‍ക്ക് ഇന്ത്യ ഏറെ ആകര്‍ഷകമാണ്. ഡൊമസ്റ്റിക് മെഡിക്കല്‍ വാല്യൂ ട്രാവലര്‍മാര്‍ക്ക് ഇന്ത്യയിലെ എല്ലാപ്രമുഖ നഗരങ്ങളില്‍ നിന്നും ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് പെട്ടെന്ന് എത്താനും സാധിക്കുന്നു. MENA റീജിയണില്‍ നിന്നെത്തുന്ന മെഡിക്കല്‍ വാല്യു ട്രാവലേഴ്സിന്, എല്ലാവിധ സൗകര്യങ്ങളും ഇന്ത്യയിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളില്‍ ലഭ്യമാണ്.
ഡിസംബര്‍ 14, 15 തീയതികളില്‍ ഷാര്‍ജ എക്സ്പോ സെന്ററില്‍ നടക്കുന്ന കേരള ഹെല്‍ത്ത് എക്സ്പോയില്‍ ആസ്റ്ററിന്റെ സ്റ്റാളുകള്‍ ഉണ്ടായിരിക്കും. A9, A10, A11 എന്നിവയാണ് സ്റ്റാള്‍ നമ്പറുകള്‍. ഇവിടെ ആസ്റ്റര്‍ നല്കുന്ന ഫ്രീ ഹെല്‍ത്ത് ചെക്ക് അപ്പ്, ഡിസ്കൗണ്ട് വൗച്ചറുകള്‍, ഗുഡി ബാഗുകള്‍ ഇവ ലഭ്യമാണ്. അതിലുപരി, ആസ്റ്റര്‍ ടീമിന്റെ ഭാഗമാകാന്‍ താല്പര്യമുണ്ടെങ്കില്, ആസ്റ്ററിന്റെ എച്ച്ആര്‍ ഓഫീസര്‍മാരെ കണ്ട് നിങ്ങളുടെ സിവി നല്കുവാനുള്ള അവസരവും കേരള ഹെല്‍ത്ത് എക്സ്പോയില്‍ ഉണ്ടായിരിക്കുന്നതാണ്.