തിരുവല്ലയിലെ ഏറ്റവും മികച്ച സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ എന്ന പെരുമയോടെ 2014ല്‍ പ്രവര്‍ത്തനമാരംഭിച്ച ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ ഇതിനകം കേരളത്തിനകത്തും പുറത്തും മികവിന്റെ പേരില്‍ ശ്രദ്ധ നേടി. 2016ല്‍ ഇവിടെ മെഡിക്കല്‍ കോളജ് ആരംഭിച്ചു. ലോകത്തെ ഏറ്റവും ചെറിയ ലെഡ്ലെസ് പേസ്മേക്കര്‍ ശസ്ത്രക്രിയ വിജയകരമായി നടത്തിയതുള്‍പ്പെടെ ചികിത്സാരംഗത്ത് നിരവധി നേട്ടങ്ങള്‍ ഈ ആശുപത്രി കൈവരിച്ചു.

പത്ത് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയാ സൗകര്യമൊരുക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ ഹൃദ്യം പദ്ധതിയുടെ പാനലില്‍ ഉണ്ടായിരുന്ന ആറ് ആശുപത്രികളിലൊന്ന് ബിലീവേഴ്സ് ചര്‍ച്ച് ഹോസ്പിറ്റലായിരുന്നു. നേട്ടങ്ങളുടെയും അംഗീകാരങ്ങളുടെയും ഈ പട്ടികയ്ക്ക് ദൈര്‍ഘ്യമേറെയുണ്ട്.

അര്‍പ്പണബോധമുള്ള പ്രഗത്ഭരായ ഡോക്ടര്‍മാര്‍, അത്യാധുനിക ചികിത്സാസംവിധാനങ്ങള്‍, താരതമ്യേന കുറഞ്ഞ ചികിത്സാചെലവ്... ഇതൊക്കെയാണ് ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ഹോസ്പിറ്റലിനെ വേറിട്ടതാക്കുന്നത്. സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ സമഗ്ര ചികിത്സ ലഭ്യമാക്കുന്ന ഈ ആശുപത്രി തിരുവല്ലയിലെ കുറ്റപ്പുഴയിലെ സെന്റ് തോമസ് നഗറിലെ 25 ഏക്കറില്‍ സ്ഥിതി ചെയ്യുന്നു. 

NICU

ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എല്ലാ സംവിധാനങ്ങളോടും കൂടിയ 28 ഡിപ്പാര്‍ട്ട്മെന്റുകളുണ്ട്. അവയെ സെന്റര്‍ ഓഫ് എക്സലന്‍സ്, ഹയര്‍ സ്പെഷ്യാലിറ്റി, സ്പെഷ്യാലിറ്റി എന്നിങ്ങനെ മൂന്ന് ചികിത്സാ വിഭാഗങ്ങളായി ക്രമീകരിച്ചിരിക്കുന്നു. ആറ് സെന്റര്‍ ഓഫ് എക്സലന്‍സ് വിഭാഗങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.

ഇന്റര്‍ നാഷണല്‍ ഹാര്‍ട്ട് സെന്റര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റീനല്‍ ഡിസീസ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്യാന്‍സര്‍ കെയര്‍, അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ ഒബ്സ്റ്റെട്രിക്സ് ആന്‍ഡ് ഗൈനക്കോളജി, അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ ഓര്‍ത്തോപീഡിക്സ് ആന്‍ഡ് ട്രോമറ്റോളജി, റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്റ്ററോഎന്ററോളജി, ഹെപ്പറ്റോളജി & ട്രാന്‍സ്പ്ലാന്റേഷന്‍ എന്നിവയാണ് മികവിന്റെ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന ആറ് വിഭാഗങ്ങള്‍. ഇതിലെ ഹാര്‍ട്ട് സെന്ററില്‍ അഡള്‍റ്റ് കാര്‍ഡിയോളജി, പീഡിയാട്രിക് ആന്‍ഡ് അഡള്‍റ്റ് കോന്‍ജനിറ്റല്‍ കാര്‍ഡിയോളജി, കാര്‍ഡിയോതൊറാസിക് ആന്‍ഡ് വാസ്‌കുലാര്‍ സര്‍ജറി എന്നീ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു. റീനല്‍ സ്റ്റഡീസിന്റെ കീഴില്‍ നെഫ്രോളജി, യൂറോളജി ഡിപ്പാര്‍ട്ട്മെന്റുകള്‍ പ്രവര്‍ത്തിക്കുന്നു. ക്യാന്‍സര്‍ കെയറില്‍ ഗ്യാസ്ട്രിക് ഓങ്കോളജി, ഗൈനക് ഓങ്കോളജി, ഹെഡ് ആന്‍ഡ് നെക് ഓങ്കോസര്‍ജറി എന്നീ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

ഏഴ് ഹയര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്‍ഡോക്രൈനോളജി, നിയോനേറ്റോളജി, ന്യൂറോളജി & ഇന്റര്‍വെന്‍ഷന്‍ ന്യൂറോളജി, ന്യൂറോ സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി, പള്‍മനോളജി, റിപ്രോഡക്ടിവ് ആന്‍ഡ് ഫീറ്റല്‍ മെഡിസിന്‍ എന്നീ ഡിപ്പാര്‍ട്ട്മെന്റുകളാണ്. ഇതിനു പുറമേ ഡെന്റല്‍, ഡെര്‍മറ്റോളജി, ഇഎന്‍ടി & ഹെഡ് ആന്‍ഡ് നെക്ക് സര്‍ജറി, ഫാമിലി മെഡിസിന്‍, ഇന്റേണല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഒഫ്താല്‍മോളജി, പീഡിയാട്രിക്സ്, സൈക്യാട്രി, പാലിയേറ്റിവ് മെഡിസിന്‍, ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ എന്നീ സ്പെഷ്യാലിറ്റികളും ഇവിടെയുണ്ട്. 

Believers Church

സമഗ്രമായ ഹെല്‍ത് ചെക്കപ്പും ഇവിടെ ലഭ്യമാണ്. എല്ലാ രക്തപരിശോധനകള്‍ക്കും പുറമേ, 3- ടെസ്ലാ എംആര്‍ഐ സ്‌കാന്‍, എക്സ് റേകള്‍, അള്‍ട്രാസൗണ്ട്, ടിഎംടി, ഇസിജി, പള്‍മനറി ഫങ്ഷന്‍ ടെസ്റ്റുകള്‍, എക്കോകാര്‍ഡിയോഗ്രഫി തുടങ്ങിയ പരിശോധനകളെല്ലാം ഹെല്‍ത്ത് ചെക്കപ്പിന്റെ ഭാഗമായുണ്ട്.

ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആകെ 500 കിടക്കകളാണുള്ളത്. അതില്‍ ഡേ കെയര്‍ ബെഡുകളും ഒബ്സര്‍വേഷന്‍ ബെഡുകളും ഉള്‍പ്പെടുന്നു. നൂനതവും അത്യാധുനികവുമായ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതാണ് ഇവിടുത്തെ ഓപ്പറേഷന്‍ തീയേറ്ററുകള്‍. നോര്‍മല്‍, ഹൈ റിസ്‌ക് പ്രഗ്‌നന്‍സികള്‍ കൈകാര്യം ചെയ്യാവുന്ന സജ്ജീകരണങ്ങളോടു കൂടിയതാണ് ലേബര്‍ റൂം. ഗ്യാസ്റ്ററോഎന്ററോളജി, ബ്രോങ്കോസ്‌കോപി & യൂറോളജി സൗകര്യങ്ങളോടു കൂടിയ എന്‍ഡോസ്‌കോപ്പി റൂം ഇവിടെയുണ്ട്.      

നാഷണല്‍ അക്രെഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്സ് (എന്‍എബിഎച്ച്) അക്രെഡിറ്റേഷനുള്ള ഈ ആശുപത്രിക്ക് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ഓഫ് മെറിറ്റ് ലഭിച്ചിട്ടുണ്ട്. പ്രവര്‍ത്തനമാരംഭിച്ച് മൂന്ന് വര്‍ഷത്തിനുള്ളില്‍ എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ ആശുപത്രിയാണ് ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍.


കൂടുതല്‍ വിവരങ്ങള്‍ക്ക്

Believers Church Medical College Hospital
Post Box No: 31, St. Thomas Nagar,
Kuttapuzha P.O., Thiruvalla 689103

Contact :+914692703100 , +914692703101 
Email Address : info@bcmch.org