Dr.ഡോ.സോമിത് കുമാര്‍ 

(ഡയറക്ടര്‍ റിസര്‍ച്ച്, എവിപി റിസര്‍ച്ച് ഫൗണ്ടേഷന്‍, കോയമ്പത്തൂര്‍ ആന്‍ഡ് സിഇഒ എവിപി ബാള്‍ട്ടിക്‌സ് എ യൂറോപ്യന്‍ വെന്‍ച്വര്‍ ഓഫ് എവിപി, ഇന്ത്യ)

ഞ്ചകര്‍മ്മ ചികിത്സയില്‍ പ്രാഗത്ഭ്യം തെളിയിച്ച ആയുര്‍വേദ ഡോക്ടറാണ് സോമിത് കുമാര്‍. സ്‌പെക്ട്രം ഓഫ് മെറ്റബോളിക്, ന്യൂറോഎന്‍ഡോക്രൈന്‍ ഡിസോഡര്‍, റൂമറ്റോളജിക് സ്‌കിന്‍ ആന്‍ഡ് ഓട്ടോഇമ്മ്യൂണ്‍ ഡിസോഡറുകള്‍ എന്നിവയിലും നൈപുണ്യം തെളിയിച്ചിട്ടുണ്ട്. 

ആയുര്‍വേദത്തിന്റ അടിസ്ഥാനം ത്രിദോഷ സിദ്ധാന്തമാണ്. ജീവിതശൈലി, ഭക്ഷണക്രമീകരണം, യോഗ, കൊഗ്നിറ്റീവ് കൗണ്‍സിലിങ് എന്നിവ ഉള്‍പ്പെടുന്ന ചികിത്സാരീതിയാണ് ഡോ.സോമിത് പിന്തുടരുന്നത്. നിരവധി അന്തര്‍ദേശീയ സെമിനാറുകള്‍ അവതരിപ്പിക്കുന്നതിനായി ലോകത്തിന്റെ നാനാഭാഗത്തുനിന്നും അദ്ദേഹത്തിന് ക്ഷണം ലഭിച്ചിട്ടുണ്ട്. മലേഷ്യ, നെതര്‍ലാന്‍ഡ്‌സ്, ലിത്വാനിയ, സിംഗപ്പൂര്‍, ബ്രസീല്‍, തുര്‍ക്കി, സ്ലോവേനിയ, ഹങ്കറി, പോളണ്ട്, ഇറ്റലി, ലാത്വിയ തുടങ്ങി നിരവധി രാജ്യങ്ങളില്‍ അക്കാദമിക് പ്രഭാഷണങ്ങളും സെമിനാറുകളും നയിച്ചിട്ടുണ്ട്. 

ദ്രവ്യ ഗുണയില്‍ (ആയുര്‍വേദം ഫാര്‍മകോളജി) ബിരുദാനന്തരബിരുദം പൂര്‍ത്തിയാക്കിയ സോമിത് ഇപ്പോള്‍ ലാത്വിയ സര്‍വകലാശാലയിലെ മോളിക്യുലാര്‍ ബയോളജി വിഭാഗത്തിലാണ് ഗവേഷണം നടത്തുകയാണ്. പ്രമേഹരോഗവുമായി ബന്ധപ്പെട്ടുള്ള മുറിവുകളെ ഭേദമാക്കുന്നതിന് സഹായിക്കുന്ന ആയുര്‍വേദ അടിസ്ഥാനത്തിലുള്ള ഫോര്‍മുലേഷന്റെ പിറകിലുളള മോളിക്യുലര്‍ മെക്കാനിസത്തെ കുറിച്ച് മനസ്സിലാക്കുന്നതിനും അതേക്കുറിച്ച് കൃത്യമായ വ്യാഖ്യാനം നല്‍കാനുമാണ് ഡോക്ടറുടെ ശ്രമം. ക്ലിനിക്കല്‍ റിസെര്‍ച്ചും ആയുര്‍വേദത്തിലെ റിവേഴ്‌സ് ഫാര്‍മകോളജിയും ഉള്‍പ്പെടുന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ഗവേഷണ പ്രവര്‍ത്തനങ്ങള്‍. 

നിലവില്‍ കോയമ്പത്തൂരിലെ എവിപി റിസെര്‍ച്ച് ഫൗണ്ടേഷന്റെ ഡയറക്ടര്‍ റിസെര്‍ച്ചും എവിപിയുടെ യുറോപ്യന്‍ ഉദ്യമമായ എവിപി ബാള്‍ടിക്‌സിന്റെ സിഇഒയുമാണ് ലാത്വിയ സര്‍വകലാശാലയിലെ യൂണിവേഴ്‌സിറ്റി ലെക്ചററുമാണ് ഡോ.സോമിത് കുമാര്‍. ബ്രസീല്‍, അര്‍ജന്റീന, ചിലി, ജപ്പാന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്, ലാത്വിയ എന്നിവടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കായുള്ള റെഗുലര്‍ ഷോര്‍ട്ട് ടേം ആയുര്‍വേദ ഒറിയന്റേഷന്‍ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്ന എവിപി ട്രെയിനിങ് അക്കാദമിയുടെ കോര്‍ ഫാക്കള്‍ട്ടി മെമ്പറായും സേവനമനുഷ്ഠിക്കുന്നുണ്ട്.