മൂത്രാശയ രോഗങ്ങള്‍ സാധാരണ സ്ത്രീകളിലാണ് കൂടുതല്‍ കണ്ടുവരുന്നത്. പുരുഷന്മാരുടെയും സ്ത്രീകളുടെയും ലിംഗപരമായ വ്യത്യാസമാണ് ഇതിനു കാരണം. വൃക്കകള്‍, യൂറിട്ടര്‍, ബ്ലാഡര്‍ എന്നീ ഭാഗങ്ങള്‍ ഒരുപോലെയാണ്. അതില്‍ വരുന്ന അസുഖങ്ങളും ഒരുപോലെയാണ്. എന്നാല്‍ മൂത്രസഞ്ചി മുതല്‍ മൂത്രക്കുഴൽ പുറത്തേക്ക് വരുന്നതു വരെയുള്ള അവയവങ്ങളില്‍ വ്യത്യാസമുണ്ട്. സ്ത്രീകളുടെ മൂത്രക്കുഴല്‍ നാലോ അഞ്ചോ സെന്റീമീറ്റര്‍ മാത്രമേയുള്ളു. അതുകൊണ്ട് മൂത്രാശയ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. വളരെ വേഗത്തില്‍ അണുബാധ ഉണ്ടാകുന്നതാണ്. എന്നാല്‍ പുരുഷന്മാരില്‍ 15 മുതല്‍ 20 സെന്റീമീറ്റര്‍ വരെ നീളമുള്ള മൂത്രക്കുഴലുണ്ട്. അതുകൊണ്ട് തന്നെ പുരുഷന്മാരില്‍ മൂത്രാശയ അണുബാധകള്‍ എത്താന്‍ സമയമെടുക്കും. അതുകൊണ്ട് തന്നെ മൂത്രാശയ രോഗങ്ങള്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളിലാണ്.

പ്രധാന കാരണങ്ങള്‍
ശരീരത്തില്‍ നിന്നുള്ള അണുക്കള്‍ മൂത്രാശയപഥത്തില്‍ കയറി അമിതമായി ഇന്‍ഫെക്ഷന്‍ ഉണ്ടാകുന്നതിലൂടെയാണ് മൂത്രാശയ രോഗങ്ങള്‍ ഉണ്ടാകുന്നത്. 

എന്താണ് മൂത്രാശയ പഥം?
വൃക്കയില്‍ നിന്ന് മൂത്രം താഴേക്ക് വന്ന് യൂറിട്ടര്‍ എന്നു പറയുന്ന ചെറിയ ട്യൂബിലൂടെ മൂത്രം അരിച്ചു വന്ന് മൂത്രസഞ്ചിയില്‍  സംഭരിച്ച് മൂത്രക്കുഴലിലൂടെയാണ് പുറത്തേക്ക് പോകുന്നത്. വൃക്ക, യൂറിട്ടര്‍, ബ്ലാഡര്‍ എന്നിവയടങ്ങുന്നതാണ് മൂത്രാശയപഥം. ശരീരത്തിന്റെ ഏറ്റവും പിറകിലെ ഭിത്തിയോട് ചേര്‍ന്ന് വയറിന് പിറകിലായി റീഡ്രോപെറിറ്റോണിയത്തില്‍ വെച്ചിരിക്കുന്ന സംവിധാനമാണ് യൂറിനറി സിസ്റ്റം അഥവാ മൂത്രാശയപഥം.

(എറണാകുളം ലേക്ക് ഷോർ, പി.വി.എസ്. ആശുപത്രിയകളിലെ  താക്കോൽദ്വാര ശസ്ത്രക്രിയ, വൃക്ക മാറ്റിവക്കൽ ശസ്ത്രക്രിയ വിഭാഗം മേധാവിയാണ്)

മൂത്രാശയ രോഗങ്ങളെക്കേുറിച്ച് യൂറോളജിസ്റ്റ് ഡോ. ജോര്‍ജ് .പി. അബ്രഹാമുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം കാണാന്‍ വീഡിയോ സന്ദര്‍ശിക്കുക.

 

content highlight: dr. george.p.ebraham live