കേരളത്തിലെ മികച്ച വന്ധ്യതാ ചികിത്സ വിദഗ്ധനാണ് ഡോ. സിറിയക് പാപ്പച്ചന്. അടൂര്‍ ലൈഫ്ലൈന് ആശുപത്രിയിലാണ് സേവനമനുഷ്ഠിക്കുന്നത്. അയ്യായിരത്തിലധികം സര്‍ജറികളാണ് ഡോക്ടര്‍ സിറിയക് നടത്തിയിട്ടുള്ളത്.
2009 ല്‍ കര്‍ണാടക രാജീവ് ഗാന്ധി സര്‍വകലാശാലയില്‍ നിന്ന് എം.ബി.ബി.എസും 2012ല്‍ ഗൈനക്കോളജിയില്‍ അണ്ണാമലൈ സര്‍വകലാശാലയില്‍ നിന്ന് എം.ഡി.യും കരസ്ഥമാക്കി.
അണ്ണാമലൈ സര്‍വകലാശാല, തിരുവനന്തപുരം ശ്രീ അവിട്ടം തിരുനാള്‍ ആശുപത്രി എന്നിവിടങ്ങളിലും അടൂര്‍ ലൈഫ്ലൈന് ആശുപത്രിയിലും 100 ഗൈനോക്കോളജിസ്റ്റുകള്ക്കായി നടത്തിയ ഗൈനക് എന്‍ഡോസ്കോപി ശില്പശാലയ്ക്ക് നേതൃത്വം വഹിച്ചിട്ടുണ്ട്.
അമേരിക്കന്‍ അസോസിയേഷന് ഓഫ് ഗൈനക്കോളജിക് ലെപ്രോസ്ക്കോപിക്( infertility segment), ഓള് ഇന്ത്യ ഫോഗ്സി(best poster), ജഗദീശ്വരി മിശ്ര അവാര്‍ഡ് എന്നീ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.