Dr. Shawnഡോ.ഷോണ്‍ ടി.ജോസഫ്  
(ഹെഡ് ആന്റ് നെക്ക് സര്‍ജിക്കല്‍ ഓങ്കോജളി വിഭാഗം മേധാവി, വിപിഎസ് ലേക്‌ഷോര്‍ ഹോസ്പിറ്റല്‍, എറണാകുളം)

ര്‍ബുദ ചികിത്സാരംഗത്തെ മുന്‍നിര ഡോക്ടര്‍ന്മാരിലൊരാളാണ് ഡോ.ഷോണ്‍ ടി. ജോസഫ്. വദനഗഹ്വരം, തൈറോയിഡ്, ശ്വാസനാളത്തിലെ ദ്വാരം തുടങ്ങി തലയുടെയും കഴുത്തിന്റെയും ഭാഗങ്ങളിലായി ഉണ്ടാകുന്ന കാന്‍സര്‍ ചികിത്സയില്‍ വിദഗ്ധനാണ് ഡോ. ഷോണ്‍ ടി ജോസഫ്. കഴുത്തിനും തലയ്ക്കുമുണ്ടാകുന്ന വൈകല്യങ്ങള്‍ ശസ്ത്രക്രിയയിലൂടെ മാറ്റുന്നതിലും വൈദഗ്ധ്യം തെളിയിച്ചിട്ടുണ്ട്. 

രാജ്യത്ത് ആദ്യമായി വിജയകരമായി പൂര്‍ത്തിയാക്കിയ ശബ്ദം നഷ്ടപ്പെടാതെ ശബ്ദനാളത്തിലെ അര്‍ബുദം നീക്കം ചെയ്ത ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ വ്യക്തിയാണ് ഡോ.ഷോണ്‍. മൈക്രോവാസ്‌കുലര്‍ ശസ്ത്രക്രിയയിലൂടെ മുറിച്ച ഭാഗം പുനര്‍നിര്‍മിച്ചാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. ഇപ്രകാരം ശസ്ത്രക്രിയക്ക് വിധേയനാകുന്ന വ്യക്തിക്ക് ശബ്ദം നഷ്ടപ്പെടില്ലെന്ന് മാത്രമല്ല ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടില്ല. 

2014 മുതല്‍ എറണാകുളം വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയില്‍ ഹെഡ് ആന്റ് നെക്ക് സര്‍ജിക്കല്‍ ഓങ്കോജളി വിഭാഗം മേധാവിയാണ് ഡോ. ഷോണ്‍. ടി. ജോസഫ്. ശസ്ത്രക്രിയകളെ കുറിച്ചും ഗവേഷണങ്ങളെ കുറിച്ചും നിരവധി അന്താരാഷ്ട്ര മാസികകളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയും ദേശീയ അന്തര്‍ദേശീയ സമ്മേളനങ്ങളില്‍ പേപ്പര്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും എം.ബി.ബി.എസും അഹമ്മദാബാദ് ബി ജെ മെഡിക്കല്‍ കോളേജ് ആന്റ് സിവില്‍ ഹോസ്പിറ്റലില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്നും ഇഎന്‍ടിയില്‍ എംഎസ് ഒന്നാം റാങ്കോടെയാണ് ഇദ്ദേഹം പാസ്സായത്. ഇന്ത്യയിലെ മികച്ച കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലൊന്നായ മുംബൈ ടാറ്റ മെമ്മോറിയല്‍ സെന്ററില്‍ നിന്ന് സര്‍ജിക്കല്‍ ഓങ്കോളജിയിലും സീനിയര്‍ റസിഡന്റ്സി ഇന്‍ സര്‍ജിക്കല്‍ ഓങ്കോളജിയിലും പോസ്റ്റ് ഡോക്ട്രല്‍ സര്‍ട്ടിഫിക്കേഷന്‍ ട്രെയിനിങ് നേടിയിട്ടുണ്ട്. കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ഹെഡ് ആന്റ് നെക്ക് സര്‍ജറി വിഭാഗത്തില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.