Dr. Georgyഡോ. ജോര്‍ജി കെ. നൈനാന്‍ 
(ഡി.എം.എഫ്ഐഎസ് എന്‍., എഫ്, ആര്‍,സി,പി),സിനീയര്‍ കണ്‍സള്‍ട്ട്ന്റ് നെഫ്രൊളജിസ്റ്റ്, പി.വി.എസ്.എം & ലേക്‌ഷോര്‍ ഹോസ്പറ്റില്‍, കൊച്ചി 

വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ കേരളത്തില്‍ നിന്നുള്ള അതികായനാണ് ഡോ.ജോര്‍ജി കെ നൈനാന്‍. വൃക്കരോഗങ്ങള്‍ തുടക്കത്തിലെ കണ്ടെത്തുന്നതില്‍ കേരളത്തിലെ ഏറ്റവും പ്രമുഖനായ ഡോക്ടറാണ് ഇദ്ദേഹം. കേരളത്തില്‍ ആദ്യമായി മരണാനന്തര വൃക്ക മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത് ഡോ.ജോര്‍ജി കെ.നൈനാന്റെ നേത്വത്വത്തിലായിരുന്നു.

കൂടാതെ 20 വര്‍ഷത്തെ സേവനത്തിനിടയില്‍ 1500 ല്‍ കൂടുതല്‍ വൃക്ക മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയും മരണാനന്തരം അവയവം മാറ്റി വയ്ക്കുന്ന 66 ല്‍ പരം ശസ്ത്രക്രിയകളും ഡോ.ജോര്‍ജി കെ. നൈനാന്റെ നേത്യത്വത്തില്‍ കേരള നെറ്റ്‌വര്‍ക്ക് ഓര്‍ഗന്‍ ഷെയറിങ് പ്രോഗ്രാമിലൂടെ (knos) നടത്തിയിട്ടുണ്ട്. ഇതുകൂടാതെ എലിപ്പനി തുടക്കത്തിലെ തിരിച്ചറിയുന്ന, എലിപ്പനി പ്രതിരോധ ചികിത്സരീതികളെ ഇത്ര ജനകീയമാക്കിയതിനു പിന്നില്‍ ഡോ ജോര്‍ജിയുടെ പ്രയ്തനവും ഉണ്ട്.

17 വര്‍ഷം തിരുവനന്തപുരം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പറ്റിലില്‍ കണ്‍സള്‍ട്ടന്റ് നെഫ്രോളജിസ്റ്റായി സേവനം അനുഷ്ഠിച്ചിരുന്ന ഡോ.ജോര്‍ജി ഇപ്പോള്‍ കൊച്ചി പി.വി.എസ്.എം & ലേക്‌ഷോര്‍ ഹോസ്പറ്റില്‍ സിനീയര്‍ കണ്‍സള്‍ട്ടന്റ് നെഫ്രോളജിസ്റ്റായി സേവനമനുഷ്ഠിച്ചു വരുന്നു. സൊസൈറ്റി ഓഫ് ഓര്‍ഗന്‍ റിട്രവല്‍ &  ട്രാന്‍സ്പ്ലാന്റേഷന്റെ( സോര്‍ട്ട്) തുടക്കകാരന്‍ കൂടിയാണ് ജോര്‍ജി. കൂടാതെ ഇന്ത്യന്‍ മെഡിക്കാന്‍ അസോസിയേഷന്റെ സജീവ അംഗമാണു ഡോക്ടര്‍ ജോര്‍ജി.

2005 ഡിസംബറില്‍ കൊച്ചിയില്‍ വച്ച് നടന്ന ഇന്ത്യന്‍ സൊസൈറ്റി ഓഫ് നെഫ്രോളജിയുടെ (inscon) 36 -ാം നാഷണല്‍ കോണ്‍ഫ്രണ്‍സ്  ഡോക്ടര്‍ ജോര്‍ജിയുടെ നേത്യത്വത്തില്‍ സംഘടിപ്പിച്ചു. ഈ മീറ്റിങ്ങില്‍ വച്ച് ഫെലോ ഓഫ് ദി ഇന്ത്യന്‍ സൊസൈറ്റി ഓഫ് നെഫ്രോളജി (fins) അവാര്‍ഡ് ലഭിച്ചു. 2009 ല്‍ കൊച്ചിയില്‍ വച്ച് നടന്ന 6-മത് ഇന്റര്‍നാഷണല്‍ ലെപ്റ്റോസ്പിറോസിസ് സൊസൈറ്റി മീറ്റിങ് സംഘടിപ്പിച്ചു. 2010 ല്‍ ഗ്ലാസ്‌കോ യൂണിവേഴ്സിറ്റിയുടെ റോയല്‍ കോളേജ് ഓഫ് ഫിസിഷന്‍ (frcp) അവാര്‍ഡും ഡോ ജോര്‍ജി കെ നൈനാന് ലഭിച്ചിട്ടുണ്ട്. 

1975 ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നാണ് എംബിബിഎസ് നേടിയത്. തുടര്‍ന്ന് ചണ്ഡീഗഢ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്ന് പോസ്റ്റ് ഗ്രാജുവേഷന്‍ കരസ്ഥമാക്കി.