ഡോ. എസ് അബ്ദുള്‍ ഖാദര്‍ (ഹൃദ്രോഗ വിഭാഗം മേധാവി അമല മെഡിക്കല്‍ കോളേജ്, തൃശ്ശൂര്‍)
ഹൃദ്രോഗ വിഭാഗത്തിലെ രാജ്യത്തെ പേരുകേട്ട ഡോക്ടര്‍മാരിലൊരാളാണ് ഡോ.എസ്.അബ്ദുള്‍ ഖാദര്‍. 2012 മുതല്‍ അമല മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗം പ്രൊഫസറാണ്.
1997ല്‍ റുമാറ്റിക് ഫീവറിനെയും റുമാറ്റിക് ഹാര്‍ട്ട് ഡിസീസിനെയും പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി റുമാറ്റിക് ഹാര്‍ട്ട് ക്ലബ് ഇന്ത്യ എന്ന എന്‍ജിഒയ്ക്ക് തുടക്കം കുറിച്ചു. 2017 മുതല്‍ കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ ആര്‍എച്ച്ഡി കൗണ്‍സിലിന്റെ നാഷണല്‍ കണ്‍വീനറാണ്.
സിഎസ്ഐ, ഐഎംഎസ്, എപിഐ , ഐസിസി, ഐസിസികെ എന്നിവയിലെ അംഗമാണ്. 2012ല്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ഫോര്മര് ഫാക്കല്‍ട്ടി ഫോറം തുടങ്ങുകയും അതിന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നുമുണ്ട്.
ഹൃദ്രോഗവും ഫാബിയുടെ സംശയങ്ങളും ഹൃദയത്തിന്റെ രഹസ്യങ്ങള്‍ എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. നാഷണല്‍ ഇന്റര്‍നാഷണല്‍ ജേര്‍ണലുകളിലായി പതിനഞ്ചോളം ശാസ്ത്രസംബന്ധമായ ആര്‍ട്ടിക്കിളുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാര്‍ഡിയോളജി സംബന്ധമായ സംസ്ഥാന ദേശീയ കോണ്‍ഫറന്‍സുകളില്‍ പേപ്പറുകള്‍ അവതരിപ്പിക്കുകയും ചെയര്‍മാനും വിധികര്‍ത്താവുമായി സെഷനുകളില്‍ പങ്കെടുത്തിട്ടുമുണ്ട്.
2003 മുതല്‍ 2005 വരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കാര്‍ഡിയോളജി വിഭാഗം പ്രൊഫസറായിരുന്നു. 2005 മുതല്‍ 2008 വരെ കോട്ടയം മെഡിക്കല്‍ കോളേജിലും 2010 മുതല്‍ 2018 വരെ എറണാകുളം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗം മേധാവിയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
2016ലെ കൈരളി പീപ്പിള്‍ ടിവി അവാര്‍ഡ്, 2015ല്‍ രാമന് ഓറേഷന്‍ അവാര്‍ഡ്, 2010ല്‍ റോട്ടറി ക്ലബ് ബെസ്റ്റ് ഡോക്ടര്‍ അവാര്‍ഡ്, 2018ല്‍ റുമാറ്റിക് ഹാര്‍ട്ട് ക്ലബ് ഹൃദയ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.